Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബികെഎസ് നാടകമത്സരം: ആറ് അവാർഡുകൾ നേടി ‘ദ്വയം’

BAH-MAT-FEB-11---PIC---BKS-3cl ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ സംഘടിപ്പിച്ച നരേന്ദ്രപ്രസാദ് അനുസ്‌മരണ നാടക മത്സരത്തിലെ അവാർഡ് ജേതാക്കൾ വിധികർത്താക്കൾക്കും സംഘാടകർക്കും ഒപ്പം.

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ സംഘടിപ്പിച്ച നരേന്ദ്രപ്രസാദ് അനുസ്‌മരണ നാടകമത്സരത്തിൽ ‘ദ്വയം’ എന്ന നാടകത്തിന് ആറ് അവാർഡുകൾ.

മികച്ച നാടകം, മികച്ച സംവിധാനം (ഹരീഷ് മേനോൻ), മികച്ച നടൻ (ജയശങ്കർ), മികച്ച ദീപവിതാനം (കൃഷ്‌ണകുമാർ പയ്യന്നൂർ), മികച്ച സംഗീതം (ഹരീഷ് മേനോൻ), മികച്ച രചന (ജലീൽ അബ്‌ദുല്ല) എന്നീ വിഭാഗങ്ങളിലാണ് നാടകം ഒന്നാമത് എത്തിയത്. മികച്ച നടി ജയ ഉണ്ണികൃഷ്‌ണനും (ന്റെ പുള്ളിപ്പൈ കരയണ്) മികച്ച ബാലതാരം മാസ്‌റ്റർ ശ്രീകുമാറും (അഗ്നിവർഷ) ആണ്. മറ്റു അവാഡുകൾ: ചമയം: സജീവൻ കണ്ണപുരം, രംഗ സജ്‌ജീകരണം: എ.പി.ജി.ബാബു, മധീഷ് കേശവ്. ചലച്ചിത്ര നാടക പ്രവർത്തകരായ മുരളി മേനോൻ, ഹരിലാൽ, ബേബിക്കുട്ടൻ എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.