Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സോഷ്യൽ ആൻഡ് കൾചറൽ അസോ. മന്നം ഫെസ്റ്റ്

bah-manama-3-col ബഹ്‌റൈനിലെ കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മന്നം ഫെസ്‌റ്റിന്റെ ഉദ്‌ഘാടനം സംവിധായകൻ മേജർ രവി നിർവഹിക്കുന്നു. അസോസിയേഷൻ ഭാരവാഹികൾ സമീപം.

മനാമ ∙ കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ മന്നം ഫെസ്റ്റ് ആഘോഷിച്ചു. മേജർ രവി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് പമ്പാവാസൻ നായർ അധ്യക്ഷത വഹിച്ചു. മന്നം അവാർഡ് വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കെ.ജി. മന്മഥൻ നായർക്കു സമ്മാനിച്ചു. ഗൾഫ് ബിസിനസ് ഐക്കൺ അവാർഡ് ഡോ. കെ.എസ്. മേനോനു നൽകി.

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് വി.കെ. രാജശേഖര പിള്ളയ്ക്കാണ് പ്രവാസി രത്ന അവാർഡ് നൽകിയത്. കല്ലയിൽ രാധാകൃഷ്ണന് ഇന്റർനാഷനൽ ബിസിനസ് ഐക്കൺ അവാർഡ് സമ്മാനിച്ചു. സംഗീതനിശയും കലാപരിപാടികളും അരങ്ങേറി. ജനറൽ കൺവീനർ മഹേഷ്‌, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ജയകുമാർ, ജനറൽ സെക്രട്ടറി മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.