Activate your premium subscription today.
ദുബായ് ∙ ആത്മീയതയും തീർഥാടനവും ഉൾപ്പെടുത്തി വിനോദ സഞ്ചാര മേഖലയിൽ സമഗ്ര പരിഷ്കാരത്തിന് ഒരുങ്ങി ഗോവ. കടൽത്തീരവും പാർട്ടികളും മാത്രമായിരുന്ന ഗോവൻ ടൂറിസത്തിൽ ഇനി സംസ്ഥാനത്തിന്റെ അറിയപ്പെടാത്ത മേഖലകൾ കൂടി ഇടംപിടിക്കുമെന്ന് ഗോവൻ മന്ത്രി റോഹൻ അശോക് കൗണ്ടേ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ദുബായ് ∙ ലോക വിനോദ സഞ്ചാര മേഖലയിലെ പുത്തൻ ട്രെൻഡുകൾ അവതരിപ്പിച്ച് അറേബ്യൻ ട്രാവൽ മാർക്കറ്റിനു കൊടിയിറങ്ങി. 160 രാജ്യങ്ങളിൽ നിന്ന് ഇക്കുറി 46000 പേരാണ് ട്രാവൽ മാർക്കറ്റ് സന്ദർശിച്ചത്. സന്ദർശകരുടെ എണ്ണത്തിൽ 15% വളർച്ച രേഖപ്പെടുത്തി. പുതുമകൾക്ക് കരുത്തേകാം, സംരംഭകത്വത്തിലൂടെ യാത്രകളെ
അബുദാബി ∙ ലോട്ടറി പ്രേമികൾക്ക് സന്തോഷവാർത്ത, താത്കാലികമായി നിർത്തലാക്കിയിരുന്ന അബുദാബിയിലെ ജനപ്രിയ റാഫിൾ നറുക്കെടുപ്പ് ബിഗ് ടിക്കറ്റ് പ്രവർത്തനം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. അടുത്ത തത്സമയ നറുക്കെടുപ്പ് ജൂൺ മൂന്നിനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇൗ നറുക്കെടുപ്പിൽ 10 ദശലക്ഷം ദിർഹമാണ് സമ്മാനം.
അസീർ ∙ സൗദിയിലെ അസീർ മേഖലയിൽ മുഹമ്മദ് നൗഷാദ് ഖാൻ എന്നയാളെ കൊലപ്പെടുത്തി കിണറിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ ഇന്ത്യൻ പൗരന്റെ വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരനായ ജമാലുദ്ദീൻ ഖാൻ താഹിർ ഖാൻ എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. മുഹമ്മദ് നൗഷാദ് ഖാനെ കൊന്ന്
അബുദാബി ∙ കേരള ഹയർ സെക്കൻഡറി (പ്ലസ് ടു) പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾ സംസ്ഥാന ശരാശരിയെക്കാൾ വിജയം നേടി. യുഎഇയിലെ 8 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 585 വിദ്യാർഥികളിൽ 516 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. വിജയം 88.2%. 84 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്. ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ
ജിദ്ദ ∙ ഹാജിമാര്‍ക്ക് ഗതാഗത മേഖലയില്‍ പുതിയ അനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ‘പറക്കും ടാക്സി’കളും ഡ്രോണുകളു ഉണ്ടാകുമെന്ന്
താഇഫ് ∙ കണ്ണിന് കുളിർമയേകുന്ന കാഴ്ചകളുമായി താഇഫ് റോസാപ്പൂമേള കാണാൻ സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. ദശലക്ഷത്തിലധികം പൂക്കളാൽ ഒരുക്കിയ
റിയാദ് ∙ സൗദി അറേബ്യയിൽ ജൂൺ 1 മുതൽ വേനൽക്കാലം ആരംഭിക്കുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻഎംസി) അറിയിച്ചു. കിഴക്കൻ, മധ്യ പ്രദേശങ്ങളിൽ
ദുബായ് ∙ സന്ദർശകരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു ഗ്ലോബൽ വില്ലേജ്. ഒരു കോടി പേരാണ് 28ാം സീസണിൽ ഗ്ലോബൽ വില്ലേജ് സന്ദർശിച്ചത്. കലാ, സാംസ്കാരിക സായാഹ്നങ്ങളും ലോകോത്തര ഷോപ്പിങ് അനുഭവവും വിനോദ പരിപാടികളുമായി 7 മാസത്തോളമാണ് ഗ്ലോബൽ വില്ലേജ് നീണ്ടുനിന്നത്. അതിരുകളില്ലാതെ ഉല്ലാസവേളകൾ ഒരുക്കുന്നതിൽ
ഷാർജ ∙ സ്കൂളുകളിലെ പഠനം നിർമിത ബുദ്ധിയുടെ സഹായത്തോടെ കൂടുതൽ മെച്ചപ്പെടുത്താമെന്ന് അമേരിക്കൻ വിദ്യാഭ്യാസ വിദഗ്ധൻ ഡോ. എ. എൽ. ജോൺസ്. എന്തിനെയും വസ്തുനിഷ്ഠമായി പഠിക്കാൻ നിർമിത ബുദ്ധിയിൽ അധിഷ്ഠിത സാങ്കേതിക വിദ്യയിലൂടെ സാധിക്കും. ചിലർ ഇതിനെ ഹോം വർക്ക് ചെയ്യാനുള്ള എളുപ്പ മാർഗമായി കരുതുന്നു. എന്നാൽ,
മസ്കത്ത് ∙ 15 വര്‍ഷത്തിലേറെയായി ഒമാന്‍ ക്രിക്കറ്റ് ലീഗില്‍ നിറസാന്നിധ്യമായ പൈ ഇലവന് ക്രിക്കറ്റ് ടീം എ ഡിവിഷനിലേക്ക് യോഗ്യത നേടി. കഴിഞ്ഞ സീസണില്‍ 30 ഓവര്‍ അടങ്ങിയ ബി ഡിവിഷനില്‍ റണ്ണേഴ്സ് അപ്പായാണ് എ ഡിവിഷനിലേക്ക് യോഗ്യത നേടിയത്. ഒമാന്‍ ലീഗില്‍ പ്രീമിയര്‍ ഡിവിഷന്, എ ഡിവിഷന് ടീമുകള്‍ മാത്രമാണ് 50
മസ്കത്ത് ∙ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയത് മൂലം മസ്കത്ത് വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവുമൊരിക്കി ഐ സി എഫ്. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്നലെ രാവിലെ മുതലുള്ള വിമാനങ്ങളില്‍ നാട്ടിലേക്ക് പോകാനെത്തിയവരാണ് സര്‍വീസുകള്‍ മുടങ്ങിയത് മൂലം
മക്ക ∙ ഹജ് സീസണിൽ താൽക്കാലിക ജോലി ചെയ്യാൻ വിദേശികൾക്കും സ്വദേശികൾക്കും അവസരം നൽകുന്നതായി മാനവവിഭവശേഷി മന്ത്രാലയം. ഇതിനായി മന്ത്രാലയത്തിന് കീഴിൽ പ്രത്യേക പോർട്ടൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തിട്ടുണ്ട്. അജീർ അൽഹജ്ജ് എന്ന പേരിലാണ് പോർട്ടൽ. https://www.ajeer.com.sa. എന്ന സൈറ്റിൽ കയറി ബയോഡേറ്റ അപ്ലോഡ്
ഷാർജ ∙ സമകാലിക ബാല കവിതകൾക്ക് ലോകത്തിന്റെ മുറിവുകളുണക്കാനുള്ള കഴിവുണ്ടെന്ന് കുട്ടികളുടെ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ശോഭ തരൂർ. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 15-ാമത് കുട്ടികളുടെ വായനോത്സവത്തിൽ സമകാലിക ബാലകവിതകൾ എങ്ങനെ 'പുതുതായി' നിലനിർത്താം എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു
അബുദാബി ∙ ഇന്നലെ അന്തരിച്ച ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്റെ മൃതദേഹം ഖബറടക്കി. അബുദാബി അൽ ബതീൻ കബറിടത്തിലായിരുന്നു ഖബറടക്കം. അബുദാബിയിലെ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ദ് ഫസ്റ്റ് പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,
ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട് ഗേറ്റ് സംവിധാനത്തിലൂടെയുള്ള യാത്ര നടപടികൾ കൂടുതൽ വേഗത്തിലായി. നിലവിൽ 4 സെക്കൻഡിനുള്ളിൽ യാത്രക്കാര്‍ക്ക് നടപടികൾ പൂർത്തിയാക്കി പോകാൻ കഴിയുന്ന അത്യാധുനിക സ്മാർട്ട് ഗേറ്റുകളാണ് ദുബായ് എയർപോർട്ടിലുള്ളതെന്ന് അധികൃതർ പരഞ്ഞു. സെക്കന്‍ഡുകൾ കൊണ്ട്
ഷാർജ ∙ മൂന്ന് റെക്കോർഡുകൾ സ്വന്തമാക്കി മലയാളി ഹയാ ഫാത്തിമ നിഹാസ്. യോഗയിലെ പൂർണഭുജംഗാസന
എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത പണിമുടക്ക് മൂലം യാത്രാ ദുരിതത്തിലായ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ
ദുബായ് ∙ പുതിയ ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) ഏകീകൃത വീസയ്ക്ക് പേരിട്ടു–ഗൾഫ് ഗ്രാൻഡ് ടൂർസ്. ഇത് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനും 30 ദിവസത്തിലേറെ താമസിക്കാനും അനുവദിക്കുന്നു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറേബ്യൻ ട്രാവൽ മാർ കെറ്റിൽ (എടിഎം) ഈ സംരംഭം കഴിഞ്ഞദിവസം പ്രഖ്യാപിച്ചു.
റിയാദ് ∙ റിയാദ് സീസൺ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക ഹെവിവെയ്റ്റ് ചാംപ്യൻമാരായ ടൈസൺ ഫ്യൂറിയും ഒലെക്സാണ്ടർ ഉസിക്കും തമ്മിലുള്ള ചരിത്രപരമായ '
ഷാർജ ∙ മാസ് സ്ഥാപക നേതാവും കേരള പ്രവാസി ക്ഷേമനിധി ഡയറ്കടർ ബോർഡ് മുൻ അംഗവും ലോക കേരളസഭ മുൻ അംഗവുമായ കൊച്ചുകൃഷ്ണന്‍ അനുസ്മരണംഈ മാസം 11 ന് വൈകീട്ട് 7.30 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. യുഎഇ യിലെ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുക്കും. വിവരങ്ങൾക്ക് 050-4812573.
ജിദ്ദ ∙ അബ്ഷിർ പ്ലാറ്റ്ഫോമിന്റെ സിസ്റ്റങ്ങളിൽ അപ്ഡേറ്റ് നടക്കുന്നതിനാൽ താത്കാലികമായി സേവനങ്ങൾ തടയപ്പെടും.
ദോഹ ∙ ഖത്തറില്‍ കഴിഞ്ഞ മാസം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ സേവനങ്ങളില്‍ 98.09 ശതമാനം പൊതുജനങ്ങളും സംതൃപ്തര്‍.ഏപ്രിലില്‍ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളിലെത്തിയ ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് സേവനങ്ങളില്‍ എത്രമാത്രം സംതൃപ്തരാണെന്ന് കണ്ടെത്തിയതെന്ന് സിവില്‍ സര്‍വീസ് ആന്‍ഡ്
ദുബായ് ∙ സ്വകാര്യ സന്ദർശനത്തിനായി യു എഇയിൽ എത്തിയ ഒഐസിസി /ഇൻകാസ് ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന്
ജിദ്ദ ∙ മക്ക മേഖലയുടെ ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ്റെ രക്ഷാകർതൃത്വത്തിൽ പതിമൂന്നാമത് മാമ്പഴ മഹോത്സവത്തിൻ്റെ പ്രവർത്തനങ്ങൾക്ക്
ദുബായ് ∙ യുഎഇയിലെ ഉപ്പളക്കാരുടെ കൂട്ടായ്മ സോക്കർ ലീഗും കുടുംബസംഗമവും നടത്തി. കുക്കാർ പുഴയുടെ വടക്കുള്ള മംഗൽപാടി പഞ്ചായത്തിലെ മുഴുവൻ പ്രദേശവും ഉൾപ്പെടുന്നതാണ് കൂട്ടായ്മ. സ്ത്രീകൾക്കായി വടംവലി ഉൾപ്പെടെയുള്ള മത്സരങ്ങളും കുട്ടികൾക്കായി കളികളും ഒരുക്കിയിരുന്നു.സോക്കർ ലീഗിൽ യുബി സോക്കർ കിരീടം നേടി.
ദുബായ് ∙ ചലച്ചിത്ര സംവിധായകൻ ബ്ലെസ്സിക്ക് യുഎഇ ഗോൾഡൻ വീസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം പത്ത് വർഷത്തെ വീസ ഏറ്റുവാങ്ങി. ആടുജീവിതമടക്കം ഒട്ടേറെ മികച്ച ചിത്രങ്ങളുടെ സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ബ്ലെസി
മദീന ∙ ഇന്ത്യയില്‍ നിന്നെത്തിയ ആദ്യഹജ് സംഘത്തിന് സൗദി അറേബ്യയുടെഊഷ്മള സ്വീകരണം. മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ സൗദി ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ജാസര്‍, ഡെപ്യൂട്ടി ഹജ് മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ അല്‍മുശാത്ത്,
മദീന ∙ ഈ വർഷത്തെ ഹജിനായി ഹാജിമാരുടെ ഒഴുക്ക് ആരംഭിച്ചു. വിദേശത്തുനിന്നുള്ള ആദ്യസംഘം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. ഇതോടെ ഇന്ത്യയിൽ നിന്നെത്തിയ ആദ്യ ഹജ് സംഘത്തെ ഇന്ത്യൻ ഹജ് മിഷൻ അധികൃതരും വിഖായ, കെഎംസിസി ഉൾപ്പെടെയുള്ള മലയാളി സംഘങ്ങളും സ്വീകരിച്ചു.
ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. ഇന്നലെയാണ് മരണം സംഭവിച്ചത്.
'അറിവ് നാഗരികതകളെ സൃഷ്ടിക്കുന്നു' എന്ന പ്രമേയത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന 10 ദിവസത്തെ പുസ്തക മേള ഇന്ന് ആരംഭിച്ചു.
ഇത്തവണത്തെ കേരളത്തിൽ നിന്നുള്ള ഹജ് യാത്രയ്ക്കുള്ള ആദ്യ വിമാനം കരിപ്പൂരിൽ നിന്ന് മേയ് 21ന് പുറപ്പെടുന്നത്.
സൗദി അറേബ്യയില്‍ ജയിലുളള അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന്റെ പ്രതിഫലം ചർച്ചയായിരിക്കുകയാണ്. ഏഴര ലക്ഷം സൗദി റിയാൽ (ഒരു കോടി 66 ലക്ഷം രൂപ) ഉടൻ നൽകണമെന്നാണ് വാദിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടതെന്നാണ് വിവരം. ക്രിമിനല്‍ കേസുകളില്‍ രണ്ട് തരത്തില്‍ കോടതിയെ സമീപിക്കാം. പൊലീസില്‍
കുവൈത്ത് സിറ്റി ∙ ഹജ് തീർഥാടകർക്ക് ആരോഗ്യ, സുരക്ഷാ മാർഗനിർദേശങ്ങളും പ്രതിരോധ കുത്തിവയ്പും നൽകാനായി കുവൈത്ത് 41 കേന്ദ്രങ്ങൾ ഒരുക്കി. പൊതു ആരോഗ്യ വിഭാഗത്തിനു കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. കോവിഡ് വാക്സീൻ ഉൾപ്പെടെ സൗദി അറേബ്യയുടെ മാർഗനിർദേശം
അബുദാബി/റാസൽഖൈമ/ഫുജൈറ ∙ എസ്എസ്എൽസി പരീക്ഷയിൽ തിളങ്ങിയവരിൽ വിദേശ വിദ്യാർഥികളും. പരീക്ഷയെഴുതിയ 12 രാജ്യക്കാരായ 72 വിദേശ വിദ്യാർഥികളിൽ 59 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. ന്യൂ ഇന്ത്യൻ സ്കൂൾ റാസൽഖൈമയിലെ ശ്രീലങ്കൻ വിദ്യാർഥി ഷാസ്നിക്ക് 9 വിഷയത്തിൽ എ പ്ലസ് ലഭിച്ചു. ഹിന്ദിക്കു പകരമായി
അബുദാബി ∙ ഡ്രോണിൽ യാത്രക്കാരെ കയറ്റിയുള്ള ആദ്യ പരീക്ഷണ പറക്കൽ വിജയിപ്പിച്ച് അബുദാബി. മധ്യപൂർവദേശത്ത് ആദ്യമായാണ് യാത്രക്കാരെയും വഹിച്ച് ഡ്രോൺ പറന്നുയർന്നത്. രണ്ട് യാത്രക്കാരുമായി 35 കിലോമീറ്റർ പറക്കാൻ ഡ്രോണിനു വേണ്ടിവന്നത് 20 മിനിറ്റ് മാത്രം.മൾട്ടിലെവൽ ഗ്രൂപ്പുമായി സഹകരിച്ചുള്ള ചരിത്ര പറക്കൽ അബുദാബി
ദുബായ് ∙ കണ്ണൂർ സിറ്റി നിവാസികളുടെ കുടുംബ സംഗമം ഖൽബാണ് സിറ്റി ദുബായിൽ അരങ്ങേറി. അജ്മാൻ രാജകുടുബാംഗം ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു ഐമി ഉദ്ഘാടനം ചെയ്തു. മേജർ ഒമർ മുഹമ്മദ് സുബൈർ അൽ മർസൂഖി, സലാ അൽ അൻസാരി, മുഹമ്മദ് അൽ ബഹ്റൈനി, അബ്ദുല്ല അൽ ജഫാലി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. തുടർന്ന് കണ്ണൂർ ഷെരീഫും
അബുദാബി ∙ ഇത്തിഹാദ് എയർവേയ്സിൽ വിദേശത്തേക്കു പോകുന്നവർക്ക് അബുദാബിയിൽ 2 ദിവസം വരെ സൗജന്യമായി താമസിക്കാൻ അവസരം. മറ്റ് സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കിടെ ഒന്നോ രണ്ടോ ദിവസം അബുദാബിയിൽ തങ്ങി വിനോദസഞ്ചാരകേന്ദ്രങ്ങൾ കണ്ടാസ്വദിക്കാനാകും. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പും
അബുദാബി ∙ എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് മികച്ച വിജയം. 7 കേന്ദ്രങ്ങളിലായി 3 സ്കൂളുകൾ 100% വിജയം നേടി. ആകെ പരീക്ഷയെഴുതിയ 533 പേരിൽ 516 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി- 96.81%.80 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാള്‍ കൂടുതലാണിത്. എന്നാൽ, വിജയശതമാനം
അബുദാബി ∙ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് മൂലം യാത്രക്കാർക്കു നേരിടേണ്ടി വന്ന ദുരിതം ഉടനെയൊന്നും തീരില്ലെന്നാണ് സൂചന. ലഭ്യമായ പട്ടിക അനുസരിച്ച് യുഎഇയിൽനിന്ന് കേരളത്തിലെ വിവിധ സെക്ടറുകളിലേക്ക് 13 വരെയുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിലെ യാത്രക്കാർക്കുണ്ടായ
ദുബായ്∙ കുട്ടികൾ സ്കൂളിൽ പോയി തിരിച്ചെത്തുന്നതുവരെ മാതാപിതാക്കൾ ഭയത്തോടെ കാത്തിരിക്കുന്നത് ഒരു യാഥാർഥ്യമായി മാറുകയാണോ?. സ്കൂൾ ബസുകളിലും അനധികൃത വാഹനങ്ങളിലും കുട്ടികൾ ശ്വാസംമുട്ടി മരിക്കുന്ന വാർത്തകളും, സ്കൂൾ ബസ് അപകടങ്ങളിൽ കുഞ്ഞുജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങളും ഈ ഭയം വർധിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ
റിയാദ്∙ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജിസാനിൽ വധശിക്ഷ നടപ്പാക്കിയതായിസൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹിമരുന്നിന് അടിമയായ സൗദി പൗരനായ പ്രതി, യുവതിയെ തന്റെ കാറിൽ കയറ്റി വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി. യാത്രയിൽ യുവതിക്ക് ദേഹോപദ്രവം ഏൽപ്പിക്കുകയും പിന്നീട് പീഡിപ്പിക്കുകയും
സലാല∙ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ അന്തരിച്ചു. ഇരിട്ടി സ്വദേശി കിണാക്കുല്‍ വയല്‍പാത്ത് കുടുംബാഗമായ കെ വി അസ്ലം (51) ആണ് സലാലയില്‍ മരിച്ചത്. താമസ സ്ഥലത്ത് വച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് എങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ട് മാസം മുൻപ്
ജോലിക്ക് വേണ്ടി മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിനായും യുഎഇയിലേക്ക് പറക്കാം. പുതിയ അധ്യയന വർഷത്തിലേക്ക് റജിസ്ട്രർ ചെയ്ത വിദ്യാർഥികള്‍ക്കായിട്ടുള്ള വീസ നടപടിക്രമങ്ങൾ യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വ്യക്തത വരുത്തിയിരിക്കുകയാണ്.
റിയാദ്∙ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോർട്ട്, വീസ, ഓവർസീസ് ഇന്ത്യൻ അഫയേഴ്സ് എന്നിവയുടെ ചുമതലയുള്ള സെക്രട്ടറി മുക്തേഷ് കെ. പരദേശിയുടെ സൗദി സന്ദർശനം പൂർത്തിയായി. മേയ് നാലു മുതൽ ഏഴു വരെയായിരുന്നു സന്ദർശനം. ജിദ്ദയിലും മദീനയിലും ഹജ് 2024 ന്റെ ഒരുക്കങ്ങളുടെ അവലോകനവും നടത്തി. സൗദി അറേബ്യയുടെ
ഷാര്‍ജ ∙ ലോക പൈതൃക ദിനത്തോടനുബന്ധിച്ച് ഷാർജ മ്യൂസിയം അതോറിറ്റി (എസ്എംഎ) സംഘടിപ്പിക്കുന്ന യുഎഇ ആൻഡ് ചൈന സാംസ്കാരിക സംഗമം ഷാർജ ഹെറിറ്റേജ് മ്യൂസിയത്തിൽ നാളെ (9) വൈകിട്ട് 4.30 മുതൽ രാത്രി 9 വരെ നടക്കും. ഇരു രാജ്യങ്ങളിലെയും സമ്പന്നമായ സാംസ്കാരിക ബന്ധങ്ങൾ പ്രകാശിപ്പിക്കുകയാണ് ഈ പരിപാടി
യുഎഇയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അബ്ദുൽ കരീം കൊച്ചന്നൂർ, ഷാനവാസ് അരക്കിണർ എന്നിവർക്ക് "യു എ ഇ വൈറ്റ് ഹൗസ് സൗഹൃദകൂട്ടായ്മ" യാത്രയയപ്പ് നൽകി.
ഏപ്രിൽ 16-ന് പെയ്ത കനത്ത മഴയെ തുടർന്ന് അടച്ചിട്ട ദുബായ് മെട്രോയിലെ നാല് സ്റ്റേഷനുകൾ ഈ മാസം 28-നകം വീണ്ടും തുറക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
തിരുവനന്തപുരം ∙ എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ അപ്രഖ്യാപിത പണിമുടക്ക് കാരണം കേരളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്കുള്ള വിമാനങ്ങൾ അവസാന നിമിഷത്തിൽ റദ്ദ് ചെയ്തത് മൂലം 100 കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. ബദൽ സംവിധാനം രൂപപ്പെടുത്തി പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് പകരം വിമാന അധികൃതരുടെ
ലോകത്തിലെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ നാലാമത്തെ വിമാന കമ്പനിയായ ഫ്ലൈനാസ്, സൗദി-യുഎഇ സർവീസുകൾ വർധിപ്പിക്കാൻ പദ്ധതിയിടുന്നു.
അബുദാബി ∙ അബുദാബിയിലെ പ്രധാന പാതകകളിലൊന്നായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് (ഇ10) മേയ് 10 മുതൽ രണ്ട് ദിവസത്തേയ്ക്ക് ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. രാത്രി 10 മുതൽ ഈ മാസം 13 രാവിലെ 6 വരെ അബുദാബിയിലേക്കുള്ള മൂന്ന് പാതകൾ അടച്ചിടും. ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാതകളാണ്
അബുദാബി ∙ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ് മികച്ച വളർച്ചയുമായി ആദ്യ പാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു . മാർച്ച് 31ന് അവസാനിച്ച മൂന്ന് മാസ കാലയളവിലെ സാമ്പത്തിക ഫലങ്ങളിൽ
ദുബായ് ∙ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ, ഭാര്യ ഷീഫ എന്നിവർക്ക് സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി. 34 വർഷമായി യുഎഇയിൽ പ്രവാസിയായ കൃഷ്ണകുമാർ കഴിഞ്ഞ 27 വർഷമായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദേവ)യിൽ ഡെപ്യുട്ടി മാനേജരായിരുന്നു. ഷീഫ ഒമിനിയം
മസ്കത്ത് ∙ ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര് മരണപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പാലക്കാട് സ്വദേശി സുനില്‍ ആണ് മരണപ്പെട്ട മലയാളി. മറ്റു രണ്ടു പേര്
മസ്കത്ത് ∙ ഒമാനിൽ മലവെള്ളപ്പാച്ചിലിൽ മതിലിടിഞ്ഞുവീണ് മരിച്ച പത്തനംതിട്ട സ്വദേശി സുനിൽകുമാറിന്റെ വീട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്/ഇൻകാസ് നേതാക്കൾ സന്ദർശിച്ചു. ഗ്ലോബൽ ചെയർമാർ ശങ്കരപ്പിള്ള കുമ്പള്ളത്ത് അടൂർ കടമ്പനാട്ടെ സുനിലിന്റെ വീട്ടിൽ എത്തി അനുശോചനം അറിയിച്ചു. സുനിലിന്റെ ആശ്രിതർക്ക് വേണ്ട
ദുബായ് ∙ പൈലറ്റുമാർ കൂട്ടത്തോടെ അസുഖ അവധിയെടുത്തു (സിക്ക് ലീവ്) എന്ന കാരണത്താൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ മുടങ്ങി. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങി. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്ന് പുലർച്ചെ മുതൽ
കൊച്ചി ∙ ഇന്ത്യയിലേക്കുള്ള ലഹരി, ആയുധ, ഹവാല, സ്വർണക്കടത്ത് ഇടപാടുകൾ നിയന്ത്രിക്കുന്ന ദുബായിലെ മലയാളി റാക്കറ്റിലെ മുഖ്യകണ്ണികളെക്കുറിച്ചു കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേനയ്ക്ക് (എടിഎസ്) വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം മാഞ്ഞാലിയിൽ തോക്കുകൾ സഹിതം പിടിയിലായ റിയാസിന്റെ മൊഴികളിൽ നിന്നാണു പെരുമ്പാവൂരിലെ
റിയാദ് ∙ യുവാവ് തെരുവിൽ ഉറങ്ങിയത് എട്ടു മാസക്കാലം. ഒടുവിൽ നാടണയാൻ രക്ഷകരായത് കേളി കലാസാംസ്കാരിക വേദി പ്രവർത്തകർ.
മക്ക ∙ ഹജ് അനുമതിപത്രമില്ലാതെ മക്കയിലേക്ക് പ്രവേശിച്ചാൽ പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ
ദുബായ് ∙ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഏറെയും ആഗ്രഹിക്കുന്നത് വാരാന്ത്യ യാത്രകളാണെന്ന് ഇന്ത്യൻ ട്രാവലർ ബിഹേവിയർ ആൻഡ് ഇൻസൈറ്റ്സ് റിപ്പോർട്ട്. വിനോദയാത്രയ്ക്കു പണം ചെലവഴിക്കുന്നതിൽ ഇന്ത്യക്കാർ ധാരാളിത്തം കാട്ടാറില്ല. വിനോദയാത്ര ചെയ്യുന്നവരിൽ 79% പേരും ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങൾ
ഷാർജ ∙ സാങ്കേതികവിദ്യകൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതിനാൽ ഫോണും ടിവിയും ടാബും കുട്ടികൾക്കു നിഷേധിക്കുന്നതു ഗുണം ചെയ്യില്ലെന്ന് എഴുത്തുകാരി തസ്നിം ഒംറാം. ഫോണിലും കംപ്യൂട്ടറിലുമുള്ള സാങ്കൽപിക ലോകവും നമ്മൾ ജീവിക്കുന്ന യഥാർഥ ലോകവും തമ്മിലുള്ള സന്തുലനം നിലനിർത്തുക മാത്രമാണ് ഇത്തരം സാഹചര്യങ്ങളെ
അബുദാബി ∙ യുഎഇയിൽ ഇന്നുമുതൽ 3 ദിവസത്തേക്ക് മണൽക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലായിരിക്കും ഇന്നും നാളെയും മണൽ കാറ്റ് വീശുക. വെള്ളിയാഴ്ചയോടെ കാറ്റിന്റെ വേഗം മണിക്കൂറിൽ 45 കിലോമീറ്ററായി ഉയരും. അന്തരീക്ഷത്തിൽ പൊടിനിറയുന്നതോടെ അബുദാബിയിലെ
ദുബായ് ∙ ഇക്കൊല്ലം അവസാനത്തോടെ നിലവിൽ വരുന്ന ഗൾഫ് ഏകീകൃത വീസയിൽ 30 ദിവസത്തിലേറെ വിവിധ രാജ്യങ്ങളിലായി തങ്ങാൻ കഴിയുമെന്ന് സൂചന. യുഎഇ, സൗദി, കുവൈത്ത്, ഒമാൻ, ഖത്തർ, ബഹ്റൈൻ രാജ്യങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന ഒറ്റ വീസയ്ക്ക് ഗൾഫ് രാജ്യങ്ങളുടെ പൊതുവേദിയായ ജിസിസി കൗൺസിൽ പച്ചക്കൊടി കാട്ടിയിരുന്നു. നിലവിൽ
ദുബായ് ∙ ഗാസയിലെ യുദ്ധവും ചെങ്കടൽ പ്രതിസന്ധിയും മേഖലയിലുണ്ടാക്കുന്ന വെല്ലുവിളികൾക്കിടയിലും ജിസിസി രാജ്യങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. യൂറോപ്പിനെ വെല്ലുന്നവിധം യാത്രാ കണക്ടിവിറ്റിയും ലോകോത്തര ടൂറിസം പദ്ധതികളുമെല്ലാമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.വർഷാവസാനത്തോടെ ജിസിസി ടൂറിസം വീസ
അബുദാബി ∙ ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 24 മണിക്കൂർ ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു. ദുബായിൽ താമസിക്കുന്നവർക്ക് അബുദാബി വിമാനത്താവളത്തിലും തലസ്ഥാന നഗരിയിൽ താമസിക്കുന്നവർക്ക് ദുബായ് വിമാനത്താവളത്തിലും കുറഞ്ഞ ചെലവിൽ എത്താൻ സഹായിക്കുന്നതാണ് സേവനം. ദുബായിലെ ഇബ്ൻ ബത്തൂത്ത മെട്രോ
അബുദാബി ∙ സുസ്ഥിര സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഭാവി നിക്ഷേപ അവസരങ്ങളും വെല്ലുവിളികൾക്ക് പരിഹാരവും തേടി വാർഷിക നിക്ഷേപക സംഗമത്തിനു അബുദാബിയിൽ തുടക്കമായി. നിക്ഷേപ തന്ത്രങ്ങളും നയങ്ങളും ആവിഷ്കരിക്കുക, നിക്ഷേപവും സാമ്പത്തിക അവസരങ്ങളും പ്രോത്സാഹിപ്പിക്കുക, രാജ്യാന്തര സാമ്പത്തിക
ജിദ്ദ ∙ അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാൽ (ഒരു കോടി 66 ലക്ഷം രൂപ) ഉടൻ നൽകണമെന്ന് വാദിഭാഗം അഭിഭാഷകൻ. അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക്
ഷാർജ ∙ ഷാർജയില്‍ കാറിനുള്ളില്‍ വിദ്യാർഥി മരിച്ചു. ലൈസൻസില്ലാത്ത ഡ്രൈവർ വിദ്യാർഥിയെ കാറിനുള്ളിൽ വിട്ടുപോയതിനെ തുടർന്നാണ് ഏഴു വയസ്സുകാരൻ കാറിനുള്ളിൽ മരിച്ചതെന്ന് ഷാർജ പൊലീസ് അറിയിച്ചു.
അൽബഹ ∙ ജിദ്ദയിൽ കാറിടിച്ച് ചെട്യാർമാട് സ്വദേശി പറമ്പിൽ അബ്ദുൽ റഷീദ് (43) മരിച്ചു.
റിയാദ് ∙ ആലപ്പുഴ സ്വദേശി സൗദിയിൽ അന്തരിച്ചു. ഹരിപ്പാട് താമല്ലക്കല്‍ അബ്ദുല്‍ ഗഫൂര്‍ (73) ആണ് റിയാദില്‍ മരിച്ചത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ പരേതയായ ഫാത്തിമ. ഏക മകന് അബ്ദുശുക്കൂര് റിയാദിലുണ്ട്. മരുമകള്‍: സജീന. മൃതദേഹം റിയാദില്‍ സംസ്കരിക്കുന്നതിനുള്ള നടപടികള്‍ ഐസിഎഫ്
മക്ക ∙ ഉംറയ്ക്കെത്തിയ ഈരാറ്റുപേട്ട സ്വദേശി മക്കയിൽ അന്തരിച്ചു. വെള്ളാപ്പള്ളിൽ ജമാൽ (73) ആണ് ഇന്ന് മക്കയിൽ മരിച്ചത്. സ്വകാര്യ ഉംറ സർവീസ് ഗ്രൂപ്പിലാണ് ഉംറക്കെത്തിയത്.
ദുബായ് ∙ ദുബായിൽ ടാക്സി നിരക്ക് കിലോമീറ്ററിന് 12 ഫിൽസ് വർധിച്ചതായി റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരി മുതൽ തുടർച്ചയായി നാല് മാസത്തെ പെട്രോൾ വിലവർധനവിന് ശേഷമാണ് ടാക്സി നിരക്ക് ഉയർന്നത്. സ്പെഷ്യൽ 95-ന്റെ വില ജനുവരിയിൽ ലീറ്ററിന് 2.71 ദിർഹമായിരുന്നു, എന്നാൽ ഇപ്പോൾ ലീറ്ററിന് 3.22 ദിർഹമാണ്. വർഷത്തിന്റെ
ഫുജൈറ ∙ ഫുജൈറ രാജ്യാന്തര വിമാനത്താവള (എഫ്ഐഎ)ത്തിൽ നിന്ന് ഇന്ത്യയുൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലേക്ക് പ്രതിദിന വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന്
റാസൽഖൈമ ∙ റാസൽഖൈമയിൽ 2027-നകം എയർ ടാക്സി സേവനങ്ങൾ ആരംഭിക്കും. റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയും (RAKTA), റാസൽഖൈമ
റിയാദ് ∙ ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുൻപ് കുറ്റവാളിക്ക് മാപ്പ് നൽകി സൗദി സ്വദേശി. വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് വച്ചാണ് എല്ലാവരെയും അമ്പരപ്പിച്ച്, മകന്റെ കൊലയാളിക്ക് അവസാന നിമിഷം പിതാവ് മാപ്പ് നൽകിയയത്. നേരത്തെ ദയാഹർജികൾ നിരസിച്ചെങ്കിലും അവസാന നിമിഷം അദ്ദേഹത്തിന് മനംമാറ്റമുണ്ടാകുകയായിരുന്നു.
മനാമ ∙ ബഹ്റൈനിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളിയായ യുവതി മരിച്ചു. ചങ്ങനാശേരി സ്വദേശിനിയായ ടിന കെൽവിനാണ് (34) ബഹ്റൈൻ സൽമാനിയ ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ചയായി ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ബഹ്റൈനിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു ടിന. ഭർത്താവ്: കെൽവിൻ (റോയൽ കോർട്ടിൽ എഞ്ചിനിയർ),
റിയാദ് ∙ സൗദിയിൽ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇന്ത്യക്കാര്‍ പിക്കപ് വാൻ ഇടിച്ച് മരിച്ചു. വാദിദവാസിറിലെ ഒട്ടക സൂക്കിന് സമീപം ഹദീദിയ റോഡിലുണ്ടായ അപകടത്തിലാണ് തമിഴ്നാട് കന്യാകുമാരി സ്വദേശികളായ ശ്രീകുമാര്‍, ശശികുമാര്‍ എന്നിവർ മരിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന സൈക്കിളിന് പിന്നില്‍ സ്വദേശി പൗരന്
ദോഹ ∙ ലോകോത്തര അത്ലീറ്റുകളെ വരവേല്‍ക്കാന്‍ ഖത്തറിന്റെ ട്രാക്കും ഫീല്‍ഡും റെഡി. ദോഹ ഡയമണ്ട് ലീഗ് മത്സരങ്ങള്‍ 10ന്. ജാവലിന്‍ ത്രോയില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍ ഇന്ത്യയുടെ നീരജ് ചോപ്രയും. സുഹെയിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഈ വെള്ളിയാഴ്ച നടക്കുന്ന ദോഹ ഡയമണ്ട് ലീഗില്‍ ഒളിംപിക്-ലോക ജേതാക്കളായ 154
ദുബായ് ∙ സൗദിയിലെ മലയാളി യുവാവ് അബ്ദുൽ റഹീമിന്റെ വധശിക്ഷയ്ക്ക് കാരണമായ കേസ് യുഎഇയിലായിരുന്നെങ്കിൽ എന്തൊക്കെയാണ് നിയമ വ്യവസ്ഥകൾ?. ഇതുപോലെ ദയാധനം(ബ്ലഡ് മണി) നൽകി ജയിൽ മോചിതനാകാൻ സാധിക്കുമായിരുന്നോ?.
‘പ്രവാസത്തിന്റെ കരുതലാവുക സംഘശക്തിക്ക് കരുത്താവുക ‘ എന്ന പ്രമേയം മുന്നോട്ട് വെച്ച് ‘സ്റ്റെപ് ‘ എന്ന പേരില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന ദ്വൈമാസ സംഘടന ശാക്തീകരണ ക്യാംപിന് തുടക്കം കുറിച്ചു.
ഒഐസിസി വെസ്റ്റേൺ-ജിദ്ദ റീജനൽ കമ്മിറ്റിയുടെ 2024 വർഷത്തെ ഹജ് സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
അബുദാബി ∙ രാജ്യാന്തര നിലവാരത്തിലുള്ള പെരുമാറ്റച്ചട്ടം അവതരിപ്പിക്കുന്നതോടെ യുഎഇയിൽ ടാക്സ് ഏജന്റുമാരുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വരും. തെറ്റായ ഉപദേശം നൽകുന്ന ഏജന്റുമാർക്കെതിരെ ജൂലൈ മുതൽ ബ്ലാക്ക് പോയിന്റ് ഏർപ്പെടുത്തുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു. സർക്കാർ മാനദണ്ഡങ്ങൾ ലംഘിക്കുന്ന
ചിത്രകാരി നജാ മുസ്തഫയുടെ നേതൃത്വത്തിൽ ഇന്റർനാഷനൽ സ്റ്റുഡിയോ ഓഫ് ആർട്ട് ആൻഡ് ഗാലറീസ് വേൾഡ് ആർട്ട് ദുബായ് 2024 സംഘടിപ്പിച്ചു.
തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനിയും മണലിപ്പറമ്പിൽ അബ്ദുൾ റഹീമിന്റെ ഭാര്യയുമായ നസീമ (55) മക്കയിൽ ഒരു സ്വകാര്യ ഗ്രൂപ്പിന്റെ ഭാഗമായി നടത്തിയ ഉംറ സന്ദർശനത്തിനിടെ അന്തരിച്ചു.
ദോഹ ∙ ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. കോവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും ഇടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
അജ്മാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ യുവതിയെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച ശേഷം യുവാവ് കടയ്ക്ക് തീയിട്ടു.
തിരുവനന്തപുരം/ദുബായ് ∙ അടുത്ത ദിവസങ്ങളിൽ തീരുമാനിച്ചിരുന്ന പൊതുപരിപാടികൾ മാറ്റിവച്ചാണു മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്രയ്ക്കു പുറപ്പെട്ടത്. ഔദ്യോഗിക ആവശ്യത്തിനു വിദേശത്തു പോകുമ്പോൾ വാർത്തക്കുറിപ്പ് ഇറക്കാറുണ്ട്. സ്വകാര്യ സന്ദർശനമായതിനാൽ ഇത്തവണ അത് ഒഴിവാക്കി. യാത്രാവിവരങ്ങൾ ഗവർണറെയും
കാഞ്ഞങ്ങാട്/അബുദാബി ∙ കാഞ്ഞങ്ങാട് സ്വദേശിയും യുഎഇയിലെ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും അബുദാബി കെഎംസിസി ട്രഷററുമായിരുന്ന മുറിയാനാവിയിൽ സി. എച്ച്. അസ്ലം (50) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ 9നായിരുന്നു അന്ത്യം. അബുദാബി, ദുബായ്, അൽഐൻ, ഷാർജ എന്നിവിടങ്ങളിലും നാട്ടിലും
മക്ക ∙ ഉംറ തീർഥാടകൻ മുഴപ്പിലങ്ങാട് ഫൗസിയ മൻസിലിൽ (റിട്ട. ടെലികോം എൻജിനീയർ) സയ്യിദ് മുഹമ്മദ് കോയ തങ്ങൾ (എസ്എംകെ തങ്ങൾ–76) മക്കയിൽ അന്തരിച്ചു. ഭാര്യ സുലൈഖ ബീവിയോടൊപ്പം ഉംറയ്ക്ക് എത്തിയതായിരുന്നു. മക്കൾ: ഹബീബ് കോയ തങ്ങൾ (അക്ബർ ട്രാവൽസ്), അമീൻ തങ്ങൾ (സൗദി), പരേതനായ മുഹ്സിൻ തങ്ങൾ, ഷമീം തങ്ങൾ (മുംബൈ),
ദുബായ് ∙ രാജകീയ പ്രൗഢിയോടെ എത്തിയ എ350 വിമാനം, മേഖലയ്ക്ക് ആദ്യം പരിചയപ്പെടുത്തിയത് എയർ ഇന്ത്യ. ഈ മാസം ഒന്നുമുതൽ ഡൽഹി–ദുബായ്–ഡൽഹി സെക്ടറിൽ എയർ ഇന്ത്യ എ350 വിമാനം സർവീസ് ആരംഭിച്ചിരുന്നു. പരിശീലനത്തിന്റെ ഭാഗമായി ആഭ്യന്തര സെക്ടറിൽ പറന്നിരുന്നെങ്കിലും ആദ്യ രാജ്യാന്തര സർവീസ് ദുബായിലേക്കായിരുന്നു.
ദുബായ് ∙ എമിറേറ്റ്സ് എയർലൈൻസിന്റെ എ350 വിമാനസർവീസ് പട്ടികയിലെ 9 സെക്ടറുകളിൽ മുംബൈയും അഹമ്മദാബാദും ഇടംപിടിച്ചു. ഈ 2 സെക്ടറുകളിലേക്ക് ഒക്ടോബർ 27ന് എ350 വിമാനം സർവീസ് നടത്തുമെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. നവീന സൗകര്യങ്ങളുള്ള എമിറേറ്റ്സ് എ350 വിമാനത്തിന്റെ കന്നി സർവീസ് സെപ്റ്റംബർ 15ന്
ദുബായ് ∙ വിനോദസഞ്ചാരത്തിന്റെ പുത്തൻ സാധ്യതകളറിയിച്ച് അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എടിഎം) ദുബായിൽ ഉജ്വല തുടക്കം. ലോകത്തിനായി പുതിയൊരു വിനോദസഞ്ചാര പദ്ധതി ആവിഷ്കരിച്ച് അവതരിപ്പിക്കുന്നതിലാണ് സൗദി അറേബ്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളും ശ്രദ്ധ ചെലുത്തിയിട്ടുള്ളത്. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ)
അബുദാബി ∙ ഇന്ത്യ ഉള്ളി കയറ്റുമതി നിരോധനം നീക്കിയതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് ഗൾഫിലെ പ്രവാസികൾ. നേരത്തേ ഭാഗിക കയറ്റുമതിക്ക് അനുമതി നൽകിയിരുന്നെങ്കിലും വില കാര്യമായി കുറഞ്ഞിരുന്നില്ല. നാട്ടിൽ ഒരു കിലോ സവാളയ്ക്ക് 35 രൂപയാണെങ്കിൽ ഗൾഫിൽ 170 രൂപയാണ് (7.50 ദിർഹം) ഇപ്പോഴത്തെ വില. ഉൾപ്രദേശങ്ങളിലേക്ക്
ദുബായ് ∙ വർഷാവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി ഏകീകൃത വീസയിൽ 30 ദിവസത്തിലേറെ അംഗരാജ്യങ്ങളിൽ തങ്ങാമെന്ന് സൂചന. അറേബ്യൻ ട്രാവൽ മാർക്കറ്റിനോട് അനുബന്ധിച്ച് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖാണ് ഇക്കാര്യം സൂചിപ്പിച്ചത്. സൗദി, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ
മസ്കത്ത്∙സര്‍വീസുകളുടെ ആവശ്യകത വർധിച്ചതിനെത്തുടർന്ന്, ഒമാൻ എയർ കോഴിക്കോട് ഉൾപ്പെടെയുള്ള വിവിധ രാജ്യാന്തര സെക്ടറുകളിലേക്ക് സർവീസുകൾ വർധിപ്പിക്കും. തായ്ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കും യൂറോപ്യൻ നഗരങ്ങളിലേക്കും ഒമാൻ എയർ അധിക സേവനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ജൂൺ
മസ്കത്ത്∙ ബീച്ചുകളിലും മറ്റ് പൊതു ഇടങ്ങളിലും മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെതിരെ കർശന നടപടിയെടുക്കാൻമസ്കത്ത് നഗരസഭാ അധികൃതർ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവർക്ക് 100 റിയാൽ (ഏകദേശം 21,500 ഇന്ത്യൻ രൂപ) പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. എല്ലാവരും പൊതു ഇടങ്ങൾ വൃത്തിയായി
ഫുജൈറ∙ ഫുജൈറയിൽ അപൂർവ്വയിനം കാട്ടുപൂച്ചയായ ലിൻക്സ് ജനവാസ മേഖലയിൽ അലഞ്ഞുതിരിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. മൃഗത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഫുജൈറ പരിസ്ഥിതി വിഭാഗത്തിന്റെ പ്രത്യേക സംഘം മസാഫി പ്രദേശത്ത് പരിശോധന നടത്തി. കാട്ടുപൂച്ചയെ ആരെങ്കിലും
ഷാർജ∙ വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന് ഷാർജ പൊലീസ് ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചു. "നിങ്ങളുടെ സാധനങ്ങൾ, നിങ്ങളുടെ ഉത്തരവാദിത്തം" എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാംപെയ്ൻ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആഭ്യന്തര
റിയാദ്∙ സൗദിയിൽ വാഹനാപകടത്തെ തുടർന്ന് മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു. മലപ്പുറം വള്ളിക്കുന്ന് തേഞ്ഞിപ്പലം നീരോൽപ്പാലം പറമ്പാളിൽ വീട്ടിൽ ഷെഫീഖ് (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അൽ കർജ് റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. പിതാവ്: അബ്ദുൽ ലത്തീഫ്,
ദുബായ്∙ ഹത്ത പർവതനിരകളിൽ കുടുങ്ങിയ ബ്രിട്ടിഷ് വിനോദസഞ്ചാരിയെ ദുബായ് പൊലീസിന്റെ എയർ വിങ്ങും ബ്രേവ് സ്ക്വാഡും ചേർന്ന് ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. പർവതനിരകളിൽ കാൽനടയാത്രയ്ക്കിടെ കടുത്ത ക്ഷീണവും ഉയർന്ന രക്തസമ്മർദ്ദവും കാരണം ഇദ്ദേഹത്തിന് മുന്നോട്ടുപോകാൻ സാധിക്കാത്തതിനെ തുടർന്നാണ് പൊലീസ് സഹായം
Results 1-100 of 10004