Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാറ്റ് നിയമത്തിന് ബഹ്റൈൻ ശൂറാ അംഗീകാരവും

vat

മനാമ ∙ മൂല്യവർധിത നികുതി (വാറ്റ്), പുകയില ഉൽപന്നങ്ങൾക്കും ഊർജ, ശീതള പാനീയങ്ങൾക്കുമുള്ള അധികനികുതി എന്നിവയ്ക്കു വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമങ്ങൾക്കു ബഹ്റൈൻ ശൂറ കൗൺസിലും അംഗീകാരം നൽകി.

വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുന്ന ബില്ലിൽ തുടർനടപടികൾ പൂർത്തിയായ ശേഷം അടുത്ത വർഷം ആദ്യപാദത്തിൽ നിയമം പ്രാബല്യത്തിലാകും. 5% ആയിരിക്കും വിവിധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള മൂല്യവർധിത നികുതി.

അതേസമയം, അധികനികുതി ചുമത്തുന്നതോടെ പുകയില ഉൽപന്നങ്ങൾ, ഊർജപാനീയങ്ങൾ എന്നിവയുടെ വില ഇരട്ടിയും ശീതളപാനീയങ്ങളുടെ വില 50 ശതമാനവും വർധിക്കും. സൗദിയിലും യുഎഇയിലും ജനുവരി ഒന്നുമുതൽ വാറ്റ് പ്രാബല്യത്തിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.