Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശക്തമായ മഴയിൽ മുങ്ങി ബഹ്‌റൈൻ; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

Rain-in-Bahrain1

മനാമ∙ ബഹ്‌റൈനിലുണ്ടായ ശക്തമായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. രാജ്യത്തിന്റെ പലയിടങ്ങളിലും മുട്ടോളം ആഴത്തിലുള്ള വെള്ളക്കെട്ടുകളാണ് കാണപ്പെടുന്നത്. പത്തു ദിവസത്തോളമായി ഈർപ്പമുള്ള കാലാവസ്ഥയായിരുന്നു ബഹ്‌റൈനിലുണ്ടായിരുന്നത്. 
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർക്കും കാൽനടക്കാർക്കും മഴ ദുരിതമുണ്ടാക്കി.

Rain-in-Bahrain2

മഴ മൂലമുണ്ടായ വെള്ളക്കെട്ട് നീക്കാനായി നാല് ഗവർണറ്റുകളിലുമായി 107 വാട്ടർ ടാങ്കുകളും, 23 പമ്പുകളും പ്രവർത്തിച്ചു വരികയാണെന്ന് മന്ത്രാലയത്തിന്റെ റെയിൻ വാട്ടർ എമർജൻസി കമ്മിറ്റി ആൻഡ് വർക്സ് അണ്ടർ സെക്രട്ടറി ആഹ്മെദ് അൽ ഖയാത്ത് അറിയിച്ചു. അഴുക്ക് ചാലുകളുടെ അടപ്പുകൾ തുറക്കരുതെന്നും പൊതുജനങ്ങളോട് അദ്ദേഹം നിർദ്ദേശിച്ചു. അടിയന്തിരഘട്ടങ്ങളിൽ 999 എന്ന നമ്പറിലോ, മന്ത്രാലയത്തിന്റെ ഹോട്ട് ലൈൻ നമ്പർ ആയ 80001810ലോ ബന്ധപ്പെടാം.

Rain-in-Bahrain

എന്നാൽ ഇന്നും മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിരിക്കുന്നത്. അതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈർപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കരുത്. വൈദ്യുതി ബന്ധത്തിലോ, വാട്ടർ കണക്ഷനിലോ എന്തെങ്കിലും കേടുപാടുകൾ ഉണ്ടായാൽ അധികൃതരെ അറിയിക്കണം.

വെള്ളക്കെട്ടുകളുടെ ആഴം മനസിലാക്കാൻ കഴിയാത്തതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ വർക്സ്, മുനിസിപ്പാലിറ്റീസ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയം 24 മണിക്കൂറും പ്രവർത്തനനിരതരാണെന്ന് അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.