Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെസിഇസി ബൈബിൾ കൺവൻഷൻ സമാപിച്ചു

മനാമ ∙ ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെസിഇസി) നേതൃത്വത്തിൽ നടത്തിയ "വചനമാരി വാർഷിക കൺ വൻഷൻ സമാപിച്ചു. റവ. ഫെനോ എം.തോമസ് ആണു നേതൃത്വം നൽകിയത്.

ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിലെ വികാരിയും കെസിഇസ് വൈസ് പ്രസിഡന്റുമായ ഫാ. എൽദോസ് സ്കറിയ നാട്ടിലേക്കു മടങ്ങുന്നതിനെ തുടർന്നു യാത്രയയപ്പു നൽകി. സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയിലെ പുതിയ വികാരി ഫാ. ഏലിയാസ് സഖറിയയാണു പുതിയ വൈസ് പ്രസിഡന്റ്. പ്രസിഡന്റ് ജോർജ് യോഹന്നാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എം.മൈക്കിൾ, ട്രഷറർ ക്രിസോസ്റ്റം ജോസഫ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.