Download Manorama Online App
ജിദ്ദ∙ സൗദി ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി നിയമപോരാട്ടം മുന്നിൽ നിന്ന് നയിച്ചത് സൗദി കെ.എം.സി.സി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്. റഹീമിനെ മോചിപ്പിക്കാനാവശ്യമായ 34 കോടി രൂപ ദയാധനം(മോചനദ്രവ്യം) സ്വരൂപിക്കുന്നതിന്റെ നേതൃത്വവും അഷ്റഫ്
ദുബായ്∙ തനിക്ക് പ്രത്യേക രാഷ്ട്രീയ താൽപ്പര്യങ്ങളൊന്നുമില്ലെന്നും, പ്രധാനമന്ത്രി ക്ഷണിച്ചപ്പോൾ അദ്ദേഹത്തെ പോയി കണ്ടതാണ് രാഷ്ട്രീയ വിവാദത്തിൽ ഉൾപ്പെടാൻ കാരണമായതെന്നും നടൻ ഉണ്ണി മുകുന്ദൻ . രാഷ്ട്രീയ താൽപ്പര്യമില്ലാത്തവർ പോലും പ്രധാനമന്ത്രി വിളിച്ചാൽ പോകേണ്ടി വരും. താൻ രാഷ്ട്രീയമായ ഏതെങ്കിലും നിലപാട്
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വിവിധ കേസുകളിൽപെട്ട 16,000 പേർക്ക് 2 മാസത്തിനിടെ യാത്രാ വിലക്ക് ഏർപ്പെടുത്തി. കുടുംബ പ്രശ്നം, വാടക, ജലവൈദ്യുതി ബിൽ കുടിശ്ശിക, ചെക്ക് മടങ്ങുക തുടങ്ങിയ കേസുകളാണ് യാത്രാ വിലക്കിലേക്കു നയിച്ചത്.
ഷാർജയിൽ നിന്ന് ഈ മാസം 14 മുതൽ കാണാതായ മുഹമ്മദ് അബ്ദുല്ലയെ (17) കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിട്ടുണ്ട്.
റിയാദ് ∙ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഈ മാസാവസാനം വരെ ഇടിയോടുകൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക്, കിഴക്ക്, മധ്യ മേഖലകളിലാണ് മഴ തുടരുക. പൊടിക്കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം മനീഫയിൽ ഒരു മണിക്കൂറിനിടെ 42 മില്ലിമീറ്റർ മഴ ലഭിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ
ഷാർജ/കൽബ ∙ പ്രളയക്കെടുതിയിൽ നിന്നു കരകയറാനാവാതെ ഷാർജ. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങളാണ് കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. അൽഖാൻ, അബുഷഗാറ, അൽഖാസിമിയ, അൽനാബ, കൽബ തുടങ്ങിയ പ്രദേശങ്ങളിലാണു മഴക്കെടുതി രൂക്ഷം. അരയ്ക്കൊപ്പം വെള്ളം ഉയർന്നതോടെ പല ബഹുനില കെട്ടിടങ്ങളിലും താമസിക്കുന്നവർ
മസ്കത്ത്∙ മാഹാവിർ ജയന്തി പ്രമാണിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഈ മാസം 21ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾക്ക് 24 മണിക്കൂറും 98282270 (കോൺസുലാർ), 80071234 (കമ്യൂണിറ്റി വെൽഫെയർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ ഒമാനിൽ വരും ആഴ്ചയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
പ്രതികൂല കാലാവസ്ഥയെത്തുടർന്ന്, ഏപ്രിൽ 19-ന് നടത്താൻ നിശ്ചയിച്ചിരുന്ന സുഹാർ മെഗാതിരുവാതിര മെയ് നാലിലേക്ക് മാറ്റിയതായി സുഹാർ മലയാളി സംഘം സെക്രട്ടറി വാസു പിട്ടൻ അറിയിച്ചു.
സ്റ്റേറ്റ്സൈഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് വിദ്യാഭ്യാസ അവസരങ്ങളിലും സേവനങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരാനുള്ള പങ്കാളിത്തങ്ങളും പ്രോഗ്രാമുകളും പ്രഖ്യാപിച്ചു.
ദുബായ് ∙ ദുരന്തം വന്നാൽ ആശ്വാസകരം നീട്ടാൻ മലയാളിയുണ്ടാകും ഏതു ദേശത്തും. ചരിത്രത്തിലെ ഏറ്റവും വലിയ മഴയെ നേരിട്ട യുഎഇയിൽ ഊണും ഉറക്കവും ഉപേക്ഷിച്ചു സന്നദ്ധ പ്രവർത്തനത്തിലാണ് മലയാളികൾ. ഭക്ഷണവും വെള്ളവും നൽകുന്നതിൽ തുടങ്ങി എയർ പോർട്ടിൽ കുടുങ്ങിയവരെ വീട്ടിലെത്തിക്കാനും വീട്ടിൽ കുടുങ്ങിയവരെ സുരക്ഷിത
അസീർ∙ അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം അസീറിൽ അന്തരിച്ചു. കോഴിക്കോട്, മുക്കം, മരഞ്ചാട്ടിയിൽ സ്വദേശി പുതിയാട്ടുകുണ്ടിൽ ഹനീഫ(54)യാണ് മരിച്ചത്. പതിനഞ്ചു വർഷമായി പ്രവാസിയായ അദ്ദേഹം അസീർ പ്രവിശ്യയിലെ ഹറൈദക്കടുത്തുള്ള ഹറമ്പ്രം എന്ന സ്ഥലത്തുള്ള സൂപ്പർമാർക്കറ്റിലെ
ദുബായ് ∙ മഴ മൂലം റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരിച്ചു നൽകുമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. ദുബായ് വിമാനത്താവളത്തിലെ 2, 3 ടെർമിനലുകളിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചെങ്കിലും വൈകാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനകം സർവീസ് പൂർണ തോതിൽ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അബുദാബി/കൽബ ∙ പ്രളയത്തിൽ അകപ്പെട്ട നൂറുകണക്കിനു പേരെ രക്ഷപ്പെടുത്തി മാതൃകയായി വകടര സ്വദേശി സഫാദ്. കൽബയിലെ എമിറേറ്റ്സ് ട്രാൻസ്പോർട്ട് ബസ് ഡ്രൈവറാണ് സഫദ്.കൽബയിലെ സിദ്രയിലാണ് സഫദും ഭാര്യയും കൈക്കുഞ്ഞ് ഉൾപ്പെടെ 3 മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് പ്രളയത്തിലേക്കാണ്
മസ്കത്ത്∙ ആലപ്പുഴ വെൺമണി താഴം കണ്ണങ്ങാട്ട് ഹൗസിൽ രാജേഷ് രാധാകൃഷ്ണൻ (40) ഹൃദയാഘാതം മൂലം ഒമാനിലെ റൂവിയിൽ അന്തരിച്ചു. റൂവിയിലെ റസ്റ്ററന്റ് ഗ്രൂപ്പിൽ സീനിയർ അക്കൗണ്ടന്റായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു രാജേഷ് രാധാകൃഷ്ണൻ. പിതാവ്: രാധാകൃഷ്ണൻ പിള്ള. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ. ഭാര്യ: സൗമ്യ
ഷാർജ∙ ഈ മാസം 16ന് യുഎഇയിൽ പെയ്ത കനത്ത മഴയിൽ ഷാർജയിൽ മൂന്ന് ഫിലിപ്പിനോകൾ മരിച്ചതായി സ്ഥിരീകരിച്ചു. ഫിലിപ്പീൻസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇന്നലെ മനിലയിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ടുപേർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വാഹനത്തിനുള്ളിൽ ശ്വാസംമുട്ടിയും മറ്റൊരാൾ വാഹനാപകടത്തിലുമാണ് മരിച്ചത്. നേരത്തെ റാസൽഖൈമയിൽ
ദുബായ്∙ ആടുജീവിതത്തിലൂടെ അതിജീവനത്തിന്റെ കഥ പറഞ്ഞുകഴിഞ്ഞതിനാൽ സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ താൽപ്പര്യമില്ലെന്ന് സംവിധായകൻ ബ്ലെസി വ്യക്തമാക്കി. ആടുജീവിതം നൽകിയ ഭാരത്തിൽ നിന്ന് ഇതുവരെ മോചിതനായിട്ടില്ലെന്നും അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ്
റിയാദ്∙ സൗദി അറേബ്യയിലെ ആദ്യ അറബ് ഗ്രാൻഡ് ഓപ്പറയ്ക്ക് വേദി ഒരുങ്ങി. കലാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന "സർഖ അൽ യമാമ" ഓപ്പറ ഇ മാസം 25 ന് റിയാദ് കിങ് ഫഹദ് സാംസ്കാരിക കേന്ദ്രത്തിൽ അരങ്ങേറും. സാധാരണയായി യൂറോപ്യൻ ഭാഷകളിൽ അവതരിപ്പിക്കുന്ന ഓപ്പറകളിൽ നിന്ന് വ്യത്യസ്തമായി, "സർഖ അൽ
ആലപ്പുഴ അവലൂക്കുന്ന് സ്വദേശി ഡിനു പ്രദീപ് (42) റിയാദ് നസ്രിയയിലുള്ള താമസ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു.
മസ്കത്ത് ∙ മഴയെ തുടര്‍ന്ന് ഒമാനില്‍ മരണപ്പെട്ടവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. മഹൂത്തില്‍ കാണാതായ സ്വദേശി വനിതയുടെയും സഹമില്‍ കാണാതായ പ്രവാസിയുടെയും മൃതദേഹം വ്യാഴാഴ്ച രാവിലെയോടെയാണ് കണ്ടെത്തിയത്. സഹമില്‍ നിന്ന് ബുധനാഴ്ച വൈകീട്ടോടെ പ്രവാസി ബാലികയുടെയും മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിനിടെ മഴയില്‍
പ്രവാസികളിൽ നിരവധി പേർക്ക് വ്യാജ ഫോൺ വിളികളും മെസേജുകളും ഐഎംഒ പോലുള്ള ആപ്ലിക്കേഷനുകൾ വഴിയുള്ള തട്ടിപ്പ് കോളുകളും സ്ഥിരമായി ലഭിക്കുന്നതായി റിപ്പോർട്ട്
രാജ്യത്ത് പെയ്ത കനത്ത മഴയിൽ ഒറ്റപ്പെട്ടവർക്ക് കുടിവെള്ളവും ലഘുപാനീയങ്ങളും നൽകി അവരുടെ ദുരിതം ലഘൂകരിക്കാനുള്ള ശ്രമവുമായി യുഎഇയിലെ രണ്ട് കൊച്ചുമിടുക്കികൾ.
ജിദ്ദ∙ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് സൗദിയിൽ ഇന്ന് മുതൽ പ്രാബല്യത്തിലായി. 2024 ഏപ്രിൽ 18-ന് മുമ്പ് നടത്തിയ എല്ലാ ട്രാഫിക് ലംഘനങ്ങളും ഈ ഇളവ് ലഭ്യമാകും. കൂടാതെ ഈ ഇളവിന്റെ പ്രയോജനം ലഭിക്കുന്നതിന് എല്ലാ ട്രാഫിക് പിഴകളും ഏപ്രിൽ 18 മുതൽ 2024
ജിദ്ദ ∙ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്ഫോം വഴി കഴിഞ്ഞ വർഷം രണ്ട് ദശലക്ഷത്തിലേറെ തൊഴിൽ കരാറുകൾ ഒപ്പുവെച്ച് വീസകൾ അനുവദിച്ചതായി മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സാധിക്കുന്ന
യുഎഇയിൽ പെയ്ത കനത്ത മഴ വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ചതോടെ, നഷ്ടങ്ങൾ കുറയ്ക്കുന്നതിന് അധികാരികളോട് വേഗത്തിലുള്ള പ്രതികരണം ആവശ്യപ്പെട്ട് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രംഗത്തെത്തി.
അബുദാബി ∙ യുഎഇയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ അവസാനിച്ചതായി അധികൃതർ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയം, നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി, നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി, തന്ത്രപരമായ പങ്കാളികൾ എന്നിവയുമായി ഏകോപിപ്പിച്ച് കാലാവസ്ഥ വിലയിരുത്തിയ ശേഷമാണ് പ്രഖ്യാപനം. ഇന്ന്
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഗൾഫ് ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന് റിയാദിൽ തുടക്കമായി. ചലച്ചിത്ര പ്രഗൽഭരുടെ സാന്നിധ്യത്തിൽ ആരംഭിച്ച മേളയിൽ ഡയലോഗ് സെഷനുകളും പരിശീലന ശിൽപശാലകളും ഉൾപ്പെടെ വിവിധ പരിപാടികൾ ഉണ്ടാകും.
ദുബായ് ∙ രാജ്യത്ത് കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽപ്പെട്ട് പാതിവഴിയിൽ ബാക്കിയായ മലയാളികളടക്കമുള്ള നൂറോളം പേർക്ക് തണലൊരുക്കി ദുബായിലെ മാൾ. ഷെയ്ഖ് സായിദ് റോഡിനടുത്തെ അൽഖൂസിൽ സ്ഥിതി ചെയ്യുന്ന ടൈം സ്ക്വയർ സെൻ്ററാണ് രാവിലെ വരെ കുടുംബങ്ങളടക്കമുള്ളവർക്ക് ഒരു രാത്രി മുഴുവൻ തങ്ങാനുള്ള
ദുബായ് ∙ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴ ഗൾഫ് രാജ്യങ്ങളെ പ്രളയത്തിന്റെ സമാനമായ സാഹചര്യത്തിൽ എത്തിച്ചിരിക്കുകയാണ്. സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗൾഫിലെ സ്ഥിതിഗതികൾ തുറന്ന് എഴുതി കൊണ്ട് നിർമാതാവ് ആന്റോ ജോസഫ് സമൂഹ
2010-ൽ ഹൗസ് ഡ്രൈവർ വീസയിൽ റിയാദിലെത്തിയ തിരുവനന്തപുരം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ (65) നാട്ടിലേക്ക് മടങ്ങിയത് ചേതനയേറ്റ്. പ്രിയപ്പെട്ടവരുടെ മനസ്സിൽ ഒരു നൊമ്പരമായി മാറിയ ബ്രൂണോ അൽഖർജിലെ സാബയിൽ പ്രവാസ ജീവിതത്തിന്റെ ആദ്യകാലത്ത് ഒരു വർഷം ഡ്രൈവറായി ജോലി ചെയ്തു.
ഒമാനിലെ ബിദിയയില്‍ കനത്ത മഴയില്‍ മതിലിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ച പത്തനംതിട്ട അടൂര്‍ കടമ്പനാട് സ്വദേശി സുനില്‍ കുമാര്‍ സദാനന്ദന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ദുബായ് ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ചൊവ്വാഴ്ച രാത്രി പത്തരയ്ക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ 184 യാത്രക്കാർ ദുബായ് വേൾഡ് സെൻട്രൽ അൽമക്തും ഇന്റർനാഷണൽ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാനാകാതെ കുടുങ്ങി. സ്ത്രീകളും കുട്ടികളും വീസ കാലാവധി കഴിയുന്നവരും ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണംപോലും യഥാസമയം
ക്ലൗഡ് സീഡിങ് കാരണമായോ? ന്യൂനമർദമാണ് ഗൾഫ് മേഖലയിലെ കനത്ത മഴയ്ക്കു കാരണം. അസ്ഥിര കാലാവസ്ഥയ്ക്കു കാരണമാകുന്ന 2 തരംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ രൂപപ്പെട്ടു. ഈ മേഘങ്ങളെ പെയ്യിക്കാൻ ‘ക്ലൗഡ് സിഡിങ്ങും’ നടന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, ന്യൂനമർദം മൂലം മഴയുടെ അളവു വർധിക്കുമെന്നു സർക്കാർ
അജ്മാൻ ∙ ഇന്നലെ (ചൊവ്വ) അജ്മാനിൽ പെയ്ത കനത്ത മഴയിൽ മഴവെള്ളം ഇരച്ചുകയറി മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫാമിന് നാശനഷ്ടമുണ്ടാവുകയും അവിടെയുണ്ടായിരുന്ന നൂറുകണക്കിന് ആട്, കോഴി, മുയൽ, മയിൽ തുടങ്ങിയവയ്ക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഫാമിന് മേൽനോട്ടം വഹിച്ചിരുന്ന പാക്കിസ്ഥാനി യുവാവിനെ മുനിസിപാലിറ്റി
അബുദാബി ∙ യുഎഇയിൽ കലിതുള്ളി പെയ്ത മഴയ്ക്കുശേഷം കാറും കോളും നീങ്ങി. ആകാശം തെളിഞ്ഞു. എങ്കിലും വിവിധ എമിറേറ്റുകളിലെ മഴക്കെടുതികൾ തുടരുന്നു. ജനജീവിതം സാധാരണ നിലയിലെത്താൻ ഇനിയും സമയമെടുക്കും. യുഎഇയെ ഇരുട്ടിലാക്കി ഒരു പകലും രാത്രിയും ഇടിയും മിന്നലും കാറ്റും മഴയുമായി സംഭവ ബഹുലമായിരുന്നു ചൊവ്വാഴ്ച.
ദുബായ് ∙ മഴക്കെടുതിയിൽ ആയിരക്കണക്കിന് വാഹനങ്ങളും വീടുകൾക്കും നാശനഷ്ടം. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് രേഖകൾ കൃത്യമായി സമർപ്പിച്ചാൽ നഷ്ടപരിഹാരം ലഭിക്കും. പൂർണ ഇൻഷുറൻസ് എടുത്തിട്ടുള്ളവർക്കാണ് പ്രകൃതി ദുരന്തത്തിൽ പരിരക്ഷ ലഭിക്കുക. കെട്ടിടത്തിന്റെ ബേസ്മെന്റ് പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് അടക്കം
മസ്കത്ത്/അമ്പലപ്പുഴ ∙ ഒമാനിലെ വെള്ളപ്പൊക്കത്തിനിടെ താമസസ്ഥലത്തെ മതിൽ ഇടിഞ്ഞ് ദേഹത്ത് വീണു ഗുരുതര പരുക്കേറ്റ അശ്വിൻ (27) നാട്ടിലെത്തി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പുന്നപ്ര പുത്തൻപുരയ്ക്കൽ ടൈറ്റസിന്റെയും (അമ്പിളി) പ്രസീനയുടെയും മൂത്ത മകനാണ്. ഇരുകാലുകളുടെയും മുട്ടിനു താഴെ പരുക്കേറ്റ
ദുബായ് ∙ ഒരു ദിവസത്തെ മഴയ്ക്കു ശേഷം യുഎഇയിൽ മാനം തെളിഞ്ഞെങ്കിലും മഴക്കെടുതികൾ തുടരുന്നു. ഒരു സ്വദേശിക്കു ജീവൻ നഷ്ടപ്പെട്ടു. ഒമാനിലും സൗദിയിലും മഴ കനത്ത നാശം വിതച്ചു. ഒമാനിൽ ഒരു മലയാളി അടക്കം 18 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 10 പേർ സ്കൂൾ കുട്ടികളാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്.
കൊച്ചി/ദുബായ്∙ യുഎഇയിൽ പെയ്യുന്ന കനത്ത മഴ കേരളത്തിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിക്കുന്നു. തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം, മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാരുടെ പ്രതിഷേധത്തിനു വഴിയൊരുക്കി.
റിയാദ് ∙ പെരുന്നാൾ സമ്മാനമെന്നോണം ഒട്ടകത്തിന് നോട്ട് തീറ്റയായി നൽകുകയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി പൗരനെ റിയാദിൽ പൊലീസ് അറസ്റ്റ് ചെയ്തു. കരുതിക്കൂട്ടി കറൻസി നോട്ട് നശിപ്പിച്ചതിനാണ് സൗദി പൗരനെ അറസ്റ്റ് ചെയ്തതെന്ന് പൊതുസുരക്ഷാ വകുപ്പ്
ജിദ്ദ ∙ സൗദി അറേബ്യ 2023-ൽ 27 ദശലക്ഷത്തിലധികം രാജ്യന്തര വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് ബിൻ അഖീൽ അൽ ഖത്തീബ് പ്രസ്താവിച്ചു. 2030-ഓടെ ഇത് 70 ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾക്ക് ആതിഥ്യമരുളാനുള്ള പദ്ധതികളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ നടന്നു
ഷാർജ /ദുബായ് ∙ സാമൂഹിക - ജീവകാരുണ്യ പ്രവർത്തകനായ മലയാളി ഷാർജയിൽ നിന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ലഗേജുകളുമായി എത്തിയത് കാൽനടയായി. ഷാർജ മുവൈലയിൽ നിന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3 ലേയ്ക്ക് 6 കിലോമീറ്ററാണ് പത്തനംതിട്ട സ്വദേശിയായസിജു പന്തളം നടന്നത്. കനത്ത മഴയിൽ റോഡുകളിൽ
അബുദാബി ∙ കോരിച്ചൊരിഞ്ഞ മഴയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കളിച്ചുല്ലസിച്ച് കുട്ടിപ്പട്ടാളങ്ങൾ. യുഎഇയിൽ ഇന്നലെ പെയ്ത മഴയിൽ ഭൂരിഭാഗം പ്രദേശവും വെള്ളത്തിലായപ്പോൾ ആഘോഷമാക്കിയത് മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ കുട്ടികളായിരുന്നു. അസ്ഥിര കാലാവസ്ഥയിൽ പുറത്തിറങ്ങരുതെന്ന്
അബുദാബി ∙ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാഷണൽ ഗാർഡ് സെർച് ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനം, കുടിയൊഴിപ്പിക്കൽ പ്രവർത്തനങ്ങൾ എന്നിങ്ങനെ 136 നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഈ പ്രവർത്തനങ്ങളിൽ 65 മെഡിക്കൽ ഒഴിപ്പിക്കലുകളും 71 സെർച്ച് ആൻഡ് റെസ്ക്യൂ മിഷനുകളും
ഷാർജ ∙ അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഷാർജ എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്ക് വിദൂര പഠനം(ഒാൺലൈൻ) നാളെത്തേയ്ക്ക് (വ്യാഴം) കൂടി നീട്ടിയതായി അധികൃതര്‍ അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്നലെ(ചൊവ്വ)യും ഇന്നും ഷാർജയിലടക്കം യുഎഇയിൽ സ്കൂൾ പഠനം ഒാൺലൈനായാണ്
ദുബായ് ∙ ഇന്നലെ (ചൊവ്വ) മുതൽ പെയ്ത കനത്ത മഴയെ തുടർന്ന് ഷാർജയിലെയും ദുബായിലെയും നിരവധി കെട്ടിടങ്ങൾ, വില്ലകൾ, ടൗൺഹൗസ് കമ്മ്യൂണിറ്റികൾ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങി. ഷാർജയിലെ അൽ മജാസ് ഏരിയയിലെ ചില അപാർട്ട്മെൻ്റ് ബ്ലോക്കുകളിൽ ഇന്ന് പുലർച്ചെ 3 മുതൽ വൈദ്യുതിയും ഇൻറർനെറ്റും ഇല്ലായിരുന്നു. പിന്നീട്
ജിദ്ദ ∙ നാലു പതിറ്റാണ്ടായി മദീനയിലെ പ്രവാചക പള്ളിയിലെത്തുന്ന വിശ്വാസികൾക്കായി സ്നേഹപൂർവ്വം ചായയും, അറബികാപ്പിയുമൊക്കെ സമ്മാനിച്ചിരുന്ന വയോധിക ജീവകാരുണ്യ പ്രവർത്തകൻ അന്തരിച്ചു. ഷെയ്ഖ് ഇസ്മായിൽ അൽ സൈം അബു അൽ സബാ (96) ആണ് വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചത്. ഉംറയക്കും
ദുബായ് ∙ കനത്ത മഴ യുഎഇയെ പിടിച്ചുകുലുക്കുമ്പോൾ മുസ്ലിംകളോട് വീടുകളിൽ തന്നെ പ്രാർഥന നടത്താൻ ആവശ്യപ്പെട്ട് യുഎഇയിലെ പള്ളികൾ. ഇന്ന് (17 ബുധനാഴ്ച) പള്ളികളിൽ ജമാഅത്തായി (സംഘം ചേർന്ന്) നമസ്കരിക്കുന്നത് ഒഴിവാക്കാനും അഞ്ച് നേരവും വീടുകളിൽ തന്നെ നമസ്കരിക്കാനും ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ്
ദുബായ് ∙ വിഷു ആഘോഷങ്ങളുടെ ഭാഗമായി വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ സമ്മാനിക്കുന്ന വിഷുത്തൈനീട്ടം പദ്ധതിക്കു തുടക്കമായി. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവന് വൃക്ഷത്തൈകൾ നൽകിയാണ് പദ്ധതിക്കു തുടക്കമിട്ടത്. അമൃതാനന്ദമയി മഠവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മിഡിൽ
ജിദ്ദ ∙ സൗദിയിൽ ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും സ്വദേശിവത്കരിക്കാനുള്ള തീരുമാനം ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇൻഷുറൻസ് അതോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ നീക്കം സൗദി
മസ്കത്ത്/അമ്പലപ്പുഴ ∙ ഒമാനിലെ വെള്ളപ്പൊക്കത്തിനിടെ താമസ സ്ഥലത്തെ മതിൽ ഇടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ പുന്നപ്ര പുത്തൻപുരയ്ക്കൽ അശ്വിന് (27) ഇതു രണ്ടാം ജന്മം.
ദുബായ് ∙ തോരാമഴയിൽ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാർ താമസിക്കുന്ന വില്ലകളിലെ താഴത്തെ നിലയിൽ വെള്ളം നിറഞ്ഞതോടെ താമസ യോഗ്യമല്ലാതായി. കട്ടിലും കിടക്കയും വെള്ളത്തിൽ മുങ്ങി. അലമാരയിലെ തുണികളെല്ലാം നനഞ്ഞു. അടുക്കളയിലെ ഭക്ഷ്യോൽപന്നങ്ങളും നശിച്ചതായി ദെയ്റ അൽബറാഹയിലെ വില്ലയിൽ താമസിക്കുന്ന കാസർകോട്
ദുബായ് ∙ യുഎഇയിൽ കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ തുടരുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തപ്പോൾ സഹജീവികളെ ചേർത്തുപിടിക്കാൻ പതിവുപോലെ മലയാളികൾ രംഗത്ത്. വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയും മറ്റു സമൂഹമാധ്യമത്തിലൂടെയും ആളുകൾ പരസ്പരം കൈകോർത്ത് സന്നദ്ധ സേവനം നടത്തുന്നു. അർധരാത്രി കഴിഞ്ഞും ആളുകൾ
ദുബായ് ∙ ഇന്നലെ (ചൊവ്വ) പുലർച്ചെ പെയ്ത കനത്ത മഴയെ തുടർന്ന് ദുബായിലെ മെട്രോസ്റ്റേഷനുകളിലും വെള്ളപ്പൊക്കം. അൽ നഹ്ദ, ഓൺപാസീവ് മെട്രോ സ്റ്റേഷനുകൾക്കകത്തേക്കാണ് മഴവെള്ളം കുത്തിയൊലിച്ചത്. സ്റ്റേഷനു പുറത്തുനിന്നുള്ള വെള്ളം ഇരച്ചുകയറിയത് സർവീസുകൾക്ക് കാര്യമായ തടസ്സമുണ്ടാക്കി. റെഡ് ലൈനിലൂടെയുള്ള ഓൺപാസീവ്
ദുബായ് ∙ പകൽ 10 മണിയായിട്ടും ആകാശം ഇരുണ്ടുമൂടിക്കിടന്നു. വാഹനങ്ങളെല്ലാം രാത്രിയിലെ പോലെ ലൈറ്റിട്ടാണ് പോയത്. അബുദാബിയിൽ അൽദഫ്ര, താരിഫ്, മിർഫ, അൽഹംറ
ദുബായ് ∙ സൂര്യനെ തടവിലാക്കി, ഒരു രാവും പകലും മുഴുവനെടുത്തിട്ടും പെയ്തു തീരാതെ മഴമേഘങ്ങൾ. ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണ് രാജ്യത്ത് പെയ്തിറങ്ങുന്നത്. നിർത്താതെ പെയ്ത മഴ 7 എമിറേറ്റുകളെയും ബാധിച്ചു.
അബുദാബി ∙ യുഎഇയിൽ ഇന്നലെ (ചൊവ്വ) ലഭിച്ചത് റെക്കോർഡ് മഴ. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണിത്. 24 മണിക്കൂറിനുള്ളിൽ 254.8 മില്ലിമീറ്റർ മഴയാണ് അൽ ഐനിലെ ഖതം അൽ ഷഖ്ല മേഖലയിൽ പെയ്തതെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടാവുകയും റാസൽഖൈമ വാദിയിൽ കാർ
ജിദ്ദ ∙ മാധ്യമപ്രവർത്തകർക്ക് സൗദിയിൽ പ്രൊഫഷനൽ റജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. പ്രൊഫഷനൽ റജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിലൂടെ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ സ്ഥിരീകരിക്കാനും ശാക്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി പറഞ്ഞു. ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷനാണ് തീരുമാനം
മസ്കത്ത് ∙ കൊല്ലം പിറവന്തൂർ കാരാവൂർ ഷിബു ഭവനിൽ കൊടിയാറത്തു കുഞ്ഞച്ചന്റെ ഭാര്യ സോസമ്മ (85) ഒമാനിൽ അന്തരിച്ചു. പിതാവ്: ചാക്കോ. മാതാവ്: ഏല്യാമ്മ. മകൾ: സിസ്ലി. മരുമകൻ: സുനിൽ. തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
മസ്കത്ത് ∙ രാമ നവമി പ്രമാണിച്ച് മസ്കത്ത് ഇന്ത്യന്‍ എംബസി നാളെ (ബുധന്‍) അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
ദമാം ∙ സാംസ്കാരിക പ്രവർത്തകനും നാടക നടനുമായ കൊല്ലം തിരുത്തിക്കര സ്വദേശി ജോബി ടി. ജോർജ് (43) സൗദിയിൽ അന്തരിച്ചു.
ദമാം ∙ സൗദിയിൽ മിക്കയിടത്തും ഇടിയും മിന്നലും കാറ്റുമായി കനത്ത മഴ തുടരുന്നു. ഇന്നലെ മുതൽ ശമനമില്ലാതെ പെയ്തിറങ്ങിയ മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കരുതുന്നത്. മഴയ്ക്കൊപ്പം വീശിയടിക്കുന്ന കാറ്റിൽ റോഡരികിലും മറ്റുമുള്ള പരസ്യബോർഡുകൾ നിലംപതിച്ചു. മഴയെ തുടർന്ന് റോഡുകളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ മൂലം
മസ്കത്ത് ∙ സുല്‍ത്താനേറ്റിനെയും ഗള്‍ഫിനെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി പത്ത് കുരുന്നുകളുടെ ദാരുണാന്ത്യം. അല്‍ മുദൈബി വിലായതിലെ സമദ് അല്‍ ശാന് നിയാബതിലുള്ള വാദി മുറിച്ചുകടക്കവെ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയാണ് കുട്ടികള്‍ മരിച്ചത്. 10നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. വ്യാപക
ദോഹ ∙ ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ മഴ. രാജ്യത്തിന്റെ തെക്ക് -വടക്കൻ പ്രദേശങ്ങളിൽ ആണ് കാറ്റും മഴയും ശക്തി പ്രാപിക്കുന്നത്. ദുഖാൻ, അൽ റുവൈസ്, സിമെയ്സ്മ തുടങ്ങി ഒട്ടുമിക്ക വടക്കൻ പ്രദേശങ്ങളിലും ഇന്ന് ഉച്ചയോടെ മഴ കനത്തു. ഇടിയോട് കൂടിയ മഴക്കൊപ്പം കാറ്റും കനത്തു. കാറ്റ് കനത്തതിനാൽ പലയിടങ്ങളിലും ദൂരകാഴ്ച
ഷാർജ ∙ സൗദിയിൽ വധശിക്ഷ കാത്തുകഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ രക്ഷിക്കാൻ മലയാളക്കര ഒന്നിച്ച് നിന്ന് നഷ്ടപരിഹാരത്തുകയായ 34 കോടി രൂപ സമാഹരിച്ച സംഭവം ഗൾഫിൽ പ്രവാസി ഇന്ത്യക്കാർക്കിടയിൽ മാത്രമല്ല, സ്വദേശികളുടെയും ഇതര രാജ്യക്കാരുടെയും ഇടയിൽ സംസാരവിഷയമായിത്തീർന്നു. ഗൾഫിൽ പലയിടത്തും ഇതുമായി
ദുബായ് ∙ യുഎഇയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ രാജ്യത്ത് ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. റാസൽഖൈമയിലും അൽ െഎനിലും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് റോഡുകൾ തകരുകയും ഗതാഗതം താറുമാറാകുകയും ചെയ്തു. ആർക്കും പരുക്ക് റിപ്പോർട് ചെയ്തിട്ടില്ല. ദുബായിൽ നിന്നുള്ള 17 വിമാനങ്ങൾ റദ്ദാക്കിയതായി
മനാമ ∙ കഴിഞ്ഞ ദിവസം രാത്രി മുതൽ പെയ്ത മഴയിൽ വലഞ്ഞ് ബഹ്റൈനിലെ ജനങ്ങൾ
മസ്കത്ത് ∙ അസ്ഥിര കാലാവസ്ഥയെത്തുടർന്ന് ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഒഴികെ രാജ്യത്തിൻറെ മുഴുവൻ ഭാഗങ്ങളിലും എല്ലാ പൊതു, സ്വകാര്യ, അന്തർദേശീയ സ്കൂളുകളും ഏപ്രിൽ 17 ബുധനാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ദുബായ് ∙ നാസയുടെ ഹ്യൂമൻ എക്സ്പ്ലോറേഷൻ റിസർച് അനലോഗ് ക്യാംപെയിൻ 7 മിഷൻ 2 ൻ്റെ ഭാഗമായി യുഎഇ അനലോഗ് പ്രോഗ്രാമിൻ്റെ രണ്ടാമത്തെ ഉദ്യമത്തിൽ ഷെരീഫ് അൽ റൊമൈത്തിയെ തിരഞ്ഞെടുത്തതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻ്റർ (എംബിആർഎസ്സി) പ്രഖ്യാപിച്ചു. അതിരുകൾ കീഴടക്കുന്ന ബഹിരാകാശ പര്യവേക്ഷണത്തിനായുള്ള യുഎഇയുടെ
ജിദ്ദ ∙ സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തപ്പെട്ട പിഴകളിൽ 50 ശതമാനം ഇളവ്. ഏപ്രിൽ 18 മുതൽ ഒക്ടോബർ 18 വരെയുള്ള മാസങ്ങളിൽ സദ്ദാദിലും ഈഫാ പ്ലാറ്റ്ഫോമിലും ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടും. ഇതിനായി പ്രത്യേക അപേക്ഷ നൽകുകയോ ഏതെങ്കിലും വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുകയോ ട്രാഫിക് ഡയറക്ടറേറ്റ്
ദോഹ ∙ ഖത്തറിൽ മഴ കനക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് സർക്കാർ സ്വകാര്യ മേഖലാ സ്കൂളുകളിൽ ഇന്ന് പഠനം ഓൺലൈൻ ആക്കി. സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കും ഇന്ന് വർക്ക് ഫ്രം ഹോം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് സ്കൂളുകളിൽ വിദൂര പഠനം ഏർപ്പെടുത്തിയത്. നിരവധി സ്വകാര്യ
മസ്കത്ത് ∙ ഒമാനിലെ ബിദിയയില്‍ മഴയില്‍ മതിലിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ പരുക്കേറ്റ ആലപ്പുഴ സ്വദേശി അശ്വിന് ടൈറ്റസിനെ വിദഗ്ധ ചികിത്സയ്ക്കായി മസ്കത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മരണപ്പെട്ട പത്തനംതിട്ട സ്വദേശി സുനില്‍ കുമാറിനൊപ്പം ആണ് അശ്വിനും ജോലി ചെയ്തിരുന്നത്. അപകടത്തില്‍
ദുബായ് ∙ യുഎഇയിൽ പലയിടത്തും ഇടിമിന്നലോടുകൂടിയ മഴ. ചിലയിടങ്ങളിൽ നേരിയ തോതിലും മറ്റുപലയിടത്തും ശക്തമായ മഴയുമാണ് പെയ്തത്. ഇന്നലെ (തിങ്കൾ) വൈകിട്ട് മുതൽ മഴ പെയ്തു തുടങ്ങിയിരുന്നെങ്കിലും ഇന്ന് പുലർച്ചെയോടെ ശക്തമാകുകയായിരുന്നു. നാളെ വരെ മഴ തുടരാനാണ് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ
മനാമ ∙ ബഹ്റൈനിലെ പൊതു, സ്വകാര്യ സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കിൻ്റർഗാർട്ടനുകൾ, എന്നിവയ്ക്ക്, ഏപ്രിൽ 16, 2024, ചൊവ്വ, അവധി ആയിരിക്കുമെന്ന് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഈ നടപടി. ഏപ്രിൽ 17 ബുധനാഴ്ച
അബുദാബി ∙ ഇറാൻ – ഇസ്രയേൽ ആക്രമണം മൂലം വ്യോമ പാത താൽക്കാലികമായി അടച്ചതിനെ തുടർന്ന് നിർത്തിവച്ച സർവീസുകൾ യുഎഇ എയർലൈനുകൾ പുനരാരംഭിച്ചു. ഇസ്രയേൽ, ജോർദാൻ, ഈജിപ്ത്, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതായി എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് എയർവെയ്സ് എന്നിവ അറിയിച്ചു.
മലപ്പുറം ∙ സൗദി അറേബ്യയിലെ ജിദ്ദയിൽ സുഹൃത്തുക്കൾക്കൊപ്പം പെരുന്നാൾ ആഘോഷിച്ച് താമസസ്ഥലത്തേക്ക് മടങ്ങാനിരുന്ന കൂട്ടിലങ്ങാടി സ്വദേശി വാഹനാപകടത്തിൽ മരിച്ചു. കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ചേരിയിൽ നജ്മുദ്ദീൻ (46) ആണു മരിച്ചത്. സൗദിയിലെ അൽബഹയിൽ നഖ്ൽ ട്രാൻസ്പോർട്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലി
ദുബായ് ∙ അസ്ഥിര കാലാവസ്ഥ തുടരുന്ന ഇന്നും നാളെയും വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് യാത്രക്കാർ ദുബായ് എയർപോർട്ടിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു. വിമാന സമയത്തിൽ മാറ്റമുണ്ടോ എന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് ചോദിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു. യാത്രാ തടസ്സം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ
റിയാദ് ∙ അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടി ക്രമങ്ങൾക്കായി പെരുന്നാൾ അവധി കഴിഞ്ഞാൽ കോടതിയെ സമീപിക്കും. മോചനത്തിന് വേണ്ട 34 കോടി രൂപ കൈമാറാന്‍ തയാറാണെന്ന് എംബസി ഉദ്യോഗസ്ഥര്‍ വാദിഭാഗം അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സൗദി കുടുംബത്തിന്റെ വക്കീലുമായി
ദുബായ്∙ രാജ്യത്തെ അസ്ഥിര കാലാവസ്ഥ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ (DXB) നിന്നുള്ള വിമാന ഷെഡ്യൂളുകളെ ബാധിച്ചേക്കാമെന്ന് റിപ്പോർട്ട്. അതിനാൽ, യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരാൻ ശ്രമിക്കണമെന്ന് ഫ്ലൈ ദുബായ് നിർദേശിച്ചു. യാത്രക്കാരുടെ യാത്രാ
മസ്കത്ത്∙ അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് ഒമാനിലെ അഞ്ച് ഗവര്‍ണറേറ്റുകളില്‍ നാളെ (ഏപ്രില്‍ 16 ചൊവ്വ) അവധി പ്രഖ്യാപിച്ചു. മുസന്ദം, ബുറൈമി, ദാഹിറ, വടക്കന്‍ ബാത്തിന, ദാഖിലിയ ഗവർണറേറ്റുകളില്‍ നാളെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അവധിയായിരിക്കുമെന്ന് നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ്
ദുബായ്∙ സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് ദയാധനം ലഭിച്ചതിന്റെ സന്തോഷം പ്രവാസ ലോകത്തും . 34 കോടി രൂപ യാഥാർഥ്യമായപ്പോൾ ഗൾഫിലെ വിവിധ രാജ്യങ്ങളിൽ മലയാളികൾ ഒത്തുചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു. ഇത് കേരളത്തിന്റെ ഐക്യത്തിന്റെയും ഒത്തൊരുമയുടെയും നേട്ടമാണെന്നും ഇതാണ്
റിയാദ്∙ മോചനദ്രവ്യം നൽകാൻ തയ്യാറായ സാഹചര്യത്തിൽ അബ്ദുൽ റഹീമിന്റെ മോചനത്തിന് നൽകിയ ഹര്‍ജി സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും. ശേഷം ഇരുവിഭാഗങ്ങളുടെയും വാദം കേട്ട് അന്തിമ വിധിയുണ്ടാകും. വാദി, പ്രതിഭാഗങ്ങൾ കേസ് ഒത്തുതീർപ്പിനുള്ള മറ്റു നടപടികളിലേക്കും
ദുബായ്∙ ഇന്ന് (തിങ്കൾ) വൈകിട്ടോടെ യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇടിമിന്നലോടൊപ്പം മഴ പെയ്യുകയും ഇതിനു പുറമെ ആലിപ്പഴ വർഷവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. അബുദാബി പൊലീസ്, വാഹനമോടിക്കുന്നവർക്ക് കഴിഞ്ഞ ദിവസം
തൊഴിലാളികളുടെ വിദേശ വിനോദയാത്ര, ബുർജ് ഖലീഫ സന്ദർശനം, റോൾസ് റോയ്സ് ആഡംബര കാറിൽ സഞ്ചാരം, പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം തുടങ്ങിയവ യാഥാർഥ്യമാക്കി ഏവരെയും ഞെട്ടിപ്പിച്ച ഷാർജയിലെ മലയാളി ദമ്പതികളായ കമ്പനി ഉടമകൾ
ദുബായ്∙ ലൈസൻസില്ലാത്ത പാചകവാതക സിലിണ്ടറുകൾ നിറച്ച യാത്രാ ബസ് ദുബായ് പൊലീസ് പിടികൂടി. ആളുകളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങളിലും സൂചനാ ബോർഡുകൾ ഇല്ലാത്ത ലൈസൻസില്ലാത്ത വാഹനങ്ങളിലും ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്നത് അപകടകരമാണെന്ന് ദുബായ് പൊലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി. ∙ അപകടകരമായ
കനത്ത മഴയെ തുടർന്ന് ഒമാനിൽ നാളെ പൊതു, സ്വകാര്യ, രാജ്യാന്തര സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.
റിയാദ് ∙ ഇന്ത്യൻ ജനതയെ ഏകീകരണത്തിലേക്ക് കൊണ്ടുവരാൻ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പത്തുവർഷത്തെ ഭരണം വേണ്ടി വന്നു എന്ന് സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം ശിവദാസൻ തിരൂർ അഭിപ്രായപ്പെട്ടു. കേരളത്തിലെ കുടുംബയോഗങ്ങൾ പോലും ദേശീയ രാഷ്ട്രീയത്തിലൂന്നിയ വിഷയങ്ങൾ ശ്രദ്ധാപൂർവ്വം ശ്രവിക്കുന്നുവെന്നത്
ജിദ്ദ∙പീഡനക്കേസിൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ ആദ്യമായി പുറത്തുവിട്ട് സൗദി അറേബ്യ. സ്ത്രീയെ ശല്യപ്പെടുത്തിയതിന് ഈജിപ്ഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്തതായി അറിയിക്കുന്നതിനിടെയാണ് പ്രതിയുടെ പേര് വിവരങ്ങൾ മക്ക പൊലീസ് വെളിപ്പെടുത്തിയത്.
ആദ്യാക്ഷരം പഠിക്കാനുള്ള ആകാംക്ഷയും പുതിയ ക്ലാസിൽ ഇരിക്കാനുള്ള ആവേശവുമായി കുട്ടികൾ ഇന്ന് (തിങ്കളാഴ്ച) വീണ്ടും സ്കൂളുകളിലേക്ക് തിരിച്ചെത്തി.
സൗദി അറേബ്യയിൽ താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 20,667 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മസ്കത്ത് ∙ ഒമാനില്‍ ദുരിതം വിതച്ച് മഴ തുടരുന്നു. 10 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. മഴയെ തുടര്‍ന്ന് മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി സുനില്‍ കുമാര്‍ സദാനന്ദന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍
റിയാദ് ∙ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാഖി പ്രധാന മന്ത്രി മൂഹമ്മദ് അൽ സുദാനിയും ഫോൺ സംഭാഷണം നടത്തിെയെന്ന് സർക്കാർ വാർത്താ ഏജൻസി. ഗാസയിലെ പ്രതിസന്ധിയുടെയും അതിന്റെ പ്രത്യാഘാതങ്ങളുടേയും പശ്ചാത്തലത്തിൽ മേഖലയിൽ ഉയരുന്ന സൈനീക സംഭവവികാസങ്ങൾ ഇരുവരും ചർച്ചചെയ്തു.
ജിദ്ദ∙ ഉംറ വീസാ കാലാവധിയിൽ മാറ്റം വരുത്തിയതായി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇനി മുതൽ, ഉംറ വീസ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വീസാ കാലാവധി ആരംഭിക്കുക.
തൃശൂർ താഴേക്കാട് പുല്ലൂർ സ്വദേശി സർജിൽ കൃഷ്ണ (30) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു.
മസ്കത്ത് ∙ കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ഒമ്പത് പേര് മരണപ്പെട്ടു. കുട്ടികളും പ്രവാസിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഒഴുക്കില്‍പെട്ട് കാണാതായ എട്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവരില്‍ നാല് പേര് കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം
മസ്കത്ത്: അസ്ഥിര കാലാവസ്ഥയെത്തുടർന്ന് മസ്കത്ത്, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ഷർഖിയ, അൽ ദഖിലിയ, അൽ ദാഹിറ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, രാജ്യാന്തര സ്കൂളുകൾക്ക് ഏപ്രിൽ 15 തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
റാസൽഖൈമ∙ റാസൽഖൈമയിലെ പർവതത്തിൽ 4,500 അടി ഉയരത്തിൽ കുടുങ്ങിയ രണ്ട് ഏഷ്യക്കാരെ റാസൽഖൈമ പൊലീസിന്റെ എയർ വിങ് വിഭാഗം രക്ഷപ്പെടുത്തി. ഇവരിൽ ഒരാളുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ദുർഘടമായ പർവതപ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ രണ്ട് ഏഷ്യക്കാരെ കുറിച്ച് ഓപറേഷൻസ് റൂമിന് ഫോൺ കോൾ ലഭിച്ചതായി റാസൽഖൈമ പൊലീസിലെ എയർ
ദുബായ്∙ ദുബായിൽ ഇരു ദിശകളിലുമായി മണിക്കൂറിൽ 12,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന 1.6 കിലോമീറ്റർ നീളമുള്ള ആറ് വരി തുരങ്കം നിർമിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) കരാർ നൽകി. ദെയ്റയിലെ ഇൻഫിനിറ്റി പാലത്തിന്റെ റാംപ് മുതൽ അൽ ഖലീജിന്റെയും കെയ്റോ സ്ട്രീറ്റിന്റെയും ജങ്ഷൻ വരെ
റിയാദ്∙ സൗദിയുടെ സോളിവുഡിൽ നിന്നുള്ള ഒരു സിനിമ ചരിത്രത്തിൽ ആദ്യമായി കാൻ ഫെസ്റ്റിവലിൽ മത്സരിക്കാനെത്തുന്നു. പൂർണ്ണമായും സൗദിയിൽ ചിത്രീകരിച്ച സൗദി അറേബ്യൻ സംവിധായകൻ തൗഫീഖ് അൽ സെയ്ദിയുടെ ആദ്യ ഫീച്ചർ ഫിലിം "നോറ"യാണ് ഈ നേട്ടം കൈവരിച്ചത്. 2017ൽ മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാ നിരോധനം
Results 1-100 of 10002