Activate your premium subscription today.
ദുബായ് ∙ സന്ദർശക വീസയിൽ യുഎഇയിലേക്കു പോകാൻ എത്തുന്നവരുടെ പരിശോധന കേരളത്തിലെ വിമാനത്താവളങ്ങളിലും കർശനമാക്കിയതോടെ ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങി. പോകുന്നവരുടെ കൈവശം യുഎഇയിലെ ഹോട്ടൽ ബുക്കിങ്ങിന്റെ രേഖയും ചെലവിനായി 5000 ദിർഹവും (1.3 ലക്ഷം രൂപ) ഉണ്ടാകണമെന്ന വ്യവസ്ഥ വിമാനക്കമ്പനികൾ കർശനമായി
ദുബായ് ∙ സന്ദർശക വീസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി. കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നെത്തിയ നൂറു കണക്കിനാളുകളെ കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു. 1. സന്ദർശക വീസയിൽ
കുവൈത്ത് സിറ്റി∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33 -ാം രക്തസാക്ഷിത്വ ദിനമായ ഇന്നലെ ഒ.ഐ.സി.സി നാഷനൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒ.ഐ.സി.സി ഓഫിസിൽ വെച്ച് അനുസ്മരണ സമ്മേളനം നടത്തി. ഒ.ഐ.സി.സി ദേശീയ കമ്മറ്റി ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള
ഖമീസ് മുഷൈത്ത്∙ റീട്ടെയിൽ രംഗത്തെ പ്രബലരായ ലുലു ഗ്രൂപ്പ് സൗദിയിലെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ അൽ അസിർ പ്രവിശ്യയിലെ ഖമീസ് മുഷൈത്തിൽ ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടേയും മറ്റ് വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തിൽ ഖമീസ് മുഷൈത്ത് ഗവർണർ ഖാലിദ് ബിൻ
ദുബായ്∙ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ കണ്ടെത്തിയ 409 സ്ഥലങ്ങളിൽ പ്രതിരോധ നടപടി സ്വീകരിച്ചതായി യുഎഇ ആരോഗ്യ അധികൃതർ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയിൽ നിരവധി യുഎഇയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനെത്തുടർന്ന് ഡെങ്കിപ്പനിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നുവന്നിരുന്നു. പലയിടത്തു രൂപപ്പെട്ട
ഷാർജ∙ ഷാർജയിലെ വ്യാവസായിക മേഖലകളിലെ പ്രധാന റോഡുകൾക്കരികെ സ്ഥിതിചെയ്യുന്ന പാർപ്പിട, വാണിജ്യ കെട്ടിടങ്ങൾ ഉടൻ തന്നെ മലിനജല ശൃംഖലയുമായി ബന്ധിപ്പിക്കണമെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. പരിസ്ഥിതി സംരക്ഷിക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും സുരക്ഷ
ദമാം ∙ ഗാന്ധിയെ വായിക്കുന്നതിലും ഏറ്റെടുക്കുന്നതിലും വന്ന അപാകതയാണ് ഇന്ത്യയിൽ നാം ഇന്നനുഭവിക്കുന്നതെന്ന് ചരിത്രകാരനും ഗ്രന്ഥകാരനുമായ പി. ഹരീന്ദ്രനാഥ് പറഞ്ഞു. കലാലയം സാംസ്കാരിക വേദിയുടെ പുസ്തക ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധി വായനകൾ ഒരിക്കലും അവസാനിക്കുന്നില്ല, ഗാന്ധി
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ ദമാമിൽ എത്തിച്ചേരുമെന്ന് ഒഐസിസി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അറിയിച്ചു.
മസ്കത്ത്∙ ബുദ്ധ പൂര്‍ണിമ പ്രമാണിച്ച് മസ്കത്ത് ഇന്ത്യന്‍ എംബസി ഈ മാസം 23ന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ദമാം∙ സൗദി അറേബ്യയിലെ പഠന സാധ്യതയെ കുറിച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് വെബിനാർ സംഘടിപ്പിച്ചു. ഉന്നത പഠനത്തിനായി സൗദി അറേബ്യയയിലെ പ്രശസ്ത സർവകലാശാലകളെ പരിചയപ്പെടുത്തുന്നതും വൈവിധ്യമാർന്ന കോഴ്സുകളും അപേക്ഷ നൽകേണ്ട മാർഗനിർദേശവും ഉൾക്കൊള്ളിച്ച് എസ്ഐഒ കേരളയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
കേരള മുസ്ലിം ജമാഅത് എറണാകുളം ജില്ലാ പ്രസിഡന്റും, ജാമിഅഃ അശ്അരിയ്യ ജനറല്‍ സെക്രട്ടറിയുമായ വി.എച്ച്. അലി ദാരിമിയുടെയും എസ്വൈഎസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെയും നേതൃത്വത്തില്‍ ജിദ്ദ വിമാനത്താവളത്തില്‍ എത്തിയ എറണാകുളം ജാമിഅ അശ്അരിയ്യ ഹജ് ഗ്രൂപ്പിന് ഐസിഎഫ് - ആർഎസ്സി വൊളന്റിയര്‍മാരും, ജാമിഅഃ അശ്അരിയ്യ ജിദ്ദ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വീകരണം നല്കി.
ഈ വർഷം ഹജ് കമ്മിറ്റി മുഖേന പുണ്യ ഭൂമിയിലെത്തിയ ആദ്യ മലയാളി സംഘത്തിന് ഐസിഎഫ് - ആർഎസ്സി വെളാന്റിയർ കോർ സ്വീകരണം നൽകി. 166 ഹാജിമാരുമായി ഇന്നലെ രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ടു രാവിലെ 4.30-നു ജിദ്ദയിൽ ഇറങ്ങിയ തീർഥാടക സംഘം 8 മണിയോടെ മക്കയിലെത്തി.
സൗദിയില്‍ കന്നുകാലികള്‍ക്ക് നല്കുന്ന മരുന്നുകള്‍ മനുഷ്യരില്‍ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് വ്യാപകമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു.
കേരള നദ്വത്തുല് മുജാഹിദീന്‍ (കെ.എന്‍.എം) 2024 ജനുവരി മുതല്‍ നടത്തിവരുന്ന ചതുര്‍മാസ ക്യാംപെയ്ൻ യുഎഇ തല സമാപന സമ്മേളനം ഈ മാസം 25ന് ദുബായ് അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടക്കും.
ലിമോസിനുകൾ, ടാക്സികൾ, 25 യാത്രക്കാരില്‍ കൂടുതലുള്ള ബസുകൾ എന്നിവയ്ക്ക് ഖത്തറിൽ ഹൈവേകളിലെ ഇടതു പാത ഉപയോഗിക്കുന്നതിന് ഇന്ന് മുതൽ നിരോധനം ഏർപ്പെടുത്തി.
ഖത്തറിന് പുറത്തേക്ക് മോട്ടര്‍ വാഹനങ്ങള്‍ കൊണ്ടു പോകുന്നതിനുള്ള പുതിയ ചട്ടങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. ഗതാഗത നിയമലംഘനം റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാനുള്ള എക്സിറ്റ് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ മുഴുവന്‍ പിഴത്തുകയും അടച്ചിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
വനിതാ ശാക്തീകരണത്തിനും സമഗ്ര വികസനത്തിനും ഊന്നൽ നൽകി ദുബായ് വിമൻ എസ്റ്റാബ്ലിഷ്മെന്റും (ഡിഡബ്ല്യുഇ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ദുബായ് എമിഗ്രേഷൻ–ജിഡിആർഎഫ്എ) തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
അൽ കോബാർ നവോദയ കുടുംബവേദി ഏരിയയുടെ നേതൃത്വത്തിൽ മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
ദോഹ ∙ ഗതാഗത നിയമലംഘനം തടയാൻ കർശന നടപടിയുമായി ഖത്തർ. സെപ്റ്റംബർ 1 മുതൽ, രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഗതാഗത നിയമലംഘകർ മുഴുവൻ പിഴത്തുകയും അടയ്ക്കേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിൽ ഒരു ഭീകരന് വധശിക്ഷ നടപ്പാക്കിതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു .
നാൽപ്പതു വർഷത്തെ സൗദി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി പെരുമ്പാവൂർ, എളംകുന്നപ്പുഴ സ്വദേശിയായ പീറ്റർ കൊറേയ (77). അൽ കോബാറിലെ തുഖ്ബയിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത അദ്ദേഹം 12 വർഷമായി നാട്ടിൽ പോയിരുന്നില്ല.
മസ്കത്ത് ∙ ഒമാനില്‍ അഞ്ച് വര്‍ഷത്തിനകം പുതിയ ആറ് വിമാനത്താവളങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് എന്‍ജി. നായിഫ് അല്‍ അബ്രി. റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറത്തില്‍ സംസാരിക്കവെയാണ് വ്യോമയാന രംഗത്തെ ഒമാന്റെ കുതിപ്പുകള്‍ വ്യക്തമാക്കിയത്. 2028-29
അബുദാബി ∙ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച് ജീവനുള്ള കോഴിയെ വിറ്റ സൂപ്പർമാർക്കറ്റ് അടപ്പിച്ചു. മുസഫയിലെ വൺ പഴ്സൺ കമ്പനി എൽഎൽസിയാണ് അടച്ചുപൂട്ടിയത്. ഭക്ഷ്യവസ്തുക്കൾ സംഭരിച്ചു വച്ചിരുന്ന സ്ഥലത്ത് പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധമാണ് കോഴികളെ പാർപ്പിച്ചിരുന്നത്. നിയമം ലംഘിച്ച സ്ഥാപനത്തിന് പിഴയും ചുമത്തി.
ദുബായ് ∙ അമേരിക്കയിൽ ജോയ് ആലുക്കാസിന്റെ ഹൂസ്റ്റൺ ഷോറൂം ഉദ്ഘാടനം ചെയ്തു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജും മലയാളിയുമായ കെ.പി. ജോർജ്, കൗണ്ടി കോർട്ട് പ്രിസൈഡിങ് ജഡ്ജ് ജൂലി മാത്യു, ജോയ് ആലുക്കാസ് എന്നിവർ മുഖ്യാതിഥികളായി. അമേരിക്കയിൽ കൂടുതൽ ഷോറൂമുകളുമായി വിപുലമായ വികസന പദ്ധതികളാണ് ഗ്രൂപ്പ് ആസൂത്രണം
ദുബായ് ∙ ഓർമ ബർദുബായ് മേഖല കുടുംബ സംഗമം നടത്തി. സാംസ്കാരിക സമ്മേളനം കെ. ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ അബ്ദുൽകലാം ആലങ്കോടിന്റെ കഥാസമാഹാരം ‘ഫ്രീക്കൻ’ പ്രകാശനം ചെയ്തു. വി. പി മൻസിയയും സംഘവും നൃത്തപരിപാടി അവതരിപ്പിച്ചു. അഷ്റഫ് പീച്ചാംപൊയിൽ അധ്യക്ഷനായിരുന്നു. സി.കെ. റിയാസ്, പ്രദീപ് തോപ്പിൽ, ഷിജു
മസ്കത്ത് ∙ ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 33–ാം രക്തസാക്ഷിത്വദിനം ആചരിച്ചു. ഇൻകാസ് ദേശീയ കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം. കെ. പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. അറ്റാച്ച്ഡ് പ്രസിഡന്റ് നിയാസ് ചെണ്ടയാട്, വർക്കിങ് പ്രസിഡന്റുമാരായ സലീം മുതുവമ്മേൽ, മാത്യു മെഴുവേലി എന്നിവർ
മസ്കത്ത് ∙ ടീം മബേല കുടുംബ കൂട്ടായ്മ സിബിഎസ് ഇ പരീക്ഷയിലും സമസ്ത പൊതുപരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സ്നേഹ സമ്മാനം നൽകി ആദരിച്ചു. ഇബ്റാഹിം ഹാജി നേതൃത്വം നൽകിയ പരിപാടിക്ക്, മൻസൂർ പൂക്കോട്ടൂർ, സിദ്ദീഖ് തളിപ്പറമ്പ, സമീർ കണ്ണൂർ, ഇസ്ഹാഖ് കോട്ടക്കൽ, സലാം കൊടുവള്ളി, ശിഹാബ് ചാവക്കാട്,
മസ്കത്ത് ∙ വ്യാജ വെബ്സൈറ്റുകള്‍ ഉപയോഗിച്ച് പണം അപഹരിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി റോയല്‍ ഒമാന്‍ പൊലീസ്. സര്‍ക്കാര്‍ വെബ്സൈറ്റുകളുടെ രൂപത്തിലുള്ള വ്യാജ പോര്‍ട്ടലുകള്‍ നിര്‍മിച്ച് ആളുകളുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയും അതുവഴി പണം അപഹരിക്കുകയും ചെയ്യുന്നതായി
മസ്കത്ത്∙ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ബുധനാഴ്ച ജോര്‍ദാന്‍ സന്ദര്‍ശിക്കും. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന് ഇബിന് അല്‍ ഹുസൈന്റെ ക്ഷണപ്രകാരമാണ് സുല്‍ത്താന്റെ സന്ദര്‍ശനം. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് സന്ദര്‍ശനം ഗുണം ചെയ്യും. ഒമാന്‍
കുവൈത്ത് സിറ്റി ∙ അവധിക്കു ശേഷം കുവൈത്തിൽ ജോലി സ്ഥലത്തേക്കു മടങ്ങിയ ആൾ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. പാമ്പാക്കുട പള്ളിപ്പറമ്പിൽ പി.വൈ. ജോണി (56) ആണു കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞു വീണത്.
മക്ക ∙ ഹജ് തീർഥാടനത്തിന് ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 3 ലക്ഷത്തോളം തീർഥാടകർ സൗദിയിൽ എത്തി. ഇന്ത്യയിൽനിന്നുള്ള 47,000 പേരും ഇതിൽ ഉൾപ്പെടും. ജിദ്ദ ഹജ് ടെർമിനൽ, മദീന എന്നീ എയർപോർട്ടുകൾക്ക് പുറമേ കര, കടൽ മാർഗവും പതിനായിരങ്ങളാണ് ദിവസേന എത്തുന്നത്. പ്രവേശന നടപടികൾ ലളിതമാക്കിയാണ്
കുവൈത്ത് സിറ്റി ∙ വയനാട് മുട്ടിൽ സൗത്ത് കാക്കവയൽ സ്വദേശിനി അത്തക്കര വീട്ടിൽ അജിത വിജയനെ (50) കുവൈത്തിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുലൈബിയയിൽ വീട്ടുജോലിക്കാരിയായിരുന്നു. യശോദരന്റെയും സത്യഭാമയുടെയും മകളാണ്. ഭർത്താവ്: വിജയൻ. മക്കൾ: പ്രത്യുഷ്, മിധുഷ. സംസ്കാരം പിന്നീട് നാട്ടിൽ.
മുംബൈ ∙ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് എമിറേറ്റ്സ് വിമാനം ഇടിച്ച് 40 ഫ്ലെമിംഗോ പക്ഷികൾ ചത്തു. തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തിൽ വിമാനത്തിനു കേടുപാടുണ്ടായെങ്കിലും അപകടം ഒഴിവായി. വിമാനത്തിന്റെ ദുബായിലേക്കുള്ള മടക്കയാത്ര റാദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. ഇവർക്ക് താമസവും
അബുദാബി ∙ യുഎഇ സ്വദേശിവൽക്കരണ പദ്ധതിയിൽ അർധവാർഷിക ലക്ഷ്യമായ 1% ജൂൺ 30 നകം പൂർത്തിയാക്കണമെന്ന് സ്വകാര്യ കമ്പനികൾക്ക് നിർദേശം നൽകി. 2022ൽ ആരംഭിച്ച സ്വദേശിവൽക്കരണ പദ്ധതിയായ ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ പ്രതിവർഷം 2%
അജ്മാൻ ∙ എന്റെ മോന്റെ ജീവിതം കൊണ്ടാണ് അവർ പന്താടിയത്. ഞങ്ങൾ അനുഭവിക്കുന്ന നഷ്ടത്തിനും മാനസീക പീഡനത്തിനും നീതി ലഭിക്കുന്നതു വരെ പോരാടും. ഒരു പ്രവാസി ആയിപ്പോയി എന്നതുകൊണ്ട് ഞാൻ പോരാട്ടത്തിൽ നിന്ന് പിന്മാറുമെന്ന് ആരും കരുതേണ്ട–അജ്മാനിൽ താമസിക്കുന്ന തൃശൂർ ചാവക്കാട് പാലയൂർ സ്വദേശി ഷഫീൽ
ദമാം ∙ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു. പത്തനംതിട്ട, ഉളനാട് സ്വദേശി, മുളനിൽക്കുന്നതിൽ ഇടപ്പുരയിൽ പി.എം. സാജൻ (57) ആണ് മരിച്ചത്. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അൽകോബാർ ദോസരി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടഞ്ഞു. 32 വർഷമായി ദമാം സെക്കന്റ് ഇൻടസ്ട്രിയൽ
അബുദാബി ∙ യുഎഇയുടെ ഗോൾഡൻ വീസ സ്വന്തമാക്കാൻ തമിഴ് സൂപ്പർതാരം രജനികാന്തും. കഴിഞ്ഞദിവസം യുഎഇയിലെത്തിയ അദ്ദേഹം 10 വർഷത്തെ വീസയ്ക്കായി അപേക്ഷ സമർപ്പിച്ചു. ബിസിനസ്, ആരോഗ്യം, കലാ–സാഹിത്യ രംഗങ്ങളിലെ പ്രതിഭകൾക്ക് ആദരവായി നൽകുന്നതാണ് ഗോൾഡൻ വീസ. നഗരത്തിലെ ക്യാപിറ്റൽസ് ഹെൽത്ത് സ്ക്രീനിങ് കേന്ദ്രത്തിൽ അദ്ദേഹം
ഷാർജ ∙ കഴിഞ്ഞ നാലു പതിറ്റാണ്ടായി ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ പ്രദേശങ്ങളിൽ താമസിക്കുന്ന പുരോഗമന ചിന്താഗതിക്കാരായ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ മാസിന്റെ നാല്പതാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഇൗ മാസം 25 ന് വൈകിട്ട് 6.30 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യുണിറ്റി ഹാളിൽ നടക്കും. സിപിഎം സംസ്ഥാന
അബുദാബി ∙ തിരുവനന്തപുരം എൻജിനീയറിങ് കോളജ് അലുമ്നൈ യുഎഇ ചാപ്റ്റർ (സീറ്റ യുഎഇ) വാർഷികം സ്മൃതി 2024 ആഘോഷിച്ചു. മുൻ സംസ്ഥാന ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. സുധീർകുമാർ മുഥ്യാതിഥിയായിരുന്നു. സീറ്റ യുഎഇ പ്രസിഡന്റ് സജി പി. ഉമ്മൻ അധ്യക്ഷത വഹിച്ചു. എ.എസ്. ദീപു, അജിത്ത്കുമാര്‍,
അബുദാബി ∙ ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച ഗോൾ 2024 (ജനറേറ്റ്, ഓബ്സർവ്, അപ്പ്ലൈ ആൻഡ് ലേൺ) ദേശീയതല മത്സരത്തിൽ ഇന്ത്യാ ഇന്റർനാഷണൽ സ്കൂളിന് വിജയം. ശാസ്ത്ര വിഭാഗത്തിൽ ഷെയ്ഖ മുഹമ്മദ്, അഫിയ മെഹ്റിൻ, രിയ ഫഹ്മാ, മിസ്ബാ ഫാത്തിമ എന്നിവർ ഒന്നാം സ്ഥാനം നേടി. സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ ശ്രീറാം
മസ്കത്ത് ∙ 2017ല്‍ ഒമാനിലെത്തിയ തിരുവനന്തപുരം കട്ടാക്കട സ്വദേശി ബിനു വര്‍ഷങ്ങള്‍ നീണ്ട ദുരിതജീവിത്തിനു ശേഷം നാടണയന്നു. മബേലയിലെ ഒരു കമ്പനിയില്‍ ജോലി തേടിയെത്തിയ ബിനുവിന് ഏഴു മാസം മാത്രമായിരുന്നു അവിടെ ജോലിയുണ്ടായിരുന്നത്. ഏഴ് മാസത്തിന് ശേഷം തുടര്‍ന്ന് ജോലിയില്ലെന്ന് പറഞ്ഞ് കമ്പനി കൈവിട്ടപ്പോള്‍
ദുബായ് ∙ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇരട്ടക്കുട്ടികൾക്ക് സന്തോഷ ജന്മദിനം. തിങ്കളാഴ്ച ഷെയ്ഖയ്ക്കും റാഷിദിനും അദ്ദേഹം ജന്മദിനാശംസകൾ നേർന്നു. 2021 ൽ ജനിച്ച കുട്ടികൾക്ക് ഈ വർഷം മൂന്ന് വയസ്സ് തികഞ്ഞു. ഷെയ്ഖ് ഹംദാൻ തന്റെ
മക്ക ∙ കേരളത്തിൽനിന്ന് എത്തിയ 166 ഹാജിമാർക്ക് തമസസ്ഥലമായ അസീസിയയിൽ വിഖായ സ്വീകരണം നൽകി.
അബുദാബി ∙ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറഫോം ഉൽപന്നങ്ങൾ ജൂൺ ഒന്നു മുതൽ അബുദാബിയിൽ നിരോധിച്ചു. പരിസ്ഥിതി ഏജൻസി അബുദാബി (ഇഎഡി) 2020ൽ അവതരിപ്പിച്ച സിംഗിൾ യൂസ് പ്ലാസ്റ്റിക് പോളിസിയുടെ ഭാഗമായാണ് നടപടി.
റിയാദ് ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്
അബുദാബി/ഷാർജ∙ സമൂഹമാധ്യമം വഴി കാർ വിൽക്കാൻ ആഗ്രഹിക്കുന്നവർ ജാഗ്രത. നിങ്ങളെ കെണിയിൽ വീഴ്ത്താൻ പുതിയ തട്ടിപ്പുകാർ ഇറങ്ങിയിട്ടുണ്ട്. കാർ വിൽക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യംവച്ചുള്ള പുതിയ തട്ടിപ്പിനെക്കുറിച്ച് അബുദാബി, ഷാർജ പൊലീസാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ∙ സമൂഹമാധ്യമങ്ങളിൽ പരസ്യം
അബുദാബി ∙ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കി കാർബൺ മലിനീകരണം കുറയ്ക്കണമെന്ന ആഹ്വാനത്തോടെ ഇലക്ട്രിക് വെഹിക്കിൾ ഇന്നൊവേഷൻ ഉച്ചകോടിക്ക് അബുദാബിയിൽ തുടക്കമായി. യുഎഇയുടെ പുതിയ ഇലക്ട്രിക് ചാർജിങ് സംയുക്ത സംരംഭമായ യുഎഇവിയുടെ പ്രഖ്യാപനമായിരുന്നു ആദ്യ ദിനത്തെ സമ്പന്നമാക്കിയത്. കരുത്തുറ്റ ഇലക്ട്രിക് ചാർജിങ്
എസ് ഐ സി മക്ക വിഖായ ഹജ് വൊളന്റിയർ പരിശീലന ക്യാംപ് സംഘടിപ്പിച്ചു. അലിയാർ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മുസ്തഫ അഷറഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി.
ജിദ്ദ ∙ സംസ്ഥാന ഹജ്ഗ്രൂപ്പ് വഴി ഹജ് കര്മ്മത്തിന് എത്തിയ ആദ്യസംഘത്തിന് ജിദ്ദ വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ്പ് നൽകി. 166 തീര്‍ഥാടകരാണ് പ്രഥമ യാത്രാ സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രി 10.30 ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 3011 നമ്പര്‍
തിരുവനന്തപുരം ∙ സമരം മൂലം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കിയതിനെ തുടർന്ന്, ഒമാനിൽ അത്യാസന്ന നിലയിൽ കഴിയുകയായിരുന്ന നമ്പി രാജേഷിനെ ഭാര്യ അമൃതയ്ക്ക് അവസാനമായി ഒരുനോക്കു കാണാനാകാതെ പോയ സംഭവത്തിൽ വിമാനക്കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാൻ കുടുംബം. നമ്പി രാജേഷിന്റെ മൃതദേഹവുമായുള്ള പ്രതിഷേധത്തെ
105 പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് സൗദിയ എയർബസുമായി 12 ബില്യൻ ഡോളറിന്റെ കരാറുമായി സൗദിയ.
ദുബായ് ∙ രാജ്യത്ത് വിപുലമായ ആരോഗ്യ, പോഷകാഹാര സർവേ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. 22,000 പേർക്ക് ഇടയിൽ നടത്തുന്ന സർവേ ആറു മാസം നീണ്ടുനിൽക്കും. സർവേ ഫലത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ആരോഗ്യ, സാമ്പത്തിക, നികുതി കാര്യങ്ങളിൽ പരിഷ്കാരങ്ങളുണ്ടാകും. 5 വർഷത്തിലൊരിക്കൽ നടത്തുന്ന ആരോഗ്യ സർവേയ്ക്കൊപ്പം
കുവൈത്ത് സിറ്റി ∙ കൊടുംചൂടിൽനിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ 3 മാസത്തേക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു. തുറസ്സായ സ്ഥലങ്ങളിൽ ജോലി എടുക്കുന്നവർക്ക് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഇടവേള നൽകണമെന്നാണ് നിയമം. ഈ സമയത്ത് ജോലി എടുപ്പിക്കുന്നത് നിരോധിച്ചതായി
അബുദാബി ∙ നമ്മുടെ ഹരിതഭൂമി എന്ന പ്രമേയത്തിലുള്ള അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ ക്യാംപെയ്നിന്റെ ഭാഗമായി കോർണിഷിൽ വൃക്ഷത്തൈകളും പൂച്ചെടികളും നട്ടുപിടിപ്പിച്ചു. ഹരിത ഇടങ്ങൾ വർധിപ്പിച്ച് നഗരത്തിന്റെ സൗന്ദര്യം കൂട്ടുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം, കാർബൺ ബഹിർഗമനം കുറയ്ക്കൽ, കൃഷി വ്യാപകമാക്കൽ എന്നീ
കേളി കലാസാംസ്കാരിക വേദി റോദ ഏരിയ കമ്മറ്റി അംഗമായ സൈനുദ്ദീൻ, 40 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പി വല്ലപ്പുഴ സ്വദേശിയാണ്.
മക്ക ∙ ഈ മാസം 24 മുതൽ ജൂൺ 26 വരെ ഹജ് പെർമിറ്റ് ഇല്ലാത്തവർക്ക് ഉംറ തീർഥാടനം അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന തീർഥാടകർക്ക് സുഗമമായി ഹജ് നിർവഹിക്കാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് മാനദണ്ഡം കർശനമാക്കിയത്. ജൂൺ 2 മുതൽ 20 വരെ ഹജ് പെർമിറ്റ് ഇല്ലാത്തവരെ
അബുദാബി ∙ ഒന്നര വർഷത്തിനകം എയർ ടാക്സി സേവനം ആരംഭിക്കുന്നതിനു മുന്നോടിയായി അബുദാബിയിൽ പൈലറ്റ് പരിശീലന കേന്ദ്രം തുടങ്ങുന്നു. യുഎസ് ഇലക്ട്രിക് എയർക്രാഫ്റ്റ് നിർമാതാക്കളായ ആർച്ചറും ഇത്തിഹാദ് ട്രെയ്നിങ്ങും ചേർന്നാണ് ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുക. പറക്കും ടാക്സി സേവനം തുടങ്ങുന്നതിന് മുൻപ് ആവശ്യമായ
അബുദാബി ∙ ജിംനേഷ്യം അംഗത്വ നടപടികൾ കർശനമാക്കി അബുദാബി സാമ്പത്തിക വികസന വകുപ്പ്. അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉടമകളും മാനേജർമാരും ബാധ്യസ്ഥരാണെന്നും വ്യക്തമാക്കുന്നു. ജിം പാക്കേജ് നിരക്ക്, പുതുക്കൽ, പരിശീലന കാലയളവ്, അടച്ചുപൂട്ടൽ നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചും പുതിയ നിബന്ധനകളിൽ വ്യക്തത
അബുദാബി/ദുബായ്/ഷാർജ ∙ യുഎഇയിലേക്കുള്ള ആഗോള സഞ്ചാരികളുടെ വരവ് കൂടുന്നു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ജിസിഎഎ) ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം ഈ വർഷം ആദ്യ പാദത്തിൽ യുഎഇ വിമാനത്താവളങ്ങളിലൂടെ 3.65 കോടി ആളുകൾ യാത്ര ചെയ്തു. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 14% വർധന. ഇതിൽ 1.08 കോടി ആളുകൾ യുഎഇയിലേക്കു
റിയാദ് ∙ സൗദി അറേബ്യയിൽ നാളെ വരെ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടത്തരം മഴയുണ്ടാകും. ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും വെള്ളപ്പൊക്കത്തിനും
ദുബായ് ∙ ദുബായിൽ വാഹന നമ്പർ പ്ലേറ്റ് ലേലം ചെയ്തത് 73.2 ലക്ഷം ദിർഹത്തിന് (ഏകദേശം 16.6 കോടി രൂപ). വാശിയേറിയ ലേലത്തിൽ എഎ16 എന്ന നമ്പർ പ്ലേറ്റാണ് സ്വദേശി യുവാവ് സ്വന്തമാക്കിയത്. 90 പ്രീമിയം നമ്പർ പ്ലേറ്റുകളുടെ ലേലത്തിലൂടെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സമാഹരിച്ചത് 6.5 കോടിയിലേറെ
അജ്മാൻ∙ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഡോക്ടറെ അജ്മാൻ പൊലീസ് ആദരിച്ചു. ഡോ. നൂർ സബാഹ് നസീറിനെയാണ് ആദരിച്ചത്. അജ്മാൻ മസ്ഫൂത്ത് ഏരിയയിൽ ഈയിടെയായിരുന്നു സംഭവം. ഡ്യൂട്ടിയിലല്ലാതിരുന്നിട്ടും കൺമുന്നിൽ അപകടം സംഭവിച്ചപ്പോൾ ഉടൻ തന്നെ സ്വന്തം വാഹനം പാർക്ക് ചെയ്ത്
ദുബായ്∙ ഗൾഫിലേക്കെന്ന് പറഞ്ഞ് നാട്ടിൽ നിന്ന് ലോഞ്ചിൽ കയറിയ ദാസനും വിജയനും എത്തപ്പെട്ടത് മദ്രാസിലാണെങ്കിലും, പ്രവാസികൾ അന്നുമുതൽ ‘ലാലേട്ടനെ’ അവരിലൊരാളായി ഹൃദയത്തോട് ചേർത്തു പിടിക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് റിലീസായ കാലം മുതൽ (1987) മോഹൻലാലും (ദാസൻ) ശ്രീനിവാസനും (വിജയൻ)
റിയാദ്∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന് ശ്വാസകോശ അണുബാധ കണ്ടെത്തി. പനി, സന്ധി വേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ജിദ്ദയിലെ അൽ സലാം പാലസിലെ റോയൽ ക്ലിനിക്കിൽ നടത്തിയ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് അണുബാധ കണ്ടെത്തിയത്. രാജാവിന് നിലവിൽ ആന്റിബയോട്ടിക് ചികിത്സയാണ് നൽകുന്നതെന്ന് സൗദി
ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച ഇറാൻ പ്രസിഡന്റിന്റെയും ഒപ്പമുമുണ്ടായിരുന്നവരുടേയും വിയോഗത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അനുശോചനം രേഖപ്പെടുത്തി.
റിയാദ് ∙ ഹജ് സീസണിൽ ചൂട് കുറയ്ക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പദ്ധതി പ്രാഥമിക ഘട്ടത്തിലെന്ന് കാലാവസ്ഥാ കേന്ദ്രം. ക്ലൗഡ് സീഡിങ് വിമാനങ്ങൾ വഴി ത്വാഇഫിലെ മേഘങ്ങളെ മക്കയിലേക്ക് എത്തിക്കും. ചൂടുള്ള പ്രദേശങ്ങളിൽ ആവശ്യാനുസരണം മഴ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി മഴ മേഘങ്ങളെ കൃത്രിമമായി
യുഎഇയിൽ കഴിഞ്ഞ വർഷം അവസാനത്തിൽ മാത്രം 54 ശതമാനം വ്യക്തികൾ വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളുടെ കെണിയിൽ വീണതായി സൈബർ സെക്യൂരിറ്റി കൗൺസിൽ വെളിപ്പെടുത്തി.
ജിദ്ദ ∙ ഇന്ത്യൻ കോൺസുലേറ്റിന് ജിദ്ദയിൽ പുതിയ കെട്ടിടം നിർമിക്കുന്നു.ആന്റലൂസ് ജില്ലയിൽ ചാൻസറി കം റസിഡൻഷ്യൽ കോംപ്ലക്സ് നിർമിക്കുന്നതിനുള്ള കരാറിൽ അൽ സെയ്ദ് ആൻഡ് പാർട്ണേഴ്സ് കോൺട്രാക്ടിങുമായി ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന്റെ നേതൃത്വത്തിൽ കരാർ ഒപ്പിട്ടു. നവീന സൗകര്യങ്ങളോടെ നിർമിക്കുന്ന
ദുബായ് ∙ പ്രവാസി എഴുത്തുകാരി ഉഷാചന്ദ്രന്റെ "വില്ലീസിലടർന്ന ചോരപ്പൂക്കൾ" എന്ന ഹൊറർ നോവൽ
ദോഹ ∙ രാജ്യത്തെ നിര്‍ധനരായ അര്‍ബുദ രോഗികളുടെ ചികിത്സാ ചെലവുകള്‍ക്ക് പിന്തുണ നല്കാന് പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്ന് ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റി
മസ്കത്ത് ∙ ഇൻകാസ് ഇബ്രി പുതിയതായി അംഗത്വം എടുത്തവരുടെ രണ്ടാം ഘട്ട കാർഡ് വിതരണം നടന്നു. ഇൻകാസ് സെൻട്രൽ കമ്മിറ്റി അംഗം ഷബീർ വിതരണം ചെയ്തു.
അബുദാബി/ദോഹ ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ അപകട മരണത്തിൽ യുഎഇ, ഖത്തർ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി.
ദുബായ് ∙ ഷാബു കിളിത്തട്ടിലിന്റെ 'രണ്ട് നീല മത്സ്യങ്ങൾ' എന്ന നോവൽ ഓർമ (ഓവർസീസ് മലയാളി അസോസിയേഷൻ) സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചർച്ച ചെയ്തു.
ദമാം ∙ ജീവനക്കാർ നടത്തിയ മിന്നൽ സമരം മൂലം യാത്ര മുടങ്ങി ദുരിതം അനുഭവിച്ച എല്ലാ യാത്രക്കാർക്കും അർഹമായ നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യ
റിയാദ് ∙ കേളി കലാ സാംസകാരിക വേദിയുടെ സംഘാടന മികവിൽ ഗ്രാന്റ്മാസ്റ്റർ ജി.എസ് പ്രദീപ് നയിച്ച ജീനിയസ് 2024-ന്റെ വിജയി നവ്യാ സിംനേഷടക്കം നാല് പേർക്ക് ധാരണാ പത്രം കൈമാറി.
മസ്കത്ത് ∙ ഒമാനിൽ നിന്ന് ഈ വർഷത്തെ ഹജ് യാത്ര ഉദ്ദേശിക്കുന്നവർക്കായി ഐസിഎഫ് ഒരുക്കുന്ന വിപുലമായ ഹജ് ക്യാംപ് ഈ മാസം 25ന് ശനിയാഴ്ച രാവിലെ 10
ജിദ്ദ ∙ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന് പുതിയ കെട്ടിടം നിർമിക്കുന്നു. ഇതിനുള്ള കരാറിൽ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ നേതൃത്വത്തില്‍
മസ്കത്ത് ∙ കെസിഎൽ ചാംപ്യൻസ് ലീഗ് 2024 ഫുട്ബോൾ ടൂർണ്ണമന്റിൽ ഫിഫ മബേല ജേതാക്കളായി. സ്മാഷേഴ്സ് എഫ് സി റണ്ണറപ്പായി.
അബുദാബി ∙ അവധിക്കാലത്ത് യാതൊരു നിയന്ത്രണവും ഇല്ലാതെ ഗൾഫിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന
ദുബായ് ∙ മൗറീഷ്യസ് സർക്കാർ യുഎഇയിലെ മലയാളി ബിസിനസ് നെറ്റ്വർക്കായ
ദോഹ ∙ പൊതു ഗതാഗത മേഖലയില്‍ മാറ്റത്തിന്റെ പുത്തന്‍ വിപ്ലവത്തിന് തയാറെടുത്ത് ഖത്തര്‍. ഇലക്ട്രിക് എയര്‍ ടാക്സികളു തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്യാന്‍
മക്ക ∙ ഭാര്യയെ അടിച്ചും കഴുത്ത്ഞെരിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹരിപ്പാട് ∙ ചേതനയറ്റ് ഷിജു മടങ്ങിയെത്തിയപ്പോൾ പള്ളിപ്പാട് പുല്ലമ്പട തയ്യിൽ വീടിന്റെ 12 വർഷം നീണ്ട കാത്തിരിപ്പ് നിലയ്ക്കാത്ത നിലവിളികളായി. നാട്ടിലേക്കു മടങ്ങാൻ ഷിജുവും ഷിജു മടങ്ങിയെത്തുന്നതു കാണാൻ വീട്ടുകാരും അത്രമേൽ ആഗ്രഹിച്ചിട്ടും വിധിയെതിരായി. 13 വർഷം മുൻപ് തൊഴിൽതേടി സൗദിയിലേക്കുപോയ തയ്യിൽ
ജിദ്ദ ∙ സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ മലയാളി തീർഥാടകരുടെ ആദ്യ സംഘം നാളെ പുലർച്ചെ 3.50ന് ജിദ്ദയിൽ എത്തും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 166 തീർഥാടകരാണ് ആദ്യസംഘത്തിൽ ഉണ്ടാവുക. പുലർച്ചെ 12.05നാണ് സംഘം കരിപ്പൂരിൽ നിന്ന് പുറപ്പെടുക. രാവിലെ എട്ടിനും വൈകിട്ട് മൂന്നിനും മറ്റു രണ്ടു വിമാനങ്ങൾ കൂടി
അബുദാബി ∙ ചൂടുകാലത്ത് വഴി യാത്രക്കാർക്കായി കുടിവള്ള ആവശ്യത്തിനു കൂളറുകൾ സ്ഥാപിക്കുന്നവർ നഗരസഭയുടെ വ്യവസ്ഥകൾ പാലിക്കണമെന്ന് അബുദാബി മുനിസിപ്പാലിറ്റി. വീടുകൾക്ക് മുൻപിൽ 'സബീൽ' എന്ന പേരിൽ സ്ഥാപിക്കുന്ന കൂളറുകളും മാനദണ്ഡം പാലിക്കണം. ഉഷ്ണകാലത്ത് തൊഴിലാളികളും വഴിയാത്രക്കാരും തണുത്ത വെള്ളത്തിനായി ഇത്തരം
റിയാദ് ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും പ്രതിനിധി സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ.
അബുദാബി ∙ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ പേപ്പറുകളുടെ പുനർമൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, ലഭിച്ച മാർക്കിൽ മാറ്റമുണ്ടെങ്കിൽ സ്ഥിരീകരിക്കൽ എന്നീ ആവശ്യങ്ങൾക്കായി അപേക്ഷ സ്വീകരിച്ചുതുടങ്ങി. സിബിഎസ്ഇയുടെ വെബ്സൈറ്റിൽ (www.cbse.gov.in) ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. പ്രവാസി വിദ്യാർഥികൾ ഇന്ത്യൻ
യാംബു ∙ സൗദിയിലെ യാംബുവിൽ നിന്നും സന്ദർശക വീസ പുതുക്കുന്നതിനായി ജോർദാനിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് അറബ് വംശജരായ 14 പേർ മരിച്ചു. ശനിയാഴ്ച അർധരാത്രി ഉംലജിന്റെയും അൽ വജ്ഹിന്റെയും ഇടയിലുള്ള സ്ഥലത്തുവച്ച് ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം. ഈജിപ്ഷ്യൻ പൗരന്മാരെയും മറ്റ് അറബ് രാജ്യങ്ങളിലെ
മസ്കത്ത് ∙ ഒമാനില്‍ സ്വകാര്യ വാഹനങ്ങളുടെ ലൈസന്‍സ് (മുല്‍കിയ) കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാന്‍ അവസരം. വാഹനത്തിന്
മസ്കത്ത് ∙ മലപ്പുറം സ്വദേശിയായ വ്യാപാരി ഒമാനിലെ ജയിലിൽ മരിച്ചു. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കൽ പീടികക്കണ്ടി പണിക്കാറത്ത് മേലേ വീട്ടിൽ അബ്ദുൽ റസാഖ്(45) ആണു ഹൃദയാഘാതം മൂലം മരിച്ചത്. ജയിലിൽ ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശിയാണ് മരണ വിവരം പുറത്ത് അറിയിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു 4 മാസം
അബുദാബി ∙ ബ്രസീലിലെ പ്രളയബാധിതർക്കായി യുഎഇ 300 ടൺ ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി ഭക്ഷണം, വൈദ്യസഹായം, മറ്റു ദുരിതാശ്വാസ സാമഗ്രികൾ എന്നിവ ഉൾപ്പെടെ 100 ടൺ സാധനങ്ങൾ പ്രത്യേക വിമാനത്തിൽ അയച്ചു. വരും
ദുബായ് ∙ ആരോഗ്യ ട്രാക്കിലേക്ക് ജനങ്ങളെ ആകർഷിക്കാൻ ദുബായിൽ പുതിയൊരു മൾട്ടി യൂസ് ട്രാക്ക് നിർമിക്കുന്നു. സൈക്കിൾ, സ്കൂട്ടർ, കാൽനടയാത്രക്കാർ എന്നിവയ്ക്കെല്ലാം ഉപയോഗിക്കാവുന്ന വിധമാണ് പുതിയ പാതയൊരുക്കുന്നത്. സൈക്കിൾ സൗഹൃദ നഗരമാക്കി ദുബായിയെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് ആർടിഎ അറിയിച്ചു. അൽ
അജ്മാൻ∙ പാം പുസ്തകപ്പുരയുടെ പതിനഞ്ചാം വാർഷികാഘോഷമായ പാം സർഗ സംഗമം ഇന്ന് യുഎഇ സമയം വൈകിട്ട് 5 മുതൽ അജ്മാന് ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടക്കും. പാം അക്ഷര മുദ്ര പുരസ്കാരം ഷീലാ പോൾ രാമച്ചയ്ക്കും അക്ഷര തൂലികാ കഥാ പുരസ്കാരം റസീന ഹൈദർ, ജഹാംഗീർ ഇളയേടത്ത്, മനോജ് കൊടിയത്ത് എന്നിവർക്കും അക്ഷര തൂലികാ കവിതാ
എട്ടുമാസം മുൻപ് വീട്ടുജോലിക്കായി ഒമാനിലെത്തിയ എറണാകുളം സ്വദേശിയായ യുവതി നേരിട്ടത് തൊഴിലുടമയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം.
ഒഐസിസി ഭാരവാഹികളാവുന്നവർ മറ്റു സംഘടനകളിൽ മുഖ്യ പദവികൾ വഹിക്കുന്നത് അനുവദിക്കില്ലെന്ന കെപിസിസിയുടെ പ്രഖ്യാപിത നിലപാട് കുവൈത്തിലും പൂർണ്ണമായി നടപ്പാക്കുമെന്ന് കുവൈത്ത് ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ബി.എ. അബ്ദുൽ മുത്തലിബ് അറിയിച്ചു.
സൗദിയിൽ നടന്ന പോരാട്ടത്തിൽ ലോക ചാംപ്യൻ ടൈസൺ ഫ്യൂറിയെ പരാജയപ്പെടുത്തി യുക്രെയ്ൻ താരം ഒലെക്സാണ്ടർ ഉസിക്ക് റിങ് ഫെയർ കിരീടം ചൂടി.
ദുബായ് ജുമൈറയിലെ വീട്ടിലിരുന്ന് ധന്യ തന്റെ ക്യാന്‍വാസിലേക്ക് വർണ്ണം പകരുകയാണ്. അപ്രതീക്ഷിതമായി ജീവിതത്തിൽ വന്നുചേർന്ന വർണങ്ങളോടൊപ്പം സ്വപ്നങ്ങളും ചേർത്തുവച്ചപ്പോൾ ധന്യയുടെ ജീവിതത്തിൽ പിറന്നതാണ് "ബ്രഹ്മമ്യൂറൽസ്".
റിയാദ് ∙ കടുത്ത പനിയും സന്ധിവേദനയെയും തുടർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിദ്ദ അൽസലാം പാലസിലെ റോയൽ ക്ലിനിക്കിലാണ് ചികിത്സ.
ദുബായ് ∙ നിർമാണ മേഖലകളിലും ഫാക്ടറികളിലും അടക്കം അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ പരുക്കേൽക്കുന്നവരിൽ 4% കുറവുണ്ടായതായി മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സ്വകാര്യ മേഖലകളുമായി സഹകരിച്ച് മന്ത്രാലയം നടപ്പാക്കിയ സുരക്ഷാ, നിയമ അവബോധ പരിപാടികളുടെയും ഫലമാണിത്. തൊഴിലിടങ്ങളിൽ പരുക്കേൽക്കുകയോ,
അബുദാബി∙ ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ പ്രസിഡന്റായി പി. ബാവ ഹാജി തുടരും. മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയായ ബാവ ഹാജി 27ാമത് തവണയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ 12 തവണ സെന്റർ ജനറൽ സെക്രട്ടറിയായിരുന്നു. ടി. മുഹമ്മദ് ഹിദായത്തുല്ലയാണ് പുതിയ ജനറൽ സെക്രട്ടറി. ബി.സി. അബൂബക്കർ
Results 1-100 of 10002