Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് രാജസ്ഥാനിൽ ക്രിക്കറ്റ് പരിശീലനം

INDIAN--SCHOOL-cricket ബഹ്റൈൻ ഇന്ത്യൻ സ്കൂൾ സന്ദർശിച്ച രാജസ്ഥാൻ മന്ത്രി അമീർ പത്താന് സ്കൂളിന്റെ ഉപഹാരം ഭരണസമിതി അംഗം ഭൂപീന്ദർ സിംഗ് നൽകി ആദരിക്കുന്നു. സ്കൂൾ അധികൃതർ സമീപം.

മനാമ ∙ ബഹ്റൈൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് രാജസ്ഥാനിലെ രാജ്യാന്തര ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നൽകുമെന്ന് രാജസ്ഥാൻ മന്ത്രി അമീർ പത്താൻ അറിയിച്ചു. ഇന്ത്യൻ സ്കൂൾ സന്ദർശന വേളയിൽ സ്കൂൾ അധികൃതരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബഹ്റൈനിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അറേബ്യൻ ക്രിക്കറ്റ് കാർണിവലിൽ പങ്കെടുക്കാൻ എത്തിയ വേളയിലാണ് അദ്ദേഹം ഇന്ത്യൻ സ്കൂൾ സന്ദർശിച്ചത്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധം മെച്വപ്പെടുത്തുന്നതിന് ക്രിക്കറ്റ് പോലുള്ള കായിക വിനോദങ്ങൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

സ്കൂൾ ഭരണസമിതി അംഗം ഭൂപീന്ദർ സിംഗ്, പ്രിൻസിപ്പൽ വി.ആർ. പളനി സ്വാമി എന്നിവർ മന്ത്രിയെ സ്വീകരിച്ചു സ്കൂളിന്റെ ഉപഹാരം നൽകി ആദരിച്ചു. അമീർ പത്താൻ ഇന്ത്യൻ സ്കൂൾ ക്രിക്കറ്റ് ടീം അംഗങ്ങളുമായി ആശയവിനിമയം നടത്തി. ക്രിക്കറ്റ് പ്രേമികളായ യുവാക്കൾക്ക് പ്രോത്സാഹനം പകരുന്ന രാജ്വാദാ പ്രീമിയർ ലീഗിന്റെ സംഘാടകൻ കൂടിയാണ് അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.