Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ വ്യാഴം, വെള്ളി ദിവസങ്ങളിൽ; ഒരുക്കങ്ങൾ പൂർണം

TIS

മനാമ ∙ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ഒരു വൻ വിജയമാക്കി മാറ്റാനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടകർ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ കമ്മ്യുണിറ്റി സ്‌കൂളുകളിൽ ഒന്നായ ഇന്ത്യൻ സ്‌കൂളിന്റെ ഇസ ടൗൺ ക്യാംപസിൽ ഉൽസവഛായയിൽ നടക്കുന്ന വിപുലമായ ഈ മേള ഒരു മികച്ച അനുഭവമായി മാറ്റാനുള്ള ഒരുക്കങ്ങളിൽ ഇന്ത്യൻ   സ്‌കൂൾ അധികൃതർക്കൊപ്പം അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും സജീവമായി സഹകരിക്കുന്നു.   

നകാഷ് അസീസ് നേതൃത്വം നൽകുന്ന നോർത്ത് ഇന്ത്യൻ സംഗീത നിശ വ്യാഴാഴ്ചയും പ്രശസ്ത സൗത്തിന്ത്യൻ പിന്നണി ഗായകരായ   ശ്രീനിവാസനും ജോത്സനയും വിഷ്ണു രാജും നയിക്കുന്ന സൗത്ത് ഇന്ത്യൻ സംഗീത നിശ വെള്ളിയാഴ്ചയും നടക്കും. ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളുടെയും മുൻ വിദ്യാർഥികളുടെയും വിവിധ കലാപരിപാടികൾ ഫെയറിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മേഖലയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ പ്രദര്ശനത്തോടൊപ്പം ഫുഡ് ഫെസ്റ്റിവലും ഇതോടൊപ്പം നടക്കും. 

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളും നിന്നും പാചക വിഭവങ്ങൾ അനുഭവിച്ചറിയാനുള്ള അവസരം മേളയിൽ ഉണ്ടായിരിക്കും. രണ്ടു ദിവസങ്ങളിലും വൈകീട്ട് ആറു മണി  മുതൽ പതിനൊന്നു മണി വരെയാണ് മെഗാ ഫെയർ നടക്കുക. വിപുലമായ പാർക്കിങ് സൗകര്യമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സ്‌കൂളിന് സമീപമുള്ള ഇസ ടൗൺ നാഷനൽ സ്റ്റേഡിയത്തിൽ പാർക്കിങ് സൗകര്യം ഒരുക്കാൻ മന്ത്രാലയത്തിൽ നിന്നുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. 

സ്‌കൂൾ ക്യാംപസിൽ നിന്നും നാഷനൽ സ്റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസ് സർവീസ് ഉണ്ടായിരിക്കും. ഇന്ത്യൻ സ്‌കൂൾ ഫുട്ബാൾ പ്രധാനമായും വിനോദ പരിപാടികളും അനുബന്ധ സ്റ്റാളുകളും ഉണ്ടായിരിക്കും. മറ്റു സ്റ്റാളുകൾ ബാസ്കറ്റ്ബോൾ ഗ്രൗണ്ടിലും ഒരുക്കിയിരിക്കുന്നു. ആയിരിക്കണക്കുന് സന്ദർശകർ വരുന്ന ഈ സ്‌കൂൾ കാർണിവൽ നടത്തിപ്പിനുള്ള സുരക്ഷാ സന്നാഹങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. മേള നടക്കുന്ന  മൈതാനം മുഴുവൻ ൻ സി സി ടി വി നിരീക്ഷണത്തിൽ ആയിരിക്കും. ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള വിജ്ഞാന പ്രദമായ സ്റ്റാളുകൾ ഇത്തവണ മേളയിൽ ഉണ്ടായിരിക്കും. 

പ്രവാസി സമൂഹത്തിൽ നിന്നും നിന്നുള്ള കുടുംബങ്ങൾക്കു ഒത്തുചേർന്നു വിനോദ പരിപാടികൾ ആസ്വദിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കിയിരിക്കുന്നു. ബഹ്റൈനിലെ ലേബർ മാർക്കറ്റു റെഗുലേറ്ററി അതോറിറ്റിയുടെയും ഇന്ത്യൻ എംബസിയുടെയും ട്രാഫിക് മന്ത്രാലയത്തിന്റെയും പ്രതിനിധ്യം ഈ മേളയിൽ ഉണ്ടാവും. ഒരു സ്‌കൂളിൽ നടക്കുന്ന മേളയുടെ പ്രാധാന്യത്തിനു അനുസൃതമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാതിനിധ്യവും മേളയിൽ ഉറപ്പാക്കിയിരിക്കുന്നു. വിവിധ സർവകലാശാലകളുടെ സ്റ്റാളുകൾ ഇതിന്റെ ഭാഗമാണ്. 

ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ വിജ്ഞാനം പകരാനുള്ള സ്റ്റാളുകൾ മേളയിൽ ഉണ്ടാവും. ഇന്ത്യൻ സ്‌കൂളിൽ റിഫ കാമ്പസിൽ നിന്നും ഇസ ടൗൺ ക്യാംപസിൽ നിന്നും ഉള്ള അധ്യാപകരുടെ നേതൃത്വത്തിൽ പന്ത്രണ്ടോളം സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നു. ഇതു കൂടാതെ ഇന്ത്യൻ സ്‌കൂൾ സ്റ്റുഡന്റസ് കൗൺസിലും നവീന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകളുമായി വിജ്ഞാനം പകരും. ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനു രണ്ടു ദിനാറാണ് പ്രവേശന ടിക്കറ്റു. നാളെ നടക്കുന്ന റാഫിൾ ഡ്രോയിൽജേതാവിനു മെഗാ സമ്മാനമായി സയാനി  മോട്ടോഴ്‌സ് നൽകുന്ന കാർ സമ്മാനിക്കും. ഇന്ത്യൻ സ്‌കൂളിന്റെ ക്യാംപസ് മേളയെ വരവേൽക്കാൻ അണിച്ചൊരുങ്ങി കഴിഞിരിക്കുകയാണ്. ഇന്ത്യൻ സ്‌കൂളിന്റെ പ്രധാന പ്രവേശന കവാടത്തിൽ വെച്ചും എൻട്രി ടിക്കറ്റു വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.