Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ. ശങ്കരനാരായണന് ഒഐസിസി ദേശീയ കമ്മിറ്റിയുടെ സ്വീകരണം

oicc ഒഐസിസി ദേശീയ കമ്മിറ്റി മുൻ മന്ത്രി കെ. ശങ്കരനാരായണനു നൽകിയ സ്വീകരണത്തിൽ നിന്ന്.

മനാമ ∙ ഒഐസിസി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻമന്ത്രി കെ. ശങ്കരനാരായണനു സ്വീകരണം നൽകി. രാജ്യത്തു ജനാധിപത്യവും മതനിരപേക്ഷതയും സൃഷ്ടിച്ചതു കോൺഗ്രസ് ആണെന്നും കോൺഗ്രസ് തകർന്നാൽ അവ ഇല്ലാതാകുമെന്നും ശങ്കരനാരായണൻ പറഞ്ഞു.

ശത്രുക്കൾ പോലും കോൺഗ്രസിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ലോകമെങ്ങും സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടപ്പോഴും ഇന്ത്യ പിടിച്ചുനിന്നത് കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങൾമൂലമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾ സമ്പത്തിന്റെ വിനിയോഗത്തിൽ പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു. ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.

കെപിസിസി സെക്രട്ടറി കെ.പി. ശ്രീകുമാർ, ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, സിംസ് ബഹ്‌റൈൻ പ്രസിഡന്റ് ബെന്നി വർഗീസ്, ഗ്ലോബൽ സെക്രട്ടറി സന്തോഷ് കാപ്പിൽ, ദേശീയ വൈസ് പ്രസിഡന്റ് നാസർ മഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.