Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാസർകോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Muhammad--Muhamood

മനാമ ∙ കഴിഞ്ഞ മുപ്പതു വർഷം ബഹ്റൈൻ പ്രവാസിയായിരുന്ന കാസർകോട് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് മെഹമൂദ് (58) ഹൃദയാഘതം മൂലം മരണമടഞ്ഞു. ബഹ്റൈനിലെ ഒരു ഫാർമസിയിൽ ജോലി ചെയ്തുവരികയായിരുന്നു. രാവിലെ ഓഫിസിലെത്തി തുടർന്ന്‌ നെഞ്ചുവേദന അനുഭവപ്പെട്ടതിനാൽ സഹപ്രവർത്തകർ സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: നൂർജഹാൻ, മക്കൾ: സഫ്റിൻ, സഫ്വാൻ, നീമ, നിസ്മ എന്നിവർ ബഹ്റൈനിലുണ്ട്. മൃതദേഹം ബഹ്റൈനിൽ അടക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.