Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴ ജില്ലാ പ്രവാസി അസോ. വാർഷികാഘോഷം വ്യാഴാഴ്ച

alappuzha

കുവൈത്ത് സിറ്റി● ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഒന്നാംവാർഷികം വ്യാഴം വൈകിട്ട് ആറിന് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. `കിഴക്കിന്റെ വെനീസ്-2017` എന്ന പേരിൽ ഒരുക്കുന്ന ആഘോഷത്തിൽ തോമസ് ചാണ്ടി എം‌എൽ‌എ, ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ എന്നിവരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒരുവർഷത്തിനിടെ ജില്ലയിലെ ആറ് താലൂക്കുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട നിർധനവിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായവും കുവൈത്തിലും നാട്ടിലും അശരണർക്ക് ചികിത്സാ സഹായവും നൽകിയതായി അവർ പറഞ്ഞു. പുതിയ വർഷത്തെ സഹായ പദ്ധതികൾ വാർഷികാഘോഷത്തിൽ പ്രഖ്യാപിക്കും.

പിന്നണി ഗായിക ചിത്രാ അയ്യർ, മനോജ് കെപി‌എസി എന്നിവരുടെ ഗാനമേളയും ലേഖാ ജെയിന്റെ നാടൻ പാട്ടും ജെയിൻ ചേർത്തല, രാജേഷ് അടിമാലി എന്നിവരുടെ ഹാസ്യ പരിപാടിയും ഉണ്ടാകും. രാജീവ് നടുവിലേമുറി, സണ്ണി പത്തിച്ചിറ, ബിനോയ് ചന്ദ്രൻ, സി.വി.തോമസ് തോമസ് പള്ളിക്കൽ, ബാബു പനമ്പള്ളി, ഷംസു താമരക്കുളം, മാത്യു ചെന്നിത്തല, സാബു മാവേലിക്കര, അബ്ദുറഹ്‌മാൻ പുഞ്ചിരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.