Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിക്കും കിരീടാവകാശിക്കും ഹമദ് രാജാവ് സ്വീകരണമൊരുക്കി

HM-The-King-receives-PM-and-CP പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്കൊപ്പം

മനാമ∙ ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷം ബഹ്‌റൈനില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയെയും കുവൈത്ത് സന്ദര്‍ശനം കഴിഞ്ഞെത്തിയ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയെയും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ സ്വീകരിച്ചു. സഖീര്‍ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാജാവ് സന്ദര്‍ശന വിവരങ്ങള്‍ ആരാഞ്ഞു.

കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുമായി വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന് സന്ദര്‍ശനം കാരണമായെന്നും കൂടിക്കാഴ്ചയില്‍ വിലയിരുത്തി. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ച്ച ആശാവഹമായിരുന്നുവെന്ന് ശൈഖ് സല്‍മാന്‍ പറഞ്ഞു.വിവിധ ജി.സി.സി രാഷ്ട്രങ്ങളുമായുള്ള തുറന്ന സൗഹൃദം മേഖലയ്ക്ക് കരുത്തു പകരുമെന്നും വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കുമെന്നും രാജാവ് പ്രതീക്ഷ പ്രകടിപ്പിച്ചു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.