Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്‌റൈന്‍ കേരളീയ സമാജം ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം

christmas

ബഹ്‌റൈന്‍ ∙ കേരളീയ സമാജം ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 30 ശനിയാഴ്ച്ച വിപുലമായ കലാപരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി സമാജം ആക്ടിംഗ്പ്രസിഡന്റ്‌ ആഷ്ലി രാജു ജോർജ്, ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് നാലു മണി മുതല്‍ ‘ക്രിസ്മസ് ട്രീ’ മൽസരവും ‘ബെയ്‌ക്ക്‌ എ കേക്ക്’ മത്സരവും ‘ക്രിസ്മസ് കരോള്’ മത്സരവും  തുടർന്ന് കുട്ടികൾക്കായി ‘ക്രിസ്മസ് പപ്പാ’ മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 12 വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക് സാന്റാക്ലോസില്‍ നിന്നും സമ്മാനം സ്വീകരിക്കുവാനായി മുൻകൂ‌ട്ടി സമാജം ഓഫിസില്‍ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

അനു തോമസ്‌ ജോണ്‍ കൺവീനറും ഉണ്ണികൃഷ്ണന്‍ പിള്ള ജോയിന്റ് കൺവീനറും സാഹിത്യവിഭാഗം സെക്രട്ടറി കെ.സി ഫിലിപ്പ്  കോർഡിനനേറ്ററും ആയുള്ള വിപുലമായ കമ്മിറ്റിയാണ് ഇത്തവണത്തെ ക്രിസ്മസ്–ന്യൂഇയര്‍ ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താൽപര്യമുള്ളവര്‍ ഡിസംബര്‍ 28നു മുൻപ് സമാജം ഓഫീസുമായി ബന്ധപ്പെട്ട് പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങൾക്ക് 37789322 , 3777 8731 ,34451324 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.