Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈനിൽ സിഗരറ്റിനും ശീതളപാനീയങ്ങൾക്കും നാളെ മുതൽ നികുതി

cigarette-butts (2)

മനാമ∙ ബഹ്റൈനിൽ പുകയില ഉൽപന്നങ്ങൾ, ശീതള– ഊർജ പാനീയങ്ങൾ എന്നിവയുടെ വില നാളെ മുതൽ കുത്തനെ കൂടും. നിശ്ചിത ഉൽപന്നങ്ങൾക്ക് എക്സൈസ് നികുതി ചുമത്താനുള്ള നിയമം പ്രാബല്യത്തിലാകുന്നതോടെയാണിതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

പുകയില ഉൽപന്നങ്ങൾക്ക് 100 ശതമാനവും ശീതള പാനീയങ്ങൾക്ക് 50 ശതമാനവുമാണ് നികുതി ചുമത്തുക. ഹാനികരമായ ഉൽപന്നങ്ങൾ എന്ന പട്ടികയിൽപെടുത്തി നേരത്തേ സൗദിയും യുഎഇയും സമാനമായ നികുതി ഘടന ഏർപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.