Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മലയാളത്തിന്റെ ഇന്നത്തെ മഹിളകൾ

 സപ്ന അനു ബി.ജോർജ്
Mini-Binoy

പേര് -മിനി ബിനോയ്
താമസം- ഒമാന്‍ , സുമെയിൽ‍
ജോലി- അമ്മ, ഭാര്യ
വിദ്യഭ്യാസം- ബിഎസ്‍സി  സയൻസ്
ഇഷ്ടവിനോദം- ക്രോസ്റ്റിച്ചിങ് ,കുക്കിങ്

കുട്ടിക്കാലം മുതൽ‍ കൊച്ചു കൊച്ചു കളിപ്പാട്ടങ്ങളും കളിമണ്‍പ്രതിമകളും മറ്റും ഉണ്ടാക്കുന്നതും ചിത്രം വരക്കലും ,വെറും വിനോദവും കുട്ടിത്തത്തിന്റെ ഭാഗവുമായിരുന്നു മിനി ബിനോയ്ക്ക്. പാവാടപ്രായത്തിൽ അതേ താൽപര്യം ഫാബ്രിക് പെയിറ്റിങ്ങിലേക്കും എംബ്രേയിഡറിയിലേക്കും ഹാന്റ്ക്രാഫ്റ്റിലേക്കും മാറി.“കൽയാണം,കുട്ടികള്‍ എന്നിവ കുറച്ചു നാളത്തെ ഇടവേള സൃഷ്ടിച്ചെങ്കിലും ‘എന്റെ വിരലുകളുടെ ‘നൈപുണ്യത്തെ തടഞ്ഞു നിര്‍ത്തിയില്ല‘.എന്റെ കുട്ടികള്‍ക്കാവശ്യമുള്ള എല്ലാ കുഞ്ഞുടുപ്പുകളും നാപ്പികളും കുട്ടിപ്പുതപ്പുകളും, അവരുടെ കുഞ്ഞുപാവ കളിപ്പാട്ടങ്ങള്‍ വരെ ഞാന്‍  നേരത്തെ തന്നെ തയ്യാറാക്കി. പ്രസവത്തിനു മുൻപായി തയ്യാറെടുപ്പുകള്‍ പാടില്ല എന്ന പലരുടെയും വിമര്‍ശനങ്ങള്‍ക്ക് ഞാന്‍ ഒട്ടും ചെവി കൊടുത്തില്ല. എങ്കിലും കുട്ടികളും കുടുംബവുമായുള്ള ജീവിതരീതികളുടെ  സമയം 24/7 എന്നുള്ളതായതു കാരണം കുറെ വര്‍ഷത്തേക്ക് എന്റെ വിരലുകളുടെ ചലനം ഒരു നിദ്രാവസ്ഥയിലേക്കും നീങ്ങി.

ഇവിടെ മസ്കറ്റിലുള്ള ഒരു ഫിലിപ്പിനി കൂട്ടുകാരിയുടെ സഹായവും പ്രോത്സാഹനവും കാരണം ഞാൻ വീണ്ടും ക്രോസ്റ്റിച്ചിന്റെയും എംബ്രോയിഡറിയുടെ ലോകത്തെക്ക് എത്തി.അങ്ങനെ എന്റെ കുടുംബത്തിന്റെ പൂര്‍ണ്ണ സഹകരണത്തൊടെ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഞാന്‍ പല വലിയ ചിത്രങ്ങള്‍ തയ്ച്ചെടുക്കുന്നു. മിക്കതും എന്റെ വീടിന്റെ ചുമരുകളിൽ‍ത്തന്നെയുണ്ട്. എന്റെ വീട്ടിൽ‍ കടകളിൽ‍ നിന്നു വാങ്ങിയ ഒരു ചിത്രം പോലും ഇല്ല. ഇന്നു കുട്ടികളും മറ്റും വലുതായി അവരുടെ ലോകത്തെക്ക് ഒതുങ്ങിയപ്പോള്‍ എനിക്ക് ധാരാളം സമയം കിട്ടൂന്നു. കൂടുതൽ ശ്രദ്ധയോടെ എംബ്രോയിഡറിയിലേക്ക് തിരിയാന്‍ .ഒരു ചോദ്യത്തിനുത്തരം പോലെ എനിക്കു പറയാനുള്ളത്,നമ്മുടെ സമയം ഇതുപോലെയുള്ള ചെറിയ കൈവേലകളിലേക്ക് തിരിഞ്ഞാന്‍ മനസ്സിന്റെ ശാന്തതയും സംയമനവും വര്‍ധിക്കും എന്നതിനു സംശയമില്ല. നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരു കലാകാരി ഒളിഞ്ഞിരിക്കുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. താൽപര്യവും പ്രോത്സാഹനവും കൊണ്ട് വികസിപ്പിച്ചെടുക്കാവുന്നതേയുള്ളു ഇതെല്ലാം. നമ്മുടെ കൂട്ടുകാരും കുടുംബവും, പ്രോത്സാഹനത്തിന്റെ ഒരു നല്ല പങ്കു വഹിക്കുന്നു,നമ്മുടെ ഇടവേളകൾ നാം എങ്ങനെ ചിലവാക്കുന്നു എന്നതിൽ.

രണ്ടു രണ്ടര മീറ്റർവീതിയും നീളവും ഉള്ള വലിയ ക്രോസ്റ്റിച്ചിന്റെ ഡിസൈനും അതിനുള്ള അളവും മറ്റും പല ഇന്റര്‍നെറ്റ് വെബ്സൈറ്റുകളിൽ നിന്ന് മിനി വാങ്ങിക്കുന്നു. ഇതിനാവശ്യമുള്ള നൂലും മറ്റും മസ്കറ്റിൽ‍ത്തന്നെ കിട്ടും.ഒരു ക്രോസ്റ്റിച്ചിന്റെ ഡിസൈൻ തീർക്കാൻ ചിലപ്പോൾ രണ്ടു രണ്ടര വർഷം എടുക്കാറുണ്ട്. ഡോക്ടര്‍ ബിനോയുടെ ഭാര്യയും മൂന്നു കുട്ടികളുടെ അമ്മയുമാണ് മിനി. കൂട്ടുകാരുടെയും താൽപര്യത്താൽ‍ മിനി സ്വന്താമായി 2 ബ്ളോഗും തുടങ്ങിയിട്ടുണ്ട്. അടുത്ത ബ്ളോഗിൽ‍ http://minisoven.blogspot.com/ ഒരു മികച്ച പാചകം/ബേക്കിങ് വിദഗ്ധ കൂടിയായ മിനിയുടെ റെസിപ്പികളും ലഭ്യമാണ്.രണ്ടാമത്തേതിൽ‍ മിനിയുടെ ക്രോസ്റ്റിച്ചുകളും,എംബ്രോയിഡറികളും കാണാവുന്നതാണ്. http://ministreasuretrove.blogspot.com/

പേര്‍ -സൂസൻ  അലക്സാണ്ടർ
താമസം –തിരുവനന്തപുരം(ഖത്തർ)
ജോലി-ചിത്രരചന
വിദ്യാഭ്യാസം- എംഎസ്‍സി സയൻസ്
സ്ഥാനം- വീട്ടമ്മ

മനസ്സു സംസാരിക്കുന്ന വാക്കുകളെ, അതു വേദനിപ്പിക്കുന്നവ ആയാലും സന്തോഷിപ്പിക്കുന്നവ ആയാലും ചിന്തകളെ നിറങ്ങളിൽ‍ കോർത്തിണക്കുന്ന ചിത്രകാരി. ഊമയും ബധിരനുമായ ചിത്രകാരനും സംസാരിക്കാന്‍ സാധിക്കും എന്നു സൂസന്‍ വിശ്വസിക്കുന്നു.‘എന്റെ വാക്കുകള്‍ വിവരക്കേടാണോ‘എന്നു സ്വയം ചോദിക്കുന്നു സൂസൻ. വർഷങ്ങളായി ഖത്തറിൽ‍ താമസമാക്കിയിരുന്ന സൂസന്റെ കുടുംബം കുട്ടികളുടെ പഠനത്തിനായി തിരുവനന്തപുരത്ത്  തിരിച്ചെത്തി.

കോട്ടയം സിഎംഎസ് കോളജിൽ‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ സൂസന്‍ ഒരു സയൻസ് ഗ്രാജ്വേഷൻ‍. വീ‍ട്ടിലിരുന്നു കൊണ്ടുതന്നെ ചിത്രങ്ങളും പോട്രേറ്റുകളും മറ്റും ചെയ്തു കൊടുക്കുന്നു. സൂസൻ ഒരു ചിത്രം വരക്കുമ്പോള്‍ നമ്മുടെ സ്വന്തം സർഗാത്മകതയേക്കാളേറെ മനസ്സിൽ‍ നിന്ന് എന്തിനെയോ വിച്ഛേദിപ്പിക്കാനുള്ള വെമ്പൽ,അത് വളരെ അധികം സൂസന്റെ ചിത്രങ്ങളിൽ പ്രകടമാണ്‍. എന്റെ ഒരു ചിത്രത്തിൽ‍ മരിച്ചുപോയ അമ്മയുടെ സ്നേഹം ഞാന്‍ പൂർണമായും നിറച്ചു,അമ്മയുടെ അഭാവം അവിടെവച്ച് എനിക്ക് മനസ്സിലായി. മരണം ചിലർക്ക്   ഉൾക്കൊള്ളാൻ സാധിച്ചു എന്നു വരില്ല,സ്വന്തബന്ധങ്ങളെ വിട്ടുകൊടുക്കാന്‍ പ്രയാസം തോന്നുമ്പോള്‍ ചിത്രരചന അവക്ക് ഒരു നല്ല മാധ്യമം ആണ്.

ചിത്രങ്ങള്‍ വരക്കുന്നത് ഒരു വികാരം ആണോ?
ഒരു മൗനം പോലെ ഒരു നിമിഷം  സൂസൻ ചിന്തയിലാണ്ടു. ആലോചിച്ചിട്ടില്ല എന്താണ് എന്ന്.അബ്സ്ട്രാക്റ്റ് ചിത്രങ്ങൾ ചെയ്യാൻ  എനിക്കു കഴിയാത്തതും ഇതേ വികാരങ്ങൾ ഓരോ ചിത്രത്തിലും കുത്തിനിറക്കുന്നതു കൊണ്ടാവാം. എന്റെ ചിത്രങ്ങള്‍ വ്യത്യസ്തമാവുന്നത്. വിചാരങ്ങളുടെ വികാരങ്ങുടെ  ഭംഗിയാണെനിക്ക് നിറങ്ങളിൽ‍ ചലിക്കാനിഷ്ടം. വഴിയിൽ‍ ഞാന്‍ കണ്ട ഒരു പാവപ്പെട്ട പിച്ചക്കാരിയായ ഒരു സ്ത്രീ അവരുടെ കണ്ണിലെ തിളക്കം  ഞാന്‍  കണ്ടു. ജീവിതത്തിൽ‍ ധാരാളം കഷ്ടപ്പാടുകള്‍ അവരനുഭവിച്ചു കാണുമായിരിക്കാം എന്നിരുന്നാലും എന്റെ നിറങ്ങള്‍ അവരുടെ കണ്ണിന്റെ തിളക്കം ഒപ്പിയെടുത്തു.

Neema-titus

പേര്- നീമാ  റ്റൈറ്റസ്
താമസം –മസ്കറ്റ്,ഒമാന്‍
ജോലി- വീട്ടമ്മ,
വിദ്യാഭ്യാസം- ബി ടെക്ക് എഞ്ചിനീയര്‍
ഇഷ്ടവിനോദം- എംബ്രീയിഡറി, ക്രോഷ്യ,പാച്ച് വര്‍ക്ക്, ക്വിൽ‍റ്റിങ്

ഒരു കംപ്യൂട്ടര്‍  എഞ്ചിനീയര്‍ ആയ നീമ എന്തു കൊണ്ടാണ് തയ്യൽ‍ , ചിത്രരചന ,പാചകം എന്നിവയിലേക്ക് തിരിഞ്ഞത് ഉത്തരം വന്നത് ഇങ്ങനെയാണ്. ഒരുദിവസം പോലും ഞാന്‍ ഒരു എഞ്ചിനീയര്‍ ആയി ജോലി ചെയ്തിട്ടില്ല, എനിക്ക് ഒരു ബിടെക് ഡിഗ്രീ ഉണ്ടെങ്കിലും. പഠിത്തത്തിന്റെ കൂടെത്തന്നെ കല്യാണം പിന്നെ  ദുബായിൽ‍ ജീവിതവും തുടങ്ങി. കംപ്യൂട്ടർ എന്റെ ഒരു വലിയ ആവേശം ആയിരുന്നെങ്കിലും ഒരു  കോളജ് പഠിച്ചിറങ്ങിയ ജോലിയിൽ‍ അധികം പാഠവമില്ലാത്ത ഒരാളിനു ജോലി നൽകാന്‍ ആരും തയ്യാറായില്ല. ജോലി അന്വേഷിക്കാനായി ഞാന്‍ കംപ്യൂട്ടര്‍ പരതിയെങ്കിലും എന്റെ ശ്രദ്ധപതിഞ്ഞത്,തയ്യലിന്റെ പലതരം മേഖലകളിലേക്കാണ്. തയ്യലിന്റെ വിവിധതരം രീതികളും മറ്റും ഞാന്‍  ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ പഠിച്ചു. എന്നോ  ഞാന്‍ മറന്ന, സ്കൂളിലും മറ്റും ധാരാളം ചെയ്തിരുന്ന ഒരു  ഹോബി കൂടെ ആയിരുന്നു, എംബ്രോയിഡറി. എന്റെ ഈ കഴിവിനെ പൂർവാധികം ഭർത്താവ് സഹായിക്കാറുണ്ട്.ആവശ്യമുള്ള സാധനങ്ങള്‍ കടകളിൽ‍ നിന്ന് അന്വേഷിച്ച് കണ്ടുപിടിക്കാനും വാങ്ങാനും, പിന്നെ പല ഓൺ‍ലൈന്‍ ഷോപ്പുകളിൽ‍ നിന്ന് ഇന്റർനെറ്റ് വഴി വാങ്ങാനും മറ്റൂം എന്നെ എല്ലാ വിധത്തിലും സഹായിക്കുന്നു.

മനസ്സിൽ‍ കുത്തിനിറച്ചിരുന്ന എല്ലാ സ്വപ്നങ്ങളും  യാഥാര്ഥ്യ ങ്ങള്‍ ആയിട്ടില്ല എങ്കിലും ചിലതെങ്കിലും ചെയ്യാന്‍ സാധിച്ചു എന്നതിൽ‍ സന്തോഷം ഉണ്ട്. ഉറക്കത്തിൽപ്പോലും എന്റെ സ്വപ്നങ്ങളുടെ ചവിട്ടുപടിയായി ഞാന്‍ കാണുന്നു.ദിവസത്തിന്റെ ഏതെങ്കിലും ഇത്തിരിനേരം എന്റേതു മാത്രമായ ഒരു ‘ഞാന്‍ സമയം ‘കണ്ടെത്താറുണ്ട്. 24 മണിക്കൂറിൽ‍  6 മണിക്കൂറെങ്കിലും ഞാന്‍ എന്റെ എംബ്രോയിഡറിക്കായി  ചിലവാക്കുന്നു. എംബ്രോയിഡറിയുടെ കൂടെ നീമ ക്രോഷ്യ കൂടി ചെയ്യാറുണ്ട്. ഇതിലൂടെ, ബാഗുകള്‍ ,പഴ്സുകള്‍ , പെന്‍ /പെന്‍സിൽ‍ ഹോള്‍ഡറുകള്‍ , കവറുകള്‍ എന്നിവ തയ്യാറാക്കുന്നു.  എംബ്രോയിഡറിയിൽ‍ കൂടുതലും തലയിണകവറുകള്‍ ,മേശവിരികള്‍ ,നാക് പിനുകള്‍ ,ചെറിയമേശവിരികള്‍ ,ഭിത്തിൽ‍ തൂക്കാവുന്ന ചിത്രങ്ങള്‍ നിറച്ച വാള്‍ഹാങ്ങിഗുകള്‍ എന്നിവയും നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും നീമ കൂട്ടുകാര്‍ക്കും മറ്റും ചെയ്തുകൊടുക്കാറുണ്ട്. ഒരു കോമേഷ്യൽ‍ ചിന്താഗതിയോടെ അല്ലാതെയുള്ള, താൽപര്യത്തിൽ‍ മാത്രം ചെയ്തിരുന്നു ഈ കല കുറച്ചു കൂടി വിപുലമായി ചെയ്യണം എന്ന ഭാവിപരിപാടിയും ഇല്ലാതില്ല നീമക്ക്.
 
ഒരു ഉപദേശം മറ്റുള്ളവർക്കായി എന്ത് എന്നുള്ള ചോദ്യത്തിനുത്തരം,നമ്മുടെ ഇഷ്ടങ്ങൾക്കും  താൽപര്യങ്ങളേയും ആവേശത്തോടെ പിന്തുടരണം. ഇക്കാര്യത്തിൽ‍ നാം അങ്ങേയറ്റം സ്വാർഥരാവുന്നതിൽ‍ ഒരു തെറ്റും ഇല്ല.ആരുടെയും താൽപര്യങ്ങളെ കുറ്റപ്പെടുത്താന്‍ നമുക്ക് അവകാശം ഇല്ല. എംബ്രോയിഡറി ചെയ്യുന്നത് വെറും സമയവും പണവും നഷ്ടപ്പെടുത്തുക മാത്രം ആണെന്നു പലരും എന്നെ കുറ്റപ്പെടുത്താറുണ്ട്. ഇത്തരം വിമർശനങ്ങള്‍ക്കു  നേരെ നിങ്ങളുടെ ചെവി കൊട്ടിയടക്കാനേ പാടുള്ളു എന്ന റീമ വിശ്വസിക്കുന്നു. മനസ്സിനും,നമ്മുടെ ബുദ്ധിക്കും ചേരുന്ന ഇത്തരം താൽപര്യങ്ങലെ ആത്മാര്‍ഥതയോടേ പിന്തുടരുക ഞാന്‍ എംബ്രോയിഡറി ചെയ്യുന്നതിൽ‍ വിജയിച്ചു എന്നൊന്നും ഇല്ല, ഇനിയും ഇതിന്റെ  പല പുതിയ മേഖലകള്‍ കണ്ടുപിടിക്കാനും ചെയ്തുതീര്‍ക്കാനും ഉണ്ട്. ഓരോരുത്തരുടെയും താൽപര്യങ്ങളും നിറങ്ങളും ഡിസൈനുകളും പറഞ്ഞാൽ‍ പലതരം വീട്ടിൽ‍ ഉപയോഗിക്കാവുന്നതും,ആര്‍ക്കെങ്കിലും സമ്മാനങ്ങള്‍ നൽ‍കാനുള്ള പാകത്തിലും  റീമ എംബ്രോയിഡറി വര്‍ക്കുകള്‍ ചെയ്തു നൽകാറുണ്ട്. റീമയുടെ ബ്ലോഗിന്റെ  പേര് Made to Treasure‘  to read about my creative side and you can contact me at stitchynight@gmail.com/nimatitus@hotmail.com.

nazleen

പേര്‍ -നസ്ലീൻ
വിദ്യാഭ്യാസം-
സ്ഥലം- മസ്കറ്റ്
ജോലി- ഓയിൽ‍ കമ്പനിയിൽ‍
ഹോബി- ഡിസൈനര്‍ സര്‍വാര്‍ ,സാരി ‍/ഡിസൈനിങ്
സുന്ദരികള്‍ ,സുന്ദരങ്ങളായ വസ്ത്രങ്ങള്‍ മെനഞ്ഞെടുത്താൽ‍ അതിസുന്ദരമായിരിക്കും എന്നതിനു ഉത്തമ ഉദാഹരണമാണ്  നസ്ലീന്റെ എക്സിബിഷന്‍ കം സെയിലിൽ‍  ഉള്ള സാരികളും  സൽ‍വാര്‍കമ്മിസുകളും. ഇന്ത്യയുടെ പലഭാഗത്തു നിന്നും നസ്ലീന്‍ തന്നെ  തിരഞ്ഞെടുക്കുന്ന തുണികളും  മറ്റും ചേര്‍ത്തു നെയ്തെടുക്കുന്ന് സുന്ദരമായ വസ്ത്രങ്ങളുടെ ശേഖരം. വര്‍ഷത്തിലൊരിക്കൽ‍ അല്ലെങ്കിൽ‍ ,സീസണ്‍ അനുസരിച്ചു തീരുമാനിക്കുന്ന നസ്ലീനിന്റെ സെയിലിനായി, കാത്തിരിക്കുന്ന സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്, അതിൽ‍ മിക്കവരും പിന്നെ നസ്ലീന്റെ നല്ല സുഹൃത്തുക്കളും ആകാറുണ്ട്.

Sobha-Menon

4.പേര് - ശോഭ  മേനോന്‍
താമസം- ഫിലഡൽ‍ഫിയ, പെന്‍സൽ‍വേനിയ
വിദ്യാഭ്യാസം- എഞ്ചിനീയര്‍
ജോലി- ചിത്രരചന ,ഗ്രാഫിക്സ്,വെബ് ഡിസൈനിങ്

കാൽ‍പ്പനികകഥകളിലും ഐതിഹ്യങ്ങളിലും കാണുന്ന കഥാപാത്രങ്ങളുടെ വികാരങ്ങളെ  എണ്ണഛായചിത്രങ്ങളിൽ‍ പ്രതിഫലിപ്പിക്കുന്നതാണ് എന്റെ ഏറ്റവും ഇഷ്ടപ്പെടുന്ന രചനാരീതി.–ശോഭ മേനോന്‍.

മരണം എന്നത് ശോഭയുടെ ചിത്രങ്ങളിൽ‍ തുടര്‍ന്നു കാണുന്നു. മരണം പല ചിന്തകളുടെയും വികാരങ്ങളുടെയും അവസാനമാണ് അല്ലാതെ അതു ജീവിതത്തീന്റെ അവസാനം അല്ല. ശോഭയുടെ സ്വന്തം പ്രതിച്ഛായകള്‍  ഛായചിത്രങ്ങള്‍ അല്ല.‍ അവയെല്ലാം പലതരം ഭാവങ്ങളുടെ പ്രതിഫലനം മാത്രം ആണ്.ഗ്രാഫിക്സ് ഡിസൈന്‍ കൊണ്ടും ചിത്രങ്ങള്‍ വരക്കുന്ന ശോഭയുടെ ‘പഹാഡി പാട്ടുകാരി’എന്ന ഡിജിറ്റൽ‍ ചിത്രം വളരെയേറെ ശ്രദ്ധപിടിച്ചുപറ്റിയതും നിരൂപകരുടെ കണ്ണിൽ‍ ഏറ്റവും മികവുറ്റതും ആണ്. ടെക്ണോളജി നമ്മെ വഴിതിരിച്ചു വിടുന്നില്ല, പകരം എന്റെ ചിത്രങ്ങളിൽ‍ ഡിജിറ്റൽ‍ ടെക്ണോളജി ഉപയോഗിക്കുന്നതു വഴി എനിക്ക് അവതരണത്തെ കുറച്ചുകൂടി വ്യത്യസ്തമാക്കാന്‍ സാധിക്കുന്നു എന്നു പറയാം.

നിറങ്ങളെ സ്നേഹിക്കുന്ന,കറുത്ത നിറത്തെ നിറങ്ങളുടെ രാജാവായി ചിത്രീകരിക്കുന്ന ചിത്രകാരി. ഓറഞ്ചും മഞ്ഞയും ശരൽ‍ക്കാലത്തെ പ്രതിഫലിപ്പിക്കുന്നു.പച്ച പരവതാനി വിരിച്ച മേച്ചിൽ‍പ്പുറങ്ങള്‍ ,ആകാശത്തിന്റെ ശാന്തമായ നീലിമ,നിറങ്ങളുടെ നിറമായ തുമ്പപ്പൂവിൽ‍ നിറഞ്ഞുനിൽ‍ക്കുന്ന തൂവെള്ളനിറം, ഭൂമിയുടെ  ചുവപ്പു നിറം, ഇങ്ങനെ പോകുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട നിറങ്ങള്‍. എല്ലാത്തിനെയും എന്റെ നിറങ്ങള്‍ എന്നാണ് ഞാന്‍  വിളിക്കാറ്... ശോഭ അർധോക്തിയിൽ‍ നിര്‍ത്തി.ഏറ്റവും കൂടുതൽ‍ ചിത്രരചന അല്ലാതെ ഇഷ്ടപ്പെടുന്നത്  ഗ്രാഫിക്സ് ആണെന്ന് ശോഭ അവകാശപ്പെടുന്നു. എഞ്ചിനീയറായ ശോഭ കുടുംബത്തോടൊപ്പം പെന്‍സൽ‍വേനിയയിൽ‍ ആണ് താമസിക്കുന്നത്. ശോഭ ഇന്ത്യയുടെ പലഭാഗത്തായി ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ നടത്താറുണ്ട്.
http://www.chaaya.com
http://www.shobhamenon.com/
http://www.ankanam.com

shobha

പേര്-ശോഭാ ബാലചന്ദ്രൻ
താമസം- മഡ്രാസ്,ഇന്ത്യ
വിദ്യാഭ്യാസം-എംഎ  ഫിലോസഫി
ജോലി- ഫാഷൻ ഇൻഡസ്ട്രി

ഒരു സ്ത്രീ എന്ന നിലയിൽ‍  ഞാന്‍ എന്റെ ജീവിതത്തെത്തന്നെ ഒരു കരക്കടുപ്പിച്ചു എന്നു സധൈര്യം പറയാന്‍ ചങ്കൂറ്റം കാണിക്കുന്ന ചുരുക്കം ചിലരിൽ‍ ഒരാള്‍ .നമ്മള്‍ ദയയും സ്നേഹവും കാണിച്ചാൽ‍ നമ്മെ മുതലെടുക്കാന്‍ ആള്‍ക്കാര്‍  ധാരാളം കാണും എന്നു തീര്‍ത്തു പറയുന്ന ശോഭാ ബാലചന്ദര്‍ .ഒരു സ്ത്രീയായ അമ്മയായ ഭാര്യയായ എനിക്ക് സ്വയം സാമ്പത്തിക ഭദ്രത വേണം എന്നുണ്ടാ‍യിരുന്നു, പിന്നെ ഒരു സ്നേഹമുള്ള, സാധാരണ വീട്ടമ്മയിൽ‍ കവിഞ്ഞ് എനിക്ക് എന്റെ കുട്ടികള്‍ക്കും കുടുംബത്തിനുമായി എന്തെങ്കിലും ചെയ്യണം എന്ന സ്വയം തീരുമാനിച്ചിരുന്നു. ഇതിനെല്ലാം പുറമെ, ഇക്കാര്യങ്ങള്‍ എല്ലാം കൊണ്ടുതന്നെ എന്റെ  ഭര്‍ത്താവ് എന്നെ ബഹുമാനിക്കണം എന്നൊരു കൊച്ചു പിടിവാശിയും ഉണ്ടായിരുന്നു.ഞാന്‍ ഇവയെല്ലാം നേടി എന്ന് എനിക്കു സധൈര്യം എവിടെയും  പറയാം. ഇതെല്ലാം  ചെയ്തെടുക്കാനായി ഞാന്‍ ധാരാളം കഷ്ടപ്പാടുകളും ,സമയപരിധികളും ചില സുഖസൗകര്യങ്ങളും വിട്ടുകളയേണ്ടി വന്നു എങ്കിലും ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അതിയായ ചാരിതാര്‍ത്ഥ്യം ഉണ്ട് .–ശോഭ പറയുന്നു,“എല്ലാ സ്ത്രീകളുടെയും മനസ്സിൽ‍ സ്വന്തം ജീവിതത്തെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അതു നമ്മളെപ്പറ്റി മറ്റുള്ളവര്‍ക്ക് ഒരു അഭിപ്രായവും ധാരണയും ഉണ്ടാക്കാന്‍ സഹായിക്കുന്നു.നമ്മളെ കുടുംബത്തിലോ സുഹൃത്തുക്കള്‍ക്കിടയിലോ ഉപയോഗിക്കാനോ നിസ്സാരമായി തള്ളിനീക്കാനൊ സമ്മതിക്കാതിരിക്കുക. ഞാനെന്താണ് ,എന്റെ ശക്തി എന്താണെന്നോ, പരിധികള്‍ എന്തെന്നും വ്യക്തമായ ഒരു ധാരണ നമ്മുക്ക് നമ്മെപ്പറ്റിത്തന്നെ ഇതിനുണ്ടായിരിക്കണം.“

ശോഭ ഫാഷന്‍ ഇന്‍ഡസ്ട്രിയിൽ‍ സ്വയം ഒരു എന്റര്‍പ്രനര്‍ എന്ന പേരു സമ്പാദിച്ചിട്ടുണ്ട്. ‘എന്റെ വളർച്ച വളരെ പതുക്കെയായിരുന്നു, എന്നാൽ‍ ഞാന്‍ എവിടം വരെ എത്തിച്ചേരണം എന്ന ഒരു  കൃത്യമായ ധാരണ എനിക്കുണ്ടായിരുന്നു. എന്റെ കഷ്ടപ്പാടും സത്യസന്ധതയും പിന്നെ  ദൈവാനുഗ്രഹവും  ആണ് എന്നെ വിജയത്തിലെത്തിക്കാന്‍ ഏറ്റവും സഹായിച്ച മൂന്നു കാര്യങ്ങള്‍. ശോഭയുടെ കാഴ്ചപ്പാടിൽ‍ ,സത്യസന്ധമല്ലാത്ത ഏതൊരു പ്രയത്നവും കിഴുത്ത വീണ മണ്‍കുടത്തിൽ‍ നിറക്കുന്ന വെള്ളം പോലെയാണ്.എന്റെ ജോലിയും കാര്യങ്ങളും100% എന്റെ തൊഴിലാളികളെയും അവരുടെ കാര്യക്ഷമതയെയും അപേക്ഷിച്ചാണിരിക്കുന്നത്. നെയ്ത്തു ജോലിക്കാര്‍ , ചിത്രത്തുന്നലുകാര്‍ ,വസ്ത്രം കളര്‍ ചെയ്യുന്നവര്‍ ,സീക്വെന്‍സ് എംബ്രോയിഡറിക്കാര്‍ എന്നിങ്ങനെ പോകുന്നു, തുണികളും അതിനോടു ചേര്‍ന്നുള്ള ജോലികള്‍ ചെയ്യുന്ന ആള്‍ക്കാരുടെ നീണ്ട പട്ടിക. തുണികളുടെ സപ്ലൈ ചിലപ്പോള്‍ സമയപരിധിയും പലതരം നിഷ്കര്‍ഷകളും നിര്‍ദ്ദേശങ്ങളും കൂടിച്ചേര്‍ന്നവയായിരിക്കും. ഇവയെല്ലാം കൂടിച്ചേര്‍ന്ന് കൃത്യസമയത്ത്, ലക്ഷക്കണക്കിനു മീറ്റര്‍ തുണിയാണ് പല മാര്‍ക്കറ്റിലും ഡിസൈനേഴ്സിനും ഫാഷന്‍ ഹൗസുകളിലും എത്തിക്കേണ്ടത്.

അശ്വതി രവി തോമസ്
സ്ഥലം- മസ്കറ്റ്
വിദ്യാഭ്യാസം- ബിഎ
ഹോബി- കൊസ്റ്റ്യൂം ജുവലറി  
സ്ഥാനം- വീട്ടമ്മ

കല്യാണമോ മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കോ അല്ലാതെ, ഇന്നത്തെ സ്വര്‍ണ്ണത്തിന്റെ വിലയും നിരക്കും കാരണം ,സ്വര്‍ണ്ണക്കടയിലേക്ക്  ഒന്നു എത്തിനോക്കാന്‍ സാധാരണ ജനം ഒന്നു മടിക്കും. എന്നാൽ‍ പലതരം മുത്തുകളും സീക്വന്‍സുകളും വച്ച് നമ്മുടെ സ്വന്തം കലാവാസനകളും ഉപയോഗിച്ച്  ഉണ്ടാക്കാന്‍ പറ്റുന്ന ഒരു നല്ല ആദായകരമായ ഒരു ഹോബിയാണ്  കോസ്റ്റ്യൂം ജൂവലറി മെയിക്കിങ്.

പേര് - ഗീത ഏബ്രഹാം ജോസ്,
താമസം- ദുബായ്
ജോലി - എഞ്ചിനീയര്‍ ,
എഴുത്തുകാരി-ഒരു നോവൽ‍ ‘  By the River Pampa I stood‘
The plot of the story is a fictional one but the historical backdrop and descriptions of people, their customs and traditions, the feudal set up and the social discrimination are all original and have always remained a part and parcel of the social fabric of the community.
http://auroragirl.blogspot.com/,

ധാരാളം വായിക്കുന്ന ജീവിതത്തിൽ‍ മറ്റെന്തിനെക്കാളും വായനയ്ക്കും പുസ്തകങ്ങള്‍ക്കും  വില കൽ‍പ്പിക്കുന്ന ഈ  ഒരു ജീവിതം കൊണ്ട് വലിയ എഴുത്തുകാരുടെ പുസ്തകങ്ങൽ‍ വായിച്ചുതീര്‍ക്കാന്‍ സമയം മതിയാവില്ല എന്നു  കരുതുന്ന ഗീത. പെന്‍ഷന്‍ കാലത്ത്, പ്രകൃതിയോടു ചേര്‍ന്നു കിടക്കുന്ന ഒരു  വീടും സ്നേഹമുള്ള വീട്ടുകാരും പുസ്തകങ്ങളെയും വായിച്ചു ജീവിക്കുന്ന സ്വപ്നം കണ്ടിരിക്കുന്ന ഗീത ജോസ്. ഏതൊരു സത്യവിരുദ്ധമായ കാര്യങ്ങളോടും ഉടനടി പ്രതികരിക്കുന്ന ഗീത. ഗള്‍ഫ് നാടുകളിൽ‍ ചിലയിടങ്ങളിലെങ്കിലും സ്ത്രീകളോട് ഒരു വിവേചന മനോഭാവം വച്ചു പുലര്‍ത്തുന്നതായി‍ തീര്‍ത്തും വിശ്വസിക്കുന്നു. എന്നാൽ‍ സ്തീകളെ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും മറ്റും പ്രേരിപ്പിക്കുന്ന ഗള്‍ഫ് രാജ്യങ്ങളും ഇല്ലാതില്ല.പ്രവസികളായിട്ടുള്ള എല്ലാ സ്തീകളും ഇന്നു ബാങ്കിലും ഹോസ്പിറ്റലുകളിലും യൂണിവേഴ്സിറ്റികളിലും, സ്കൂളുകളിലും ഓഫിസുകളിലും ജോലി ചെയ്യൂന്നു.

കേരളത്തിൽ‍ അധികം താമസിച്ചിട്ടില്ലാത്തെ ഗീതയുടെ കുട്ടിക്കാലം ഹൈദരബാദിൽ‍ ആയിരുന്നു. വായനയിലും മറ്റും താൽപര്യം കാണിച്ചിരുന്ന ഗീതയെ വളരെ ചെറുപ്രായത്തിൽ‍ത്തന്നെ കവിത എഴുതാനും മറ്റും അമ്മ പ്രോത്സാഹിപ്പിച്ചിരുന്നു. മഴത്തുള്ളികളാകുന്ന  വെള്ളിത്തുള്ളികള്‍ ജനാലയിൽ‍ വന്നു ചിന്നുച്ചിതറുന്നതിനെക്കുറിച്ച് എഴുതുന്നതൊക്കെ, ഗീത ഇന്നും ഓര്‍ക്കുന്നു. 1995 ൽ ആണ് ഗീത “By the River Pampa I stood” എന്ന നോവൽ‍ എഴുതിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ്, സ്വന്തം ജീവിതത്തിലെ ചില സംഭവങ്ങള്‍ തന്റെ പഴയ തലമുറയിലുള്ളവരുടെ കഥകളിലും വര്‍ത്തമാനങ്ങളിൽ‍ നിന്നും ജീവിതത്തിലും സംഭവിച്ചിരുന്നവ കഥാരൂപത്തിൽ‍ ആയി എഴുതി.”എന്റെ കാഴ്ചപ്പാടിൽ‍  ഒാരോ മനുഷ്യനും  ഓര്‍മ്മകളുടെ ഒരു  വലിയ  ഖജനാവ് ആണ്.  ആബാലവൃദ്ധം ജനങ്ങള്‍ക്കും ധാരാളം കഥകള്‍ പറയാനും  ഓര്‍ത്തിരിക്കാനും ഉണ്ടാവും. ഈ കഥകള്‍ കേട്ടിരിക്കാന്‍  എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം ആണ്.” ഗീതയുടെ ബുക്കിൽ‍ ,കേട്ടുമറന്ന ഈ കഥകളുടെ ഛായയും ഉണ്ടാവാം. സ്വന്തം ചിന്താശകലങ്ങളിൽ‍ ഈ യാഥാര്‍ത്ഥ്യം കൂടിക്കലർത്തുമ്പോള്‍ കഥകള്‍ക്ക് ചിറകുകള്‍ വയ്ക്കുന്നു. ഗീതയുടെ നോവലിന്റെ  കഥയും ഇതുപോലെ സിറിയന്‍ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ‍ നിന്നാണ് എടുത്തിട്ടുള്ളത്. ഇതിലെ രീതികളും ആഘോഷങ്ങളും ,ജീവിതവും ഗീതക്ക് ഏറ്റവും പരിചിതമായവയാണ്‍. ഈ കഥയെഴുതി വന്നപ്പോള്‍ അതിന്റെ ഒഴുക്കിനും  അതുപോലെ  ഏറ്റവും ഒരു താളവും ലയവും കണ്ടെത്താന്‍ ഗീതക്കു സാധിച്ചതും ചിരപരിചിതമായ ജീവിതത്തെക്കുറിച്ചു കഥകളും ഇതിൽ‍ ഇഴുകിച്ചേര്‍ന്നതുകൊണ്ടാണെന്നു ഗീത വിശ്വസിക്കുന്നു

എല്ലാത്തരം ഭക്ഷണങ്ങളെയും ഇഷ്ടപ്പെടുന്ന ഗീതക്ക്, കേരളത്തനിമയുള്ള ഭക്ഷണത്തോട് ഒരു പ്രത്യേക  ഇഷ്ടം ഇല്ലാതില്ല. കഥകളും കവിതകളെയും ആരാധിക്കുന്ന ഗീത കോളജിൽ‍ സയന്‍സിനോടും കണക്കിനോടും ഉള്ള  താൽപര്യത്താൽ‍ ഇലക്ട്രോണിക്സ് /കമ്മ്യൂണിക്കേഷനിൽ‍ എഞ്ചിനീയറിൽ‍ പഠിച്ചു, കൂടെ മദ്രാസിൽ‍ നിന്നും ഐഐടിയും  എടുത്തിട്ടുണ്ട്. ധാരാളം കൂട്ടുകാരുള്ള ഗീത, മാനസികമായി നമ്മുടെ ചിന്താഗതികളും അഭിപ്രായവുമായി ചേര്‍ന്നു പോകുന്നവരുമായി കൂടുതൽ‍ ഇടപഴകാന്‍ ഇഷ്ടപ്പെടുന്നു. കൂട്ടുകാര്‍ എന്ന വാക്കിനു ഗീത പറയുന്ന അര്‍ത്ഥം, സത്യസന്ധത, തുറന്നമനസ്സുള്ള,പെരുമാറ്റത്തിൽ‍  കാപട്യമില്ലാത്ത, രണ്ടുമുഖങ്ങള്‍ ഇല്ലാത്ത,ആത്മാര്‍ത്ഥതയുള്ളവരെ  തിരിച്ചറിയാവുന്ന ഒരു മനസ്സ്, അതാണ് യഥാര്‍ത്ഥ കൂട്ടുകാര്‍ .ജോലിത്തിരക്കിനിടയിലും  ഒരു നല്ല അമ്മയും  സുഹൃത്തും കൂടിയാണ് ഗീത.  ജോലിചെയ്യുന്ന മാതാപിതാക്കള്‍ക്ക് ഒരു ക്രമാനുസൃതമായ ഒരു  ദിവസവും രീതികളും ഉണ്ടാവും ,അതുമനസ്സിലാക്കി പെരുമാറാനും എന്നാൽ‍  ഏറ്റവും കൂടുതൽ‍ സമയം മകള്‍ക്കായി ചെലവിടാനും ഗീത ശ്രദ്ധിക്കാറുണ്ട്

പേര്‍ -നിര്‍മ്മല
താമസം- കാനഡ,ഹാമിൽ‍റ്റണ്‍,ഓറിയോ
വിദ്യാഭ്യാസം- ഐറ്റി. പ്രോഗ്രാമര്‍ /അനാലിസ്റ്റ്
ഇഷ്ടവിനൊദം- എഴുത്ത്,രചന
നേട്ടം-3 ബുക്ക് രചനകള്‍

ഒരു കംപ്യൂട്ടര്‍ അനാലിസ്റ്റ് ആയ നിര്‍മ്മല,മനസ്സിൽ‍ കാത്തുസൂക്ഷിച്ചിരുന്ന സ്വപ്നങ്ങൾ സത്യങ്ങളാക്കാന്‍ സ്വന്തം ജോലിയോടും  വിദ്യാഭ്യാസത്തിനോടും കാണിച്ച അതേ ആത്മാര്‍ത്ഥതയും വിശ്വാസവും കാണിച്ചു.സാമ്പത്തിക ഭദ്രതയും മറ്റും ഏതൊരു പ്രഫഷന്റെ കൂടെയും നമുക്ക് കിട്ടുന്നവയാണ്. എഴുത്തും രചനയും എന്നും നിര്‍മ്മലയുടെ ആദ്യ പ്രണയം തന്നെയായിരുന്നു. മലയാളം കഥകളും രചനകളും മറ്റും ഒരിക്കലും ഒരു തുടക്കക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒന്നുംതന്നെ തരുന്നില്ല. നിര്‍മ്മലയുടെ കാഴ്ചപ്പാടിൽ‍  ‘നൃത്തക്കാരെയും ഗായകരെയും പോലെ മറ്റു കലാകാരന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ,എഴുത്ത് തരുന്ന  സ്വാതന്ത്ര്യം ,വികാരഭാവങ്ങളുടെ വെളിപ്പെടുത്തൽ‍ വളരെയേറെയാണ്‍. നമ്മുടെ മനസ്സിനെ പൂര്‍ണ്ണമായും മറ്റുള്ളവരുടെ മുന്നിൽ‍ തുറന്നു കാണിക്കപ്പെടുന്നു എന്നൊരു കാര്യം ഇതിന്റെ കൂടെത്തെന്നെ പ്രകടമാണ്”

ഒരു സ്ത്രീ എന്ന നിലയിൽ‍ എന്നിൽ‍ നിന്നുള്ള പ്രതീക്ഷകള്‍ ,എന്തുചെയ്തു തീര്‍ക്കണം എന്റെ ജീവിതം കൊണ്ട് എനിക്ക് അറിയില്ല, എന്റെ കുട്ടികള്‍ക്കാണ് എന്റെ ജീവിതത്തിൽ‍ മുന്‍ഗണന. അവര്‍ എന്റെ പ്രതീക്ഷക്കൊപ്പം അല്ലെങ്കിൽ‍ അതിനും മുകളിലായി, നല്ല രണ്ടു വ്യക്തികളായി മാറിക്കഴിഞ്ഞു. മാര്‍ക്കസ് ഓറേലിയസ് പറഞ്ഞതുപോലെ’ മകനായ നിങ്ങളുടെ തെറ്റുകള്‍ ,അച്ഛനായ എന്റെ പരാജയങ്ങള്‍ ആവാം എന്നു നിര്‍മ്മല കൂട്ടിച്ചേര്‍ക്കുന്നു ഇവിടെ. ജീവിതത്തിന്റെ മറ്റെല്ലാ തലത്തിലും , ഒരു സ്തീ എന്നും തരംതിരിക്കപ്പെടാതെ ,സ്വയം ഒരു  മനുഷ്യജന്മമായി കാണാന്‍ നിര്‍മ്മല ആഗ്രഹിക്കുന്നു.

സ്വപ്നങ്ങള്‍ക്ക്  ജീവിതത്തിൽ‍ വേണ്ടത്ര സമയം കണ്ടെത്താന്‍ കഴിയുന്നില്ല എന്ന സങ്കടം ഇല്ലാതില്ല. ജോലി, കുട്ടികള്‍ കുടുംബും ഇതെല്ലം മിക്കവാറും സമയം  തീര്‍ത്തെടുക്കുന്നു. ഒരാഴ്ച സമയത്തിനുള്ളിൽ‍  ഒരു  10 മണിക്കൂര്‍ അതിൽ‍ക്കൂടുതൽ‍ ബ്ളോഗിനും, വായനക്കും എഴുത്തുനുമായി മാറ്റിവയ്ക്കാനാവുന്നില്ല.  നമുക്കേറ്റവും  കൂടുതൽ‍ പ്രചോദനവും പ്രോത്സാഹനവും  കുടുംബത്തിൽ‍ നിന്നും പ്രത്യേകിച്ച് ഭര്‍ത്താവിൽ‍ നിന്നും വരണം. അതിന്റെ ശക്തിയും മനോധൈര്യവും വളരെ വലുതാണ് എന്ന്  വിശ്വസിക്കുന്ന ഒരാളാണു നിര്‍മ്മല. കൂട്ടുകാരുടെയും നമുക്ക് അടുപ്പം ഉള്ളവരുടെയും പ്രതികരണങ്ങളും അഭിപ്രായങ്ങളും നമ്മെ ചിലപ്പോള്‍ വളരെ വേദനിപ്പിക്കാറുണ്ട്. അതേ മനോഭാവത്തെ, ഒരു വിമര്‍ശങ്ങളായിക്കണ്ട് കൂടുതൽ‍ ശക്തിയോടെ മുന്നോട്ടു നീങ്ങാന്‍ അദ്ദേഹം എന്നെ പ്രേരിപ്പിക്കാറുണ്ട്, നിര്‍മ്മൽ‍ പറഞ്ഞു നിര്‍ത്തി. സ്തീകളോട് പ്രത്യേകിച്ച് എന്തെങ്കിലും പറയാനുണ്ടോ, എന്ന ചോദ്യത്തിനുത്തരം ഉടനടി എത്തി.

സ്വയം ആദ്യം ബഹുമാനിച്ചാൽ‍ മാത്രമെ നമുക്ക് മറ്റുള്ളവരെ മനസ്സിലാക്കാനും ബഹുമാനിക്കാനും സാധിക്കയുള്ളു. എന്ത് എന്നും എന്തിനു വേണ്ടി എന്നും ആരോടും എവിടെയും ചോദിക്കാനുള്ള ധൈര്യം കാണിക്കുക. എല്ലാ ഭയത്തിനെയും സ്വയം അഭിമുഖീകരിക്കാന്‍ ശ്രമിക്കുക. നമ്മുടെ ഉദ്യമങ്ങളും ,പരിശ്രമങ്ങളും ജയങ്ങളും പരാജയങ്ങളും നിറഞ്ഞതാവാം, പരാജയങ്ങള്‍ വരുന്നു എന്നതിനര്‍ത്ഥം നിങ്ങള്‍  പരാജിതയാണ് എന്നല്ല, സധൈര്യം മുന്നോട്ടു പോകാനായി  മനസ്സിനെ പാകപ്പെടുത്തുക. കേരളത്തിൽ‍ സ്ത്രീകള്‍ പറഞ്ഞു കേള്‍ക്കുന്നത്,സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും മാറ്റി നിര്‍ത്തി, മറ്റുള്ളവര്‍ക്കും കുടുംബത്തിനുമായി ജീവിതം ജീവിച്ചു തീര്‍ക്കുക എന്നാണ്.  

നിര്‍മ്മലയുടെ സ്വന്തം അവലോകനത്തിൽ‍ എഴുത്തിനെക്കുറിച്ചും പ്രസിദ്ധീകരിച്ച പുസ്തകങ്ങളെക്കുറിച്ചും പറഞ്ഞാൽ‍ ,ഏറ്റവും സംതൃപ്തയാണ്. ഇവിടെ തലതൊട്ടപ്പന്മാരും, മെന്റര്‍മാരും ഒന്നും തന്നെയില്ല. എഴുത്തിന്റെ ലോകത്തിലെ പ്രസിദ്ധരെയും പേരടുത്തവരെയും മറ്റും അത്രപരിചയം പോര എനിക്ക്, എന്നിട്ടും എല്ലാവരും അംഗീകരിക്കുകയും വായനക്കു ശേഷം ധാ‍രാളം പ്രശംസിക്കുകയും ,പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 9 വര്‍ഷത്തിനുള്ളിൽ‍ 3 പുസ്തകങ്ങള്‍  പ്രസിദ്ധീകരിക്കയും , ചില അവാര്‍ഢുകളും മറ്റും നേടാനും സാധിച്ചു എനിക്ക്. ഒരോ കാര്യങ്ങള്‍ക്കു മുന്‍ തൂക്കം കൊടുക്കേണ്ടി വന്നതിന്റെ ഭാഗമായി എഴുത്തിലേക്ക് കൂടുതൽ‍  ശ്രദ്ധ തിരിക്കാന്‍  സാധിക്കുന്നില്ല. എന്നെങ്കിലും ഗൌരമായ എഴുത്തിലേക്ക് ഞാന്‍ തിരിച്ചു വരും.
      
നിര്‍മ്മലയുടെ ബ്ലോഗിൽ‍ എല്ലാ ബുക്കുകളും മറ്റു ലേഖനങ്ങളും  വായിക്കാം  www.nirmalat.blogspot.com  താൽപര്യമുള്ളവര്‍ക്കു ബുക്കുകള്‍ക്കായും മറ്റും നിര്‍മ്മലയുടെ ഇമെയിലിൽ‍  ബന്ധപ്പെടാം. nirmala.thomas@gmail.com

Lakshmy-Nair-1

പേര്‍ - ലക്ഷ്മി നായര്‍
ജോലി - ഫാഷന്‍ ഡിസൈനര്‍ /ബൊടിക്ക്
താമസം-  ഫ്രാങ്ക്ലിന്‍ ,ന്യൂജഴ്സി

സൗന്ദര്യം എന്ന വാക്കിനു രണ്ടാമതൊരു അര്‍ത്ഥം ഉണ്ടെങ്കിൽ‍  ആരും ഒന്നു തിരിഞ്ഞു നോക്കിപ്പോകുന്ന സൗന്ദര്യം അതാണ് ഒറ്റവാക്കിൽ‍  ലക്ഷ്മി നായര്‍ എന്ന വ്യക്തി. ഭംഗിയായ വസ്ത്ര ധാരണം എന്നും എന്റെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. സ്വന്തമായി എനിക്ക് ഒരു ആത്മധൈര്യം ഉണ്ടായിരുന്നു എനിക്ക് എന്റേതായ ഒരു വ്യക്തിത്വം ഈ കാര്യത്തിൽ‍ ഉണ്ടെന്ന്. ഒരു ഡിസൈനറുടെ, ആഭരണങ്ങളുടെ ഡിസൈനര്‍ക്ക് സ്വന്തം ശൈലിയും കഴിവും മനസ്സിലാക്കാനും അതിനേക്കുറിച്ചു കൂടുതൽ‍ ആശയപരമായ എന്റേതായ ഉപദേശങ്ങള്‍  കൊടുക്കാന്‍  സാധിക്കും എന്ന് എനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നതിനാൽ‍ എന്റെ ഈ വഴി ഞാന്‍ സധൈര്യം തിരഞ്ഞെടുത്തു. ന്യൂജഴ്സിയിൽ‍  2002 മുതൽ‍ ഞാന്‍ വളരെ സമ്മതിദായകമായ ബിസിനസ് നടത്തിവരുന്നു . ആഴ്ചയിൽ‍ ആറു ദിവസം , എട്ടു മുതൽ‍  പത്തു മണിക്കൂറാണ് ലക്ഷ്മിയുടെ സാധാരണയായ ജോലി സമയം. എന്റെ കുടുബാംഗങ്ങള്‍ക്കുള്ള സമയത്തിനു യാതൊരു കുറവും  വരാതെയാണ് ലക്ഷ്മിയുടെ  ജോലികള്‍ നടക്കുന്നത്. മനസ്സിരുത്തി, ജീവിതത്തിൽ‍ പലതു നേടിയെടുക്കാനായി നാം ശ്രമിച്ചാൽ‍ , സ്ത്രീകള്‍ക്ക് പറ്റാത്തതും കിടപിടിക്കത്തക്കതായ  ഒന്നും തന്നെയില്ല എന്നു പൂര്‍ണ്‍മായി  വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ എന്നു  ലക്ഷ്മി  തീര്‍ത്തു പറയുന്നു. ആവശ്യാനുസരണം ലക്ഷ്മിയുടെ ഇമെയിൽ‍ ഇവിടെച്ചേര്‍ക്കുന്നു. khaasboutique@yahoo.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.