Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് പീറ്റേഴ്സ് ജീവകാരുണ്യ പ്രവർത്തനം നടത്തി

BAH-MAT-NOV-14--PIC--ST-PETERS--PARISH ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ ഇടവകയിലെ സോഷ്യൽ സർവീസ് ലീഗിന്റെ ആഭിമുഖ്യത്തിൽ ജാസ്കോ കമ്പനി ലേബർ ക്യാംപിലെ തൊഴിലാളികൾക്ക് ഇടവക വികാരി ഫാ. എൽദോസ് നെടുങ്ങോട്ടിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നു. ഇടവക ഭാരവാഹികൾ സമീപം.

മനാമ ∙ ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ ഇടവകയിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ലീഗിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സിത്രയിലുള്ള ജാസ്കോ കമ്പനിയുടെ ലേബർ ക്യാംപ് സന്ദർശിച്ച് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു.

ഇടവക വികാരി ഫാ. എൽദോസ് നെടുങ്ങോട്ടിൽ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എ.ടി. പോൾ, റെജി ടി. തോമസ് എന്നിവർ പ്രസംഗിച്ചു. ക്യാംപിലെ 150 തൊഴിലാളികൾക്കാണ് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തത്. പരിപാടിയിൽ ഇടവക ഭാരവാഹികളും ഇടവക അംഗങ്ങളും പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.