Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാധാനവും ഐക്യവും വളർത്തുന്നതിന് ബഹ്റൈൻ മാതൃകയെന്ന് രാഹുൽ ഗാന്ധി

KTM18D37417_MED_DUB2 കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബഹ്റൈനിൽ യാത്രയ്ക്കിടെ വഴിയരികിൽ തൊഴിലാളികളെ കണ്ട് വാഹനം നിർത്തി കുശലാന്വേഷണം നടത്തിയപ്പോൾ.

മനാമ ∙ സമാധാനവും വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഐക്യവും എങ്ങനെ വളർത്താമെന്നതിനു ലോകത്തിനു മാതൃകയാണു ബഹ്റൈൻ എന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഊഷ്മളബന്ധത്തെയും അദ്ദേഹം പ്രകീർത്തിച്ചു.

ba-rahul00-3-col കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ.

പ്രവാസി കൂട്ടായ്മയായ ഗോപിയോയുടെ സമ്മേളനത്തിൽ മുഖ്യാതിഥിയായെത്തിയ അദ്ദേഹം സന്ദർശനം പൂർത്തിയാക്കി ഇന്നലെ രാത്രി ഇന്ത്യയിലേക്കു മടങ്ങി. ബഹ്റൈന്റെ ആതിഥേയത്വത്തിനു നന്ദി പറഞ്ഞ രാഹുൽ, ബഹ്റൈൻ കോർട്ട് ഓഫ് ക്രൗൺപ്രിൻസ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ ദായിജിന് ഉപഹാരം സമ്മാനിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധത്തിന് ഏറെ ആഴമുണ്ടെന്നും രാഹുൽ ഗാന്ധിയുടെ സന്ദർശനം സമകാലിക ഇന്ത്യയെക്കുറിച്ചു മനസ്സിലാക്കാൻ അവസരമൊരുക്കിയെന്നും ഷെയ്ഖ് ഖലീഫ ബിൻ ദായിജ് പറഞ്ഞു.

bah-rahul-with-sheikh-khalifa-3-col രാഹുൽ ഗാന്ധി ബഹ്റൈൻ കോർട്ട് ഓഫ് ക്രൗൺപ്രിൻസ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ ദായിജിന് ഉപഹാരം സമ്മാനിക്കുന്നു. സോമൻ ബേബി, ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, സണ്ണി കുളത്താക്കൽ എന്നിവർ സമീപം.

ബഹ്റൈൻ കിരീടാവകാശി ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ, ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ തുടങ്ങിയവരുമായി രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ രാഹുൽ കൂടിക്കാഴ്ച നടത്തി. ഗൾഫിലെ പ്രമുഖ ഇന്ത്യൻ വ്യവസായികളുമായും കൂടിക്കാഴ്ച നടത്തി. ഡോ. ബി.ആർ.ഷെട്ടി, ആസാദ് മൂപ്പൻ, ഷംസീർ വയലിൽ, മുഹമ്മദ് ദാദാഭായി, ഡോ. വർഗീസ് കുര്യൻ, സണ്ണി കുളത്താക്കൽ, സോമൻ ബേബി, ഐസക് ജോൺ പട്ടാണിപ്പറമ്പിൽ തുടങ്ങി നൂറിലേറെപ്പേർ ബിസിനസ് പ്രതിനിധി യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.