Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്‌റൈന്‍ ലാല്‍ കെയേര്‍സ് 2018 കലണ്ടര്‍

LALCARES

മനാമ ∙ ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് 2018 ലെ കലണ്ടര്‍ പ്രകാശനം സിനിമാതാരവും കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറുമായ രവീന്ദ്രന്‍ നിര്‍വഹിച്ചു. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് 2017 ല്‍ നടത്തിയ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാരാക്കിയിരിക്കുന്നത്. 

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സിന് വേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാറും സെക്രട്ടറി ഫൈസല്‍ എഫ് എമ്മും ചേര്‍ന്ന് രവീന്ദ്രനു മോമെന്റോ നല്‍കി ആദരിച്ചു. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ട്രെഷറര്‍ ഷൈജു, ജോ. സെക്രട്ടറി അരുണ്‍ തൈക്കാട്ടില്‍, മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങളായ സുബിന്‍ സുരേന്ദ്രന്‍, ജസ്റ്റിന്‍ ഡേവിസ്, അജീഷ് മാത്യു, വിഷ്ണു മണ്ണടി, രതിന്‍ തിലക്, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.