Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവകാരുണ്യപ്രവർത്തനം അതിർവരമ്പുകൾക്കതീതമാകണം: എസ്.വി. ജലീൽ 

maithri-bahrain ബഹ്റൈനിലെ മൈത്രി സോഷ്യൽ അസോസിയേഷൻ പ്രവർത്തന സമ്മേളനത്തിന്റെ ഉദ്ഘാടനം കെ.എം.സി.സി പ്രസിഡന്റ് എസ്.വി. ജലീൽ നിർവഹിക്കുന്നു. മൈത്രി ഭാരവാഹികൾ വേദിയിൽ

മനാമ∙ പ്രവാസലോകത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ അതിർവരമ്പുകൾക്കതീതമാകണമെന്നു കെ.എം.സി.സി. ബഹ്‌റൈൻ പ്രസിഡന്റ് എസ.വി.ജലീൽ അഭിപ്രായപ്പെട്ടു.  "മൈത്രി സോഷ്യൽ അസ്സോസിയേഷൻ" സംഘടിപ്പിച്ച പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിയാദ് ഏഴംകുളം അധ്യക്ഷത വഹിച്ചു. മാസ്റ്റർ നസ്രുള്ള  ഖിറാത്ത് നടത്തി. സഈദ് റമദാൻ നദ്‌വി സംഘടനാപരമായ ഉൽബോധനം നടത്തി.അഡ്വ.ഷബീർ അഹമ്മദ് നിയമാവലിയും നിസാർ കൊല്ലം പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു. ഷംസു കൊച്ചിൻ,കലാം തിരുവനന്തപുരം,അനസ്  കായംകുളം,നൗഷാദ്,നവാസ് കുണ്ടറ,ഷിബു പത്തനംതിട്ട,നിയാസ് ആലുവ,ലത്തീഫ്,നൗഷാദ് അടൂർ,ഡോ.അബ്ദുൽ റഹ്‌മാൻ ,ഹംസ കൊല്ലം,സിക്കന്ദർ എറണാകുളം,ഷറഫുദീൻ,റിയാസ് കോട്ടയം,നാസർ ചവറ,അബ്ദുൽ ഖാദർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.തേവലക്കര ബാദുഷ സ്വാഗതവും  അൻസർ കുരീപ്പുഴ നന്ദിയും  പറഞ്ഞു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.