Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിംസ് സ്റ്റാർ ഹണ്ട് - ഓസ്റ്റിൻ റോയ് ഫ്രാൻസിസും മെറീന ഫ്രാൻസിസും സിംസ് സ്റ്റാർസ്

Syms-star-hunt-winners

മനാമ ∙ സീറോ മലബാർ സൊസൈറ്റി സംഘടിപ്പിച്ച സിംസ് സ്റ്റാർ ഹണ്ട് 2017 ലെ ആൺകുട്ടികളുടെ വിഭാഗത്തിലെ സിംസ് സ്റ്റാർ ആയി ഓസ്റ്റിൻ റോയ് ഫ്രാൻസിസും, പെൺകുട്ടികളുടെ വിഭാഗത്തിൽ മെറീന ഫ്രാൻസിസും കിരീടം നേടി. സബ് ജൂനിയർ വിഭാഗത്തിൽ ആഡോൺ മാത്യു ആൻറ്റണി, ജൂനിയർ വിഭാഗത്തിൽ ഏബെൽ അലക്സ് മാത്യൂസ്, സീനിയർ വിഭാഗത്തിൽ ജെനിറ്റ ജോയ്‌സൺ എന്നിവർ ഗ്രൂപ്പ് ജേതാക്കൾ ആയി. 

വിജയികൾക്ക് ഡിസംബർ 15 ന് സിംസ് ഗുഡ് വിൻ ഹാളിൽ നടക്കുന്ന സിംസ് സ്റ്റാർ ഹണ്ട് ഫിനാലെയിൽ വച്ച് പ്രേത്യേകം രൂപകൽപ്പന ചെയ്ത ട്രോഫിയും സെർട്ടിഫിക്കറ്റുകളും നൽകുമെന്ന് സിംസ് പ്രസിഡൻറ്റ് ബെന്നി വർഗീസ്‌, സെക്രട്ടറി നെൽസൺ വർഗീസ്, സ്റ്റാർ ഹണ്ട് ജനറൽ കൺവീനർ റോജി ജോസഫ് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. 

star-hunt-winners

കൂടാതെ എല്ലാ മത്സരങ്ങളിലും ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. കൂടാതെ വിജയികൾ അല്ലാത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. കേരളത്തിലെ അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കർ ആയ ജിലു മാരിയറ്റ് തോമസ് ആണ് സ്റ്റാർ ഹണ്ട് ഫിനാലെയിൽ മുഖ്യാഥിതി ആയി എത്തുന്നത്. എല്ലാ സ്റ്റാർ ഹണ്ട് മത്സരാർഥികളും ഡിസംബർ 15 വെള്ളിയാഴ്ച്ച എട്ടുമണിക്ക് മുൻപായി സിംസ് ഗുഡ് വിൻ ഹാളിൽ എത്തിച്ചേരണമെന്ന് കൺവീനർ റോജി ജോസഫ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.