Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളവും ഇല്ല പാസ്‌പോര്‍ട്ടും നല്‍കുന്നില്ല; നീതി തേടി തൊഴിലാളികള്‍

bahrain-labour

മനാമ∙ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് നാല് മാസമായി ശമ്പളവും ഇല്ല, പാസ്‌പോര്‍ട്ട് തിരികെ നല്‍കുന്നുമില്ലെന്ന പരാതിയുമായി നാല് മലയാളി തൊഴിലാളികള്‍ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കില്‍ സഹായാഭ്യര്‍ത്ഥനയുമായി എത്തി. ടൂബ്ലിയിലെ ഒരു കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന വടകര സ്വദേശികളായ അശോകന്‍, രാജീവന്‍, ഗുരുവായൂര്‍ സ്വദേശി കൃഷ്ണന്‍, തിരുവനന്തപുരം സ്വദേശി സത്യന്‍ എന്നിവരാണ് ഇന്ന് രാവിലെ ബഹ്‌റൈന്‍ കേരളീയ സമാജം നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കില്‍ എത്തിയത്.

കൃത്യമായ ശമ്പളം ലഭിക്കാത്തതുകൊണ്ട് ജീവിതം ദുരിതത്തിലാണെന്നും എങ്ങനെയെങ്കിലും നാട്ടിലേയ്ക്ക് പോകാനുള്ള നടപടികള്‍ ഉണ്ടാവണമെന്നുമാണ് ഇവരുടെ ആവശ്യം. നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് കണ്‍വീനര്‍ സിറാജുദ്ദീന്‍ ഇവരെ ഇന്ത്യന്‍ എംബസിയില്‍ കൊണ്ട് പോയി പരാതി നല്‍കി. സ്വദേശി സ്‌പോണ്‍സറില്‍ നിന്നും കമ്പനി ഏറ്റെടുത്ത് നടത്തുന്ന വ്യക്തി സ്‌പോണ്‍സര്‍ക്ക് കൃത്യമായി പണം നല്‍കാത്ത കാരണമാണ് ഇവരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതെന്ന് സ്‌പോണ്‍സര്‍ പറയുന്നു. എംബസി അധികൃതര്‍ സ്പോണ്‍സറുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തി വരുന്നു. കമ്പനി ഏറ്റെടുത്ത് നടത്തുന്ന വ്യക്തിയുമായി സിറാജുദ്ദീന്‍ ബന്ധപ്പെട്ട് വരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.