Download Manorama Online App
ഷാർജ∙ ശക്തമായ മഴമൂലം എമിറ്റേറ്റിൽ ഉണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തുന്നു. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങൾ വൃത്തിയാക്കൽ, റോഡ് സുരക്ഷ വിലയിരുത്തൽ, ഒറ്റപ്പെട്ട കെട്ടിടങ്ങളിലെ കുടുംബങ്ങൾക്ക് പിന്തുണ നൽകൽ എന്നിവ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെയും പൊതു സുരക്ഷയുടെയും സമഗ്ര വിലയിരുത്തൽ നടക്കുകയാണ്.
ഷാർജ/ദുബായ്/അബുദാബി ∙ ഈ ആഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രവചനം. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വൈകിട്ട് വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൊടുങ്കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം
ദുബായ്/ഷാർജ/അജ്മാൻ ∙ വെള്ളക്കെട്ടിൽപെട്ട് കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി വർക്ഷോപ്പുകളിൽ തിരക്കോടുതിരക്കാണ്. ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ വർക്ഷോപ്പുകളെല്ലാം വാഹനങ്ങൾ കൊണ്ടു നിറഞ്ഞു. മഴയ്ക്കു മുൻപ് വലിയ തിരക്കില്ലാതിരുന്ന വർക്ഷോപ്പുകളിൽ പലതും ഇപ്പോൾ 24 മണിക്കൂറും
ഷാർജ∙ ശുദ്ധവും മായം കലരാത്തതുമായ പാലും പാലുൽപ്പന്നങ്ങളും ഉറപ്പാക്കി മലീഹ ഡയറി ഫാം ഒരുങ്ങി. ഫാമിന്റെ ആദ്യ ഘട്ടം യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുട സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. മലീഹയിലെ കൂറ്റൻ ഗോതമ്പ് ഫാമിന് സമീപം സ്ഥിതി ചെയ്യുന്ന പശു,
ദുബായ്∙ വയോധികയുടെ തൊണ്ടയിൽ മീന്‍ മുള്ള് കുടുങ്ങി. രക്ഷപ്പെട്ടത് അത്ഭുതകരമായി. മീൻതല ചവയ്ക്കുന്നത് ഇഷ്ടമായിരുന്ന 91 കാരിയായ ഇനെസ് റിച്ചാർഡ്സിന്റെ തൊണ്ടയിലാണ് മീൻ മുള്ള് കുടുങ്ങിയത്. അസ്വസ്ഥതയെ തുടർന്ന് അവരെ ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് മുള്ള് കുടുങ്ങിയതായി കണ്ടെത്തിയത്.
സൗദിയിൽ 200 കോടി റിയാലിന്റെ (ഏകദേശം 1700 കോടി രൂപ) കള്ളപ്പണം വെളുപ്പിച്ചതിന് നാല് പേരെ അറസ്റ്റ് ചെയ്തു.
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവുമായി അബുദാബി പൊലീസ്. "മുൻകൂർ പേയ്മെന്റ്" സംരംഭത്തിലൂടെയാണ് അബുദാബി പൊലീസ് ഇതിനുള്ള അവസരം നൽകുന്നത്.
ജിദ്ദ ∙ സൗദിയില്‍ ട്രെയിനുകളില്‍ പാലിക്കേണ്ട പുതിയ കരടു നിയമാവലി പുറപ്പെടുവിച്ചു. ∙ ജനലുകളും വാതിലുകളും വഴി കൈകളോ കാലുകളോ മറ്റു ശരീര ഭാഗങ്ങളോ മറ്റെന്തിങ്കിലുമോ പുറത്തിടുന്നവര്‍ക്ക് ആദ്യ തവണ 300 റിയാലാണ് പിഴ ചുമത്തുക. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 600 റിയാല്‍ പിഴ ചുമത്തും. മൂന്നാമതും നിയമ
പഠനത്തിനായി ഏത് സർവകലാശാല തിരഞ്ഞെടുക്കണം എന്നതൊരു വലിയ കടമ്പയാണ്. നിങ്ങളുടെ ആ പ്രയത്നത്തെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടുതന്നെ ചെലവു കുറഞ്ഞ, എളുപ്പത്തിൽ പ്രാപ്യവും അനുയോജ്യവുമായ അക്കാദമിക അനുഭവം വിദ്യാർഥികൾക്ക് നൽകാനുള്ള നിരന്തര ശ്രമത്തിലാണ് ദുബായ് മർഡോക് സർവകലാശാല. 2023ലെ മികച്ച 100 യങ്
ആടിയും പാടിയും കഥകൾ പറഞ്ഞും അറിവിന്റെ ആഘോഷമായി മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച 'പഠനോത്സവം.2024'. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് പഠനോത്സവം സംഘടിപ്പിച്ചത്.
ജിദ്ദ ∙ ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ് സംഘം മേയ് 9ന് മദീനയിലെത്തും. ഹൈദരാബാദില്‍നിന്നുള്ള ആദ്യ തീര്‍ഥാടക സംഘമാണ് മദീനയിലിറങ്ങുക. ഹാജിമാരെ വരവേല്‍ക്കുന്നതിനും അവരെ പാര്‍പ്പിക്കുന്നതിനുമുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ ഹജ് മിഷന് അതിവേഗം പൂര്‍ത്തിയാക്കി വരികയാണ്. 1,75,025 തീര്‍ഥാടകര്‍ക്കാണ്
ദമാം ∙ പ്രവാസി വെൽഫെയർ കണ്ണൂർ-കാസർകോട് കമ്മിറ്റി നടത്തുന്ന സ്റ്റുഡന്റസ് കോൺക്ലേവ് പരിപാടിയായ ഫ്യൂച്ചർ എഡ്ജ് രണ്ടാം സീസൺ ദമാമിൽ മേയ് 17 ന്. പ്രവാസി വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമായ ഉള്ളടക്കത്തോടെ വിദ്യാഭ്യാസ മേഖലയിലെയും
ഒനൈസയിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് മേയ് 2ന് ഉച്ചയ്ക്ക് 3.00 മുതല്‍ 5.00 വരെ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് അടിയന്തര കോണ്‍സുലര്‍, തൊഴില്‍ പ്രശ്നങ്ങളും പരാതികളും സ്ഥാനപതി വിപുലിന് നേരിട്ട് സമര്‍പ്പിക്കാം.
റിയാദ് ∙ ഇരുപത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന അബ്ദുൽ നാസർ കുട്ടിക്ക് കേളി ബത്ഹ
ദുബായ് ∙ കാർ എയർ ഫിൽട്ടറിനുള്ളിൽ ഒളിപ്പിച്ച 4.25 കിലോ കഞ്ചാവുമായി ആഫ്രിക്കൻ രാജ്യത്തു നിന്നുള്ള യാത്രക്കാരിയെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ
ദോഹ∙ ഖത്തറില്‍ നാളെ മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യത. ബുധനാഴ്ച മുതല്‍ കാറ്റും മഴയും കനക്കും. ചൊവ്വാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴ വാരാന്ത്യത്തിലുടനീളം തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ച മുതല്‍ വ്യാഴം ഉച്ച കഴിയുന്നതു വരെ ഇടിയോടു കൂടിയ
ദുബായ് ∙ ഗ്രീൻസ്റ്റാർ കാടങ്കോട് യുഎഇ കമ്മിറ്റി റൈറ്റ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസീസ് സെന്ററിന് വേണ്ടി മൂന്ന് ദിവസം കൊണ്ട് സ്വരൂപിച്ച
ദമാം ∙ കഴിഞ്ഞ വർഷം അന്തരിച്ച നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും, ദല്ല മേഖല ഭാരവാഹിയും, സാമൂഹ്യപ്രവർത്തകനുമായ സനു മഠത്തിലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു
ദുബായ് ∙ സയൻസ് ഓഫ് ഹാപ്പിനസ് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ സാമൂഹിക പ്രവർത്തകനും ഫോസിൽ ഗ്രുപ്പിന്റെ ചെയർമാനുമായ ഡോ. അബ്ദുസലാമിന് ദുബായ് സോഷ്യൽ മീഡിയ വിങ് കൂട്ടായ്മ സ്വീകരണം നൽകി. പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ ചടങ്ങിൽ മൊമന്റോ നൽകി സംസാരിച്ചു. ചടങ്ങിൽ ത്വൽഹത്ത് എടപ്പാൾ, ഷഫീൽ കണ്ണൂർ, ഷാഹിദ്
റിയാദ് ∙ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ യുവാവ് ജോബര്‍ ഹകീം നശായെ കിഴക്കന്‍ പ്രവിശ്യ പൊലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കന്‍ പ്രവിശ്യ പൊലീസ് അറിയിച്ചു.
ഷാർജ ∙ പ്രസാദകരംഗത്തെ വൻകിട കമ്പനികൾ അണിനിരന്ന ദ് ഷാർജ ഇന്റർനാഷനൽ ബുക്ക്സെല്ലേഴ്സ് കോൺഫറൻസ് സമാപിച്ചു. പ്രസിദ്ധീകരണ രംഗത്തെ മാറ്റങ്ങൾ അടുത്തറിയാനും പുതിയ കമ്പനികളുമായി ബന്ധം സ്ഥാപിക്കാനും വിജയം നേടിയ പ്രസാദകരുടെ അനുഭവകഥകൾ മനസ്സിലാക്കാനും കോൺഫറൻസിൽ അവസരമൊരുക്കിയിരുന്നു. 76 രാജ്യങ്ങളിൽ നിന്നുള്ള
റിയാദ് ∙ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ റൺവേയിൽനിന്ന് വിമാനം തെന്നിമാറിയതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി 7:34 ന് ഫ്ലൈ നാസ് വിമാനമാണ് തെന്നിമാറിയത്. അതേസമയം, യാത്രക്കാക്ക് പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും വിമാനത്തിൻ്റെയും സുരക്ഷ ഉറപ്പാക്കിയ ശേഷം
യാൻമ്പു ∙ മൂന്നു മാസമായി നടന്നുവരുന്ന പൂക്കളുടെ മഹോത്സവമായ യാൻമ്പു പുഷ്പോത്സവത്തിന് ഏപ്രിൽ 30 ചൊവ്വാഴ്ച സമാപനം. സമാപന ദിവസം സന്ദർശകർക്കായി പ്രത്യേക പരിപാടികളാണ് സംഘാടകർ ഒരുക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. വാരാന്ത്യ അവധി ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും
അബുദാബി ∙ മലയാളിയുടെ മധുരമൂറുന്ന ഓർമകളെ തൊട്ടുണർത്തി മറുനാട്ടിൽ ചക്കോത്സവം. മലയാളികളുടേതെന്ന പോലെ മറുനാട്ടുകാർക്കും പ്രിയപ്പെട്ടൊരു രുചിയായി മാറുന്ന ആഞ്ഞിലിച്ചക്ക (ഐനിച്ചക്ക) ഉൾപ്പെടെ 9 രാജ്യങ്ങളിൽ നിന്നുള്ള 34 ഇനം ചക്കകളാണ് ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിലെ ഉത്സവത്തെ
അബുദാബി ∙ മൂന്ന് ആവശ്യങ്ങൾ വിശ്വാസികൾക്കു മുന്നിൽ വച്ച് സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ. ഗൾഫ് രാജ്യത്ത് സ്വന്തം ആരാധനാലയം പടുത്തുയർത്തിയ വിശ്വാസികൾ കേരളത്തിൽ 2018ല്‍ സംഭവിച്ച പ്രളയത്തിൽ തകർന്നുപോയ ഒരു ആരാധനാലയം നിർമിക്കാൻ സഹകരിക്കണമെന്നതാണ് ആദ്യത്തേത്. ആരാധനകൾ നിർവഹിക്കാൻ
ദുബായ് ∙ റമസാൻ മാസത്തിൽ സിഐഡിയും പൊലീസും ചേർന്ന നടത്തിയ തിരച്ചിലിൽ ഭിക്ഷാടനം, വഴിയോരക്കച്ചവടം, അനധികൃത തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് 967 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 396 പേർ ഭിക്ഷാടകരും 292 പേർ വഴിയോരക്കച്ചവടക്കാരും 279 പേർ കൃത്യമായ വീസ ഇല്ലാതെ ജോലി ചെയ്തവരുമാണ്. റമസാനിലും മറ്റു വിശേഷ
വെള്ളരിക്കുണ്ട് ∙ പന്നിത്തടത്തെ നാവുദിയൻ വീട്ടിൽ അനീഷ് കുഞ്ഞിരാമൻ (46) അബുദാബിയിലെ ജോലിസ്ഥലമായ ഖലീഫ സിറായിൽ മരിച്ചു. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. പരേതനായ കുഞ്ഞിരാമന്റെയും പത്മകുമാരിയുടെയും മകനാണ്. ഭാര്യ: കവിത. മക്കൾ: അനഖ, അഞ്ചന. സഹോദരൻ ഉണ്ണി.
അബുദാബി ∙ മാനവികതയുടെയും സാഹോദര്യത്തിന്റെയും മാതൃകയായി യുഎഇയുടെ മണ്ണിൽ സിഎസ്ഐ ദേവാലയത്തിന്റെ വാതിൽ തുറന്നു.ഇന്നലെ വൈകിട്ട് 4.30ന് സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷ്ഠാശുശ്രൂഷയോടെ ദേവാലയം നാടിനു സമർപ്പിച്ചു. ഇടവക വികാരി റവ. ലാൽജി എം. ഫിലിപ്
ദുബായ് ∙ പാലക്കാട് സ്വദേശി സജിമോന്‍ സഹദേവന് ഫൊട്ടോഗ്രഫി തൊഴിലല്ല, മറിച്ച് ഹൃദയത്തോടുചേർത്തുവച്ച ഇഷ്ടമാണ്. ദുബായില്‍ ഗ്രാഫിക് ഡിസൈനറായാണ് സജിമോന്‍ ജോലി
ദുബായ്∙ ദുബായിലെ ബസുകൾക്കും ടാക്സികൾക്കുമായുള്ള പ്രത്യേക പാതകൾ നീട്ടാനുള്ള പദ്ധതിക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അംഗീകാരം നൽകി.ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, അൽ സത് വ, അൽ സബാഹ്, നഹ്ദ, ഒമർ ബിൻ അൽ ഖത്താബ്, നായിഫ് സ്ട്രീറ്റുകൾ ഉൾപ്പെടെ ആറ് പ്രധാന തെരുവുകളിൽ 13.1
റിയാദ്∙റിയാദിലെ ഒരു റസ്റ്ററന്റിൽ ഭക്ഷ്യവിഷബാധയേറ്റ് 35 പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ 27 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആറ് പേർ പൂർണ്ണമായും സുഖം പ്രാപിച്ചു, രണ്ട് പേർക്ക് ആവശ്യമായ ചികിത്സ ലഭിച്ച ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് റിയാദ് മുനസിപ്പാലിറ്റി റസ്റ്ററന്റ്
യുഎഇയിലെ മെഗാ ചിത്ര രചനാ മത്സരമായ റിഫ്ലക്ഷൻസ് സീസൺ 6 മേയ് 11ന് വൈകിട്ട് 3ന് അബുദാബി മുസഫയിലെ ക്യാപിറ്റൽ മാളിൽ നടക്കും.
റമസാനിൽ ആരംഭിച്ച ഭിക്ഷാടന വിരുദ്ധ ക്യാംപെയ്നിൽ ഇതുവരെ 396 യാചകരെയും 292 തെരുവ് കച്ചവടക്കാരെയും 279 അനധികൃത തൊഴിലാളികളെയും അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസ് അറിയിച്ചു.
ഉമ്മുൽ ഖുവൈനിൽ നിന്ന് കാണാതായ 44 വയസുള്ള ഇറാഖി പൗരനെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി.
മനാമ∙ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജിസിസി ബാലകലോത്സവം ഇത്തവണ കേരളത്തിലെ സ്കൂൾ കലോത്സവങ്ങളുടെ പ്രതീതി തന്നെ ജനിപ്പിച്ചു. സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയ മിക്ക കലാമത്സരങ്ങളിലും മികച്ച പങ്കാളിത്തവും നിലവാരമുള്ള മത്സര ഇനങ്ങളുമാണ് വിദ്യാർഥികൾ കാഴ്ച വെച്ചത്. വ്യക്തിഗത
എമിറേറ്റിലെ ഒരു പ്രദേശത്ത് പുലിയിറങ്ങി എന്ന പ്രചാരണം തെറ്റാണെന്ന് ഷാർജ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റി (ഇപിഎഎ) സ്ഥിരീകരിച്ചു.
∙ പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുക്കുന്ന 'മോണിക്ക ഒരു എഐ സ്റ്റോറി' എന്ന സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു.
അൽ മക്തൂം ഇന്റർനാഷനൽ എയർപോർട്ടിലെ പുതിയ പാസഞ്ചർ ടെർമിനലിന്റെ രൂപരേഖയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
ഒന്നര വർഷം നീണ്ടുനിന്ന യാത്രയിൽ 50,000 കിലോമീറ്റർ ദൂരം സൈക്കിളിൽ താണ്ടി മൊറോക്കൻ സഞ്ചാരി അയ്യാദ് മക്കയിലെത്തി.
സൗദി അറേബ്യയിലെ സർക്കാർ ജീവനക്കാർക്ക് ദേശീയ വസ്ത്രമായ "തോബ്" നിർബന്ധമാക്കാൻ സൽമാൻ രാജാവ് നിർദ്ദേശം നൽകി.
തായ്ഫിന്റെ തെക്ക് ഭാഗത്ത് മെയ്സാൻ ഗവർണറേറ്റിലെ "ബനീ മാലിക്" പ്രദേശത്ത് ഒഴുക്കില്‍ പെട്ട കാറിൽ അകപ്പെട്ട സൗദി യുവാവ് മരിച്ചു.
മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ (എം എൻ എം എ) ഫവാസ് കൊച്ചന്നൂർ അനുസ്മരണവും റിതം ഓഫ് ലൈഫ് പരിപാടിയും സംഘടിപ്പിച്ചു.
അബുദാബി ∙ സിഎസ്ഐ ദേവാലയത്തിന്റെ കവാടം തുറക്കുന്നത് ഇടവകാംഗങ്ങളുടെ നാലര പതിറ്റാണ്ടിന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക്. അബുദാബിയിൽ പ്രാർഥന തുടങ്ങിയതിന്റെ 45 വർഷം പൂർത്തിയായ ഏപ്രിലിൽ തന്നെയാണ് സ്വന്തം ആസ്ഥാനമന്ദിരത്തിലേക്ക് വിശ്വാസികൾ പ്രവേശിക്കുന്നതും. അതിരുകളില്ലാത്ത ദൈവസ്നേഹത്തിന്റെ പ്രതീകമാണ്
സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം, ബീമാപ്പള്ളി സ്വദേശിയായ മുഹമ്മദ് സലീം (54) ആണ് അന്തരിച്ചത്.
ഒമാനിലെ മലയാളികളുടെ സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) മസ്കത്ത് സ്റ്റേറ്റ് കൗൺസിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
അബുദാബി ∙ ആണവോർജ ശേഷി ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ രണ്ടാമതൊരു പ്ലാന്റ് കൂടി നിർമിക്കാൻ ആലോചിക്കുന്നു. ഇതിനുള്ള ടെൻഡർ ഉടൻ നൽകുമെന്നാണ് സൂചന. അറബ് ലോകത്ത് ആണവോർജം ഉൽപാദിപ്പിച്ച ആദ്യ രാജ്യമായ യുഎഇയുടെ പ്രഥമ പ്ലാന്റ് 2020ൽ പ്രവർത്തനം ആരംഭിച്ചിരുന്നു ഊർജമേഖലയ്ക്കു കരുത്തുപകരുന്ന പദ്ധതിയിലൂടെ
ദുബായ്/ഷാർജ ∙ പ്രളയത്തെ തുടർന്ന് നിർത്തിവച്ച ദുബായ് - ഷാർജ ഇന്റർസിറ്റി ബസ് സേവനങ്ങൾ പുനരാരംഭിച്ചു. ഏറ്റവും പുതിയ ഭേദഗതികൾ അറിയാൻ ആർടിഎയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പിന്തുടരാനും അഭ്യർഥിച്ചു. വീണ്ടെടുത്ത റൂട്ടുകൾ: ∙ഇ303–യൂണിയൻ സ്ക്വയർ മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്. ∙
അബുദാബി ∙ അബുദാബിയിലെ ആദ്യത്തെ സിഎസ്ഐ ദേവാലയം (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) ഇന്നു വിശ്വാസികൾക്കായി തുറക്കും. വൈകിട്ട് 3.15ന് നടക്കുന്ന പ്രദക്ഷിണത്തിനു ശേഷം സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാന്റെ മുഖ്യകാർമികത്വത്തിൽ ചടങ്ങ് പൂർത്തിയാക്കി ദേവാലയം നാടിനു സമർപ്പിക്കും. ഇടവക
അബുദാബി ∙ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേത്. മുൻകൂട്ടി വീസ എടുക്കാതെ യുഎഇ പാസ്പോർട്ട് ഉടമകൾക്ക് 182 രാജ്യങ്ങളിലേക്കു പ്രവേശിക്കാം. ഇതിൽ 124 രാജ്യങ്ങളിലേക്ക് വീസ വേണ്ട. 37 രാജ്യങ്ങളിലേക്ക് ഓൺ അറൈവൽ വീസയും 21 രാജ്യങ്ങളിലേക്ക് ഇ–വീസയും ലഭിക്കും. 16 രാജ്യങ്ങളിലേക്കു മുൻകൂട്ടി വീസ
മസ്കത്ത് ∙ വ്യാഴാഴ്ച ഒമാനിലെ നിസ്വ ഹോസ്പിറ്റലിന് മുന്‍വശത്ത് വാഹന അപകടത്തില്‍ മരിച്ച രണ്ടു മലയാളി നേഴ്സുമാരുടെ ഭൗതികശരീരം ഞായറാഴ്ച രാവിലെ തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴി നാട്ടില്‍ എത്തിക്കും. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി മജീത രതീഷ്, കൊല്ലം കൊട്ടിയം സ്വദേശി ഷര്‍ജ ഇല്യാസ്
ഷാർജ ∙ ഇത് മഴ കൊണ്ടുവന്ന പഴയൊരു പെപ്സി-കോളക്കഥ. കഴിഞ്ഞയാഴ്ച റെക്കോർഡ് മഴയെ തുടർന്ന് രാജ്യത്തുണ്ടായ സംഭവവികാസങ്ങളിൽ പലരുടെയും മനസിൽ ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചയാണിത്. അറബിയിൽ 'ദുബായ്' എന്ന പേരെഴുതിയ സീൽ ചെയ്ത 1960 കളിലെ പെപ്സി-കോള കുപ്പി. ദൈദിലെ സ്വദേശിക്കാണ്ഈ 'പുരാതനവസ്തു' ലഭിച്ചത്.
ഷാർജ ∙ ദൈദിൽ പുതിയ സർവകലാശാല വരുന്നു. അൽ ദൈദ് സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള തീരുമാനത്തിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഒപ്പുവച്ചു. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ജോലി സാധ്യതയുള്ള സ്ഥാപനമായിരിക്കും ഇത്. കാർഷിക കോളജായിരിക്കും
ഷാർജ ∙ യുഎഇ ചർച്ച് ഓഫ് ഗോഡ് സഭകളുടെ ആഭിമുഖ്യത്തിൽ ഇന്ന് (27, ശനി) യുഎഇ സമയം വൈകിട്ട് 7.30 മുതൽ രാത്രി 10 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ ഏകദിന കൺവൻഷൻ നടക്കും.ചർച്ച് ഓഫ് ഗോഡ് യുഎ ഇ ദേശീയ അദ്ധ്യക്ഷൻ ഡോ. കെ.ഓ. മാത്യു ഉദ്ഘാടനം ചെയ്യും. സുവിശേഷ മഹായോഗത്തിൽ പാസ്റ്റർ പ്രിൻസ് റാന്നി തിരുവചനം
അബുദാബി ∙ അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം (22 ലക്ഷത്തിലേറെ രൂപ) പിഴയുമാണ് ശിക്ഷ. അതേസമയം, ഇത്തരം കുറ്റകൃത്യങ്ങൾ പകർച്ചവ്യാധി,
ദുബായ് ∙ യുവകലാസാഹിതി സംഘടിപ്പിച്ച രണ്ടാമത് നനീഷ് സ്മാരക ചെറുകഥാ മത്സര ജേതാക്കളെ പ്രഖ്യാപിച്ചു. എം.വി. ജനാർദ്ദനൻ രചിച്ച പൂരാൽ എന്ന കഥയ്ക്കാണ് ഒന്നാം സമ്മാനം. സോമൻ ചെമ്പ്രേത്ത് (ജൂലൂസ്), സബ്ന നിച്ചു (പാതാളത്തവള) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. സാഹിത്യകാരൻ പെരുമ്പടവം
ജിദ്ദ∙ പെര്‍മിറ്റില്ലാതെ ഹജിന് പോകുന്നവര്‍ പാപമാണ് ചെയ്യുന്നതെന്നും പെര്‍മിറ്റ് നേടാതെ ഹജിന് പോകുന്നത് മതപരമായി അനുവദനീയമല്ലെന്ന് ഉന്നത പണ്ഡിതസഭ പറഞ്ഞു. ഹജ് പെര്‍മിറ്റ് നേടുന്നതും വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ പെര്‍മിറ്റ് നേടാന്‍ കാണിക്കുന്ന പ്രതിബദ്ധതയും ശരീഅത്ത് നിയമം ആവശ്യപ്പെടുന്ന
റിയാദ് ∙ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആർ ഹൗസിൽ സജീവ് അബ്ദുൽ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെ ബാത്റൂമിൽ കുഴഞ്ഞു വീണ് തലയ്ക്ക് പരുക്കേറ്റിരുന്നു. കൂടെ ജോലി
ഷാർജ ∙ യുഎഇയിലെ പ്രളയത്തെ തുടർന്ന് ഉണ്ടായേക്കാവുന്ന അസുഖങ്ങളുടെ ചികിത്സ ലക്ഷ്യമാക്കി ആസ്റ്റർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഇന്ത്യൻ അസോസിയേഷൻ ഷാർജ ഹെൽത്ത് സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തുന്നു. നാളെ (28) രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്മ്യൂണിറ്റി
ദുബായ്∙ ചെറു വിമാനങ്ങൾക്ക് കുത്തനെ പറന്നുയരാനുള്ള ലാൻഡിങ്, ടേക്ക് ഓഫ് സംവിധാനമായ വെർട്ടിപോർട്ടിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അനുമതി നൽകിയതോടെ ദുബായ് - അബുദാബി യാത്ര അരമണിക്കൂറിൽ സാധ്യമാകും. റോഡ് മാർഗം ഒന്നര മണിക്കൂറെങ്കിലും വേണ്ടിവരുന്ന 139 കിലോമീറ്റർ യാത്രയ്ക്ക് ‘പറക്കും ടാക്സി’യിൽ
കുവൈത്ത് സിറ്റി ∙ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് 9–ാം ഇടവക വാർഷികം ആഘോഷിച്ചു. വികാരി ഫാ. പ്രജീഷ് അദ്ധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം കേരള ക്യാംപസ് ക്രൂസേഡ് പ്രവർത്തക സിസ്റ്റർ ഷാലി ജെയിംസ് കൊച്ചമ്മ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മൃദുൻ ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഇടവകയുടെ
അബുദാബി ∙ യുഎഇയിൽ ഇന്ന് (ശനി) തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും മലമ്പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) പറഞ്ഞു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും തെളിഞ്ഞ ആകാശമായിരിക്കും. എന്നാൽ ചിലയിടങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. ചില സംവഹന മേഘങ്ങൾ
ദോഹ ∙ ഫോക്കസ് ഇൻറർനാഷനൽ ഖത്തർ റീജിയൻ സംഘടിപ്പിച്ച റയ്യാൻ കവാടം മെഗാ ക്വിസ് മത്സരത്തിൽ മുഫീദ സുൽഫിക്കർ (അബുദാബി) വിജയിച്ചു.അനീസ അബ്ദുൽ ജലീൽ (തിരൂരങ്ങാടി), ഷിഫ്ന ഷാദിൻ (അൽഖോബാർ), റമീസ ബാനു, ഷസ്ന ഹസീബ്, അസ്മ സജീർ (മൂവരും ഖത്തർ) പ്രോത്സാഹന സമ്മാനം നേടി. ഫോക്കസ് ഖത്തർ റമദാനിൽ പ്രസിദ്ധീകരിച്ച
അബുദാബി ∙ നാട് ആര് ഭരിക്കണമെന്ന വിധിയെഴുത്തിൽ നേരിട്ടു പങ്കെടുത്തതിന്റെ ആഹ്ലാദത്തിൽ ലക്ഷക്കണക്കിന് പ്രവാസി മലയാളികൾ. ഗ്രൂപ്പ് ബുക്കിങ് നടത്തിയ, ചാർട്ടർ ചെയ്ത വിമാനങ്ങളിലായാണ് മലയാളികൾ നാട്ടിലെത്തി വോട്ടെടുപ്പിൽ പങ്കെടുത്തത്. 20 സീറ്റും നേടുമെന്ന് യുഡിഎഫ് അനുഭാവ സംഘടനകൾ പറയുന്നു. 10 മുതൽ 12 വരെ
ഷാർജ/കൽബ ∙ പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കൽബ നിവാസികൾക്ക് സായുധ സേനയുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കുന്നു. പ്രദേശത്തെക്കുള്ള ശുദ്ധജല പൈപ്പിൽ തടസ്സം നേരിട്ടതിനെ തുടർന്നാണ് വില്ലകളിലെയും കെട്ടിടങ്ങളിലെയും ടാങ്കറുകളിൽ ശുദ്ധജലം നിറച്ചുകൊടുക്കുന്നത്. ഇന്നലെ അൻപതിലേറെ ടാങ്കറുകൾ
കുവൈത്ത് സിറ്റി ∙ ഒഐസിസി കുവൈത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകരോടൊപ്പം അബ്ബാസിയ മേഖലയിൽ യുഡിഎഫ് സ്ഥാനാർഥികളായ കെ. സി. വേണുഗോപാലിന്റെയും
അബുദാബി ∙ മൂന്നു മാസത്തിനിടെ അബുദാബി വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തത് 69 ലക്ഷം പേർ. ഇതിൽ 68 ലക്ഷം പേരും പുതുതായി തുറന്ന സായിദ് രാജ്യാന്തര വിമാനത്താവളം വഴിയാണ് കടന്നുപോയത്. യാത്രക്കാരുടെ എണ്ണത്തിൽ 36% വർധന. മുൻ വർഷം ഇതേ കാലയളവിൽ 51 ലക്ഷം പേരാണ് യാത്ര ചെയ്തത്. ഈ കാലയളവിൽ സർവീസ് നടത്തിയ വിമാനങ്ങളുടെ
ജിദ്ദ ∙ സമൂഹമാധ്യമങ്ങളിൽ അനധികൃതമായ ഹജ് സേവനങ്ങൾ സംബന്ധിച്ച പരസ്യങ്ങൾ നൽകുന്ന കമ്പനികളെക്കുറിച്ച് തീർഥാടകർക്ക്
ജിദ്ദ ∙ ബസ് ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കാനുള്ള തീരുമാനം സൗദിയിൽ നടപ്പാക്കി തുടങ്ങി സ്പെഷ്യലൈസ്ഡ് ട്രാന്സ്പോര്ട്ടേഷന്, എജ്യുക്കേഷനല്‍ ട്രാന്സ്പോര്ട്ടേഷന്,
അബുദാബി ∙ ഗതാഗത മേഖലയില്‍ കോടികളുടെ നിക്ഷേപ അവസരമുണ്ടെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ്. 2027ഓടെ 1104 കോടി ദിര്‍ഹത്തിന്റെ അവസരമാണ് നിക്ഷേപകരെ കാത്തിരിക്കുന്നതെന്ന് ചെയര്മാന് അഹമ്മദ് ജാസിം അല്‍ സാബി പറഞ്ഞു കര, വ്യോമ, കടല്‍ മാര്‍ഗം ഭാവിയിലെ സ്മാര്‍ട്ട്, സ്വയം നിയന്ത്രിത വാഹന സൗകര്യങ്ങള്‍ക്കായി
മക്ക ∙ സമസ്ത ഇസ്ലാമിക് സെന്റർ സൗദി നാഷനൽ കമ്മിറ്റിയുടെ കീഴിൽ മക്ക സെൻട്രൽ കമ്മിറ്റി
ദുബായ് ∙ ജെഇഇ മെയിൻ പ്രവേശന പരീക്ഷയിൽ ഇന്ത്യയ്ക്കു പുറത്തു നിന്നുള്ള വിദ്യാർഥികളിൽ ഒന്നാം സ്ഥാനവും 100 പെർസന്റൈൽ സ്കോറും നേടി ദുബായ് ഇന്ത്യൻ സ്കൂൾ വിദ്യാർഥി പ്രണവാനന്ദ് സജി. ദേശീയ തലത്തിൽ 31ാം റാങ്കാണ്. ജനുവരിയിൽ നടന്ന പരീക്ഷയിൽ 99.99 പെർസന്റൈൽ ലഭിച്ചിരുന്നു. അഡ്വാൻസ് പരീക്ഷയിൽ മികച്ച റാങ്ക് നേടി
ഖോർഫക്കാൻ ∙ യുഎഇയിൽ ഇന്ന് (ശനി) പുലർച്ചെ 2.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി) അറിയിച്ചു. ചിലയയിടങ്ങളിലെ താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ അപകടമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം പുലർച്ചെ 3.03ന് ഖോർഫക്കൻ
ദുബായ് ∙ യുഎഇയിലെ പ്രളയത്തിൽ അകപ്പെട്ട വാഹനങ്ങളുടെ നഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾ വീണ്ടെടുക്കുന്നതിന് വെബ്സൈറ്റ് തുറന്നു. ദുബായ് മീഡിയ സിറ്റി ആസ്ഥാനമായുള്ള ആംബർ കമ്യൂണിക്കേഷൻസ് ആണ് സൗജന്യ സേവനം ഒരുക്കിയത്. നമ്പർ പ്ലേറ്റ് കണ്ടുകിട്ടുന്നവർ വിവരം വെബ്സൈറ്റിലൂടെ കൈമാറി നഷ്ടപ്പെട്ടവരെ സഹായിക്കുന്ന
ജിദ്ദ ∙ സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ തയാറെടുക്കുന്നതിനിടെ വിമാനത്താവളത്തിൽ യുവതി പ്രസവിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകയാണ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രസവിച്ചത്. വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘമാണ് 31 കാരിയുടെ പ്രസവമെടുത്തത്. സ്വദേശത്തേക്ക് തിരിച്ചുപോകാന്‍
ദുബായ് ∙ വിവാഹത്തിനായി നാട്ടിലേക്ക് പോകാനൊരുങ്ങിയ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്. എന്‍. പി. മൊയ്തു-വി. കെ.ഷഹന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റാബിയ, റിയൂ. നിയമ നടപടികള്‍
മസ്കത്ത് ∙ മസ്കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു. ഒരാള്‍ മരിച്ചതായും മറ്റു ഏഴ് പേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. ഏഴ് പേരുടെയും നില ഗുരുതരമാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്പ്പെ
അബുദാബി ∙ 'ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി' എന്ന തീവ്രവാദ സംഘടന ഉൾപ്പെട്ട കേസിലെ വാദം കേൾക്കുന്നത് അബുദാബി ഫെഡറൽ കോടതി ഓഫ് അപ്പീലിലെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബർ മേയ് 2 ലേക്ക് മാറ്റിവച്ചു. 'ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി' എന്നറിയപ്പെടുന്ന ഒരു രഹസ്യ തീവ്രവാദ സംഘടന യുഎഇയിൽ സ്ഥാപിക്കുകയും
ജിദ്ദ ∙ 2016 ഏപ്രിൽ 25-ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അവതരിപ്പിച്ച സൗദി അറേബ്യയുടെ വിഷൻ 2030 ആരംഭിച്ചിട്ട് എട്ട് വർഷം പിന്നിടുന്നു.
റിയാദ് ∙ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലുള്ള ചുവപ്പ് കഴുത്തുള്ള മൂന്ന് ഒട്ടകപക്ഷി കുഞ്ഞുങ്ങൾ വിരിഞ്ഞ് ഇറങ്ങിയതായി ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ നേച്ചർ റിസർവ്വ് വികസന അതോറിറ്റി അറിയിച്ചു. ഒരു നൂറ്റാണ്ടായി രാജ്യത്തിന്റെ വടക്കൻ മേഖലയിൽ വംശനാശം സംഭവിച്ചുകൊണ്ടിരുന്ന ഈ പക്ഷിവംശത്തെ ഐടിബി അതോറിറ്റിയുടെ
ദുബായ് ∙ സ്വദേശി കുട്ടികളുമായി കുശലാന്വേണം പറഞ്ഞും സംവദിച്ചും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിലെ വിവിധ എമിറേറ്റുകളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച ഒരു കൂട്ടം എമിറാത്തി കുട്ടികളുമായാണ്
ഷാർജ ∙ ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം. ദുബായ്-ഷാർജ അതിർത്തിക്ക് സമീപമായിരുന്നു ഇന്ന് (വെള്ളി) ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ തീപ്പിടിത്തമുണ്ടായത്. ഇവിടെ നിന്ന് ഉയർന്ന പുക മുഹൈസിനയിലടക്കം കാണാമായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ സ്ഥാപിച്ചതിന്റെ ഒന്നാം വാർഷികത്തിൽ വിപുലമായ ആഘോഷം. ടെർമിനൽ 3-ൽ നടന്ന ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപ തലവൻ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ് എയർപോർട്ട് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ
അബുദാബി ∙ യുഎഇ സന്ദർശനത്തിനിടെ 2018 മുതൽ 2023 വരെ ഒമാനി പൗരന്മാർക്ക് മേൽ ചുമത്തിയ
റിയാദ് ∙ ചൊവ്വാഴ്ച വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ തുടരും. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വിഭാഗമാണ് പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. റിയാദ്, മക്ക, ജിസാൻ,നജ്റാൻ,അസീർ ,അൽബാഹ,ഖസിം, സൗദിയുടെ വടക്ക് അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്
അബുദാബി ∙ യുഎഇയുടെ ആദ്യ വനിതാ കർഷകയായ അംന ഖലീഫ അൽ ഖെംസിക്ക് രാജ്യത്തിന് കാണിക്കയായി നൽകാനുണ്ടായിരുന്നത് താൻ നട്ടുവളർത്തിയ ജൈവിക പച്ചക്കറികളും പഴങ്ങളും. പതിറ്റാണ്ട് മുൻപ് തന്റെ വീടിന് ചുറ്റും നട്ടുവളർത്തിയ പഴവും പച്ചക്കറികളും ആദ്യമായി യുഎഇയുടെ സ്ഥാപക പ്രസിഡന്റും രാഷ്ട്രപിതാവുമായ അന്തരിച്ച ഷെയ്ഖ്
ജിദ്ദ ∙ സൗദിയിൽ സ്വിമ്മിങ് പൂളിൽ വീണു പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം മങ്കട - മക്കരപ്പറമ്പ് ചോലക്കതൊടി
ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ മെയ് 30-നു നടക്കാനിരിക്കുന്ന "പ്രമാണി" നാടകത്തിന്റെ പോസ്റ്റർ പ്രകാശനവും സ്ക്രിപ്റ്റ് കൈമാറ്റവും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെയും ഭരണസമിതി അംഗങ്ങളുടെയും നാടകപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ നടന്നു. കേരളത്തിൽ ഇതിനകം
ദോഹ ∙ ഖത്തറിന്റെ 2023-24 കപ്പല്‍ ടൂറിസം സീസണിന് വിജയകരമായ പരിസമാപ്തി. രാജ്യത്തിന്റെ കാഴ്ചകളിലേക്ക് 73 ആഡംബര കപ്പലുകളിലായി എത്തിയത് 3,78,677 സന്ദര്‍ശകര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന 38 ശതമാനം. ഖത്തര്‍ തുറമുഖ കമ്പനിയായ മവാനി ഖത്തര്‍ ആണ് ഇത്തവണത്തെ സീസണിലേക്ക് എത്തിയ
ദുബായ്∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ അവസരങ്ങളെക്കുറിച്ചും പ്രാദേശിക, രാജ്യാന്തര
ദുബായ് ∙ അൽഖൈൽ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഇടുക്കി തൊടുപുഴ സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായഷാമോൻ സലീം (29) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. പരേതനായ പൈമ്പിള്ളിൽ സലീമിന്റെയും ഹഫ്സയുടെയും മകനാണ്. സഹോദരി: ബീമ. കബറടക്കം പിന്നീട് കുടയത്തൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ.
റിയാദ് ∙ തപസ്സുപോലെ പല ദിവസങ്ങളായി സിവിൻ എന്ന കട്ട ആരാധകന്റെ കാത്തുനിൽപ്പ് വെറുതെയായില്ല. സിവിന് തന്റെ ആഗ്രഹം സാധിച്ചു കൊടുത്ത് തന്റെ ഹീറോ റോണാൾഡോ. ഇന്നലെ രാവിലെ 11 മണിയോടെയാണ് ലോകസുവർണ്ണതാരമായ ക്രിസ്റ്റ്യാനോ റോണാൾഡോ അൽ നാസർ ക്ലബ്ബ് കവാടത്തിൽ പ്രതീക്ഷയോടെ സിആർ 7 പോസ്റ്ററുമൊക്കെ പിടിച്ചു നിൽക്കുന്ന
അബുദാബി ∙ തെറ്റായ ഓവർടേക്കിങ് നടത്തുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. റോഡ് ഷോൾഡറിൽ (മഞ്ഞ വരയ്ക്കപ്പുറം) ഓവർടേക്ക് ചെയ്യരുതെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രം സഹിതമാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. അടിയന്തര വാഹനങ്ങളുടെ ആവശ്യങ്ങൾക്കായാണ് റോഡ് ഷോൾഡർ നീക്കിവച്ചിരിക്കുന്നത്.
അബുദാബി/മസ്കത്ത് ∙ യുഎഇയിലും ഒമാനിലും കനത്ത നാശം വിതച്ച മഴയ്ക്കു കാരണം സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില കൂടുന്ന എൽനിനോ പ്രതിഭാസമാണെന്ന് രാജ്യാന്തര പഠനം.അറേബ്യൻ ഉപദ്വീപിൽ എൽനിനോ പ്രതിഭാസം 10–40% വരെ ശക്തമായതാണ് ഗൾഫ് രാജ്യങ്ങളിൽ മഴ കൂടാൻ കാരണമെന്നാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ ഗവേഷകരുടെ
തലയോലപ്പറമ്പ് ∙ ഉംറയ്ക്കായി പോയ തലയോലപ്പറമ്പ് മണലിൽപറമ്പിൽ നസീമ (64) മക്കയിൽ അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നസീമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം മക്കയിൽ നടത്തി. ഭർത്താവ്: പരേതനായ ഷാഹുൽ ഹമീദ്. മക്കൾ: സമീർ, സബീന, സക്കീർ. മരുമക്കൾ: സക്കീർ എരമല്ലൂർ, അനീസ, റസിയ മോൾ.
ദുബായ് ∙ യുഎഇയിലുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വീടും വീട്ടുപകരണങ്ങളും ഇൻഷുർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. വാഹന ഇൻഷുറൻസിനെക്കാൾ വളരെ ചെലവു കുറഞ്ഞതാണ് വീട്ടുപകരണങ്ങളുടെ ഇൻഷുറൻസ് എന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ അറിയിച്ചു. മഴക്കെടുതികളിൽ സ്വദേശികളും വിദേശികളും നേരിട്ട പ്രധാന
അബുദാബി ∙ ഗ്രൂപ്പ് ബുക്കിങ് നടത്തിയും വിമാനങ്ങൾ ചാർട്ടർ ചെയ്തും കേരളത്തിൽ ഇത്തവണ പറന്നിറങ്ങിയത് ഒരുലക്ഷത്തോളം പ്രവാസി വോട്ടുകൾ. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന വടകര, തൃശൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലേക്കാണു കൂടുതൽ പേർ എത്തിയത്. ഉയർന്ന വിമാന ടിക്കറ്റ് നിരക്കും യുഎഇയിലെ പ്രളയവും മൂലം അവസാന നിമിഷം ചിലർക്കു
കുവൈത്ത് സിറ്റി∙ ഈജിപ്തുകാർക്ക് തൊഴിൽ വീസ നൽകുന്നത് കുവൈത്ത് വീണ്ടും നിർത്തിവച്ചു.നീണ്ട ഇടവേളയ്ക്കുശേഷം അടുത്തയിടെ പുനരാരംഭിച്ച വീസ നടപടികളാണ് നിർത്തിവച്ചത്. ചട്ടങ്ങൾക്കു വിരുദ്ധമായി റിക്രൂട്മെന്റിന് ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്തിയതാണ് നടപടിക്കു കാരണമെന്നാണ് സൂചന.
ഷാർജ ∙ പ്രളയത്തെ തുടർന്ന് അടച്ച ഷാർജയിലെ സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും 29 മുതൽ തുറന്നു പ്രവർത്തിക്കും. ശുചീകരണ പ്രവർത്തികൾ പൂർത്തിയാക്കി അണുവിമുക്തമാക്കിയ ശേഷമാണ് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. പ്രളയത്തിനുശേഷം 22 മുതൽ 25 വരെ ഓൺലൈനിലായിരുന്നു
അബുദാബി ∙ പ്രചാരണച്ചൂടിന്റെ തീച്ചൂളയിൽനിന്ന് നാട് പോളിങ് ബൂത്തിലേക്കു നീങ്ങുമ്പോൾ മറുനാട്ടിലിരുന്നും സ്വന്തം സ്ഥാനാർഥികളെ വിജയത്തിലേക്കു നയിക്കാനുള്ള തിരക്കിലാണു പ്രവാസികൾ.അവസാനനിമിഷത്തിലും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച് വോട്ട് അഭ്യർഥിക്കുന്നുണ്ട് പലരും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണ
ദുബായ്∙ ദുബായിയിലെ വീസ സേവനങ്ങളും വിവിധ നടപടിക്രമങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന 'നിങ്ങൾക്കായി ഞങ്ങളിവിടെയുണ്ട്' (We are here, for you) എന്ന പ്രചാരണ ക്യാംപെയ്ൻ ഇന്റർനാഷനൽ സിറ്റിയിലെ ഡ്രാഗൺ മാർട്ടിൽ ആരംഭിച്ചു. ക്യാംപെയ്നിൽ ഇന്ത്യക്കാർക്കുള്ള പ്രത്യേക വീസ സർവീസ് ഉൾപ്പെടെ വിവിധ സേവനങ്ങൾ
Results 1-100 of 10003