Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കേരളീയ സമൂഹത്തിന് പ്രവാസികൾ നൽകിയ സംഭാവന വിസ്മരിക്കരുത്’

BAH-MAT-DEC-07---PIC--KMCC-3CLMCLR ബഹ്‌റൈനിലെത്തിയ സ്വതന്ത്ര കർഷക സംഘം ആക്ടിങ് ജനറൽ സെക്രട്ടറി സി. ശ്യാംസുന്ദറിന് മനാമ കെഎംസിസി ഓഫിസിൽ സംസ്ഥാന കമ്മിറ്റി നൽകിയ സ്വീകരണത്തിൽ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പൊന്നാട അണിയിക്കുന്നു.

മനാമ ∙ കേരളീയ സമൂഹത്തിനു പ്രവാസികൾ നൽകിയ സംഭാവനകളെ പുതുതലമുറ വിസ്മരിക്കാൻ പാടില്ലെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ശ്യാംസുന്ദർ അഭിപ്രായപ്പെട്ടു. കെഎംസിസി ബഹ്‌റൈൻ സൗത്ത് സോൺ സംഘടിപ്പിച്ച സംഗമത്തിലെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സൗത്ത് സോൺ പ്രസിഡന്റ് പി.എച്ച്.അബ്ദുൽ റഷീദ് അധ്യക്ഷനായിരുന്നു. പൊതുസമ്മേളനം കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ ശ്യാംസുന്ദറിന് ഉപഹാരം നൽകി. സൗത്ത് സോൺ സംഗമത്തോടനുബന്ധിച്ചു ബഹ്‌റൈനിലെ പ്രമുഖ കൗൺസലർ ഡോ. ജോൺ പനയ്ക്കൽ, അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ സീനിയർ ഫിസിഷ്യൻ ഡോ. ബാബു രാമചന്ദ്രൻ, യുണൈറ്റഡ് ഫാർമസി പ്രതിനിധി നിഥിൻ എന്നിവർ ക്ലാസെടുത്തു.

സൗത്ത് സോൺ ജനറൽ സെക്രട്ടറി തേവലക്കര ബാദുഷ, ഭാരവാഹികളായ നസീർ നെടുങ്കണ്ടം, നവാസ് കുണ്ടറ, സഹിൽ തൊടുപുഴ, ഷംസു കൊച്ചിൻ, സലിം കാഞ്ഞാർ, ഷാനവാസ് കായംകുളം, ഫിറോസ് പന്തളം, അൻസർ കുരീപ്പുഴ, മുഹമ്മദ് ഹനീഫ, ജാഫർ തങ്ങൾ, ഷഫീഖ് അവിയൂർ, ഉമ്മർ അബ്ദുള്ള, സുനിൽ ബാബു തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.മുഹമ്മദലി പുതിയ അംഗങ്ങൾക്ക് അംഗത്വം നൽകി.

ഓർഗനൈസിങ് സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, സൗത്ത് സോൺ സെക്രട്ടറി റാഷിദ് അവിയൂർ, ട്രഷറർ അബ്ദുൽ ഖാദർ ചേലക്കര എന്നിവർ പ്രസംഗിച്ചു. ഡോ. അബ്ദുൽ റഹ്‌മാൻ ഖിറാത്ത് നടത്തി. ബഹ്റൈനിൽ ദീർഘകാലമായി ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഫർമസിസ്റ്റ് നസീർ നെടുകണ്ടം, നഴ്‌സ് അൻസലന, ശ്യാംസുന്ദർ, നസീമ ജലീൽ എന്നിവരെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.