Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം വാർഷികം ആഘോഷിച്ചു

FRATERNITY-OF-ERNAKULAM ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേർണിറ്റി ഓഫ് എറണാകുളത്തിന്റെ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം കൊച്ചി മേയർ സൗമിനി ജെയിൻ നിർവഹിക്കുന്നു. സംഘടന ഭാരവാഹികൾ വേദിയിൽ.

മനാമ∙ ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേർണിറ്റി ഓഫ് എറണാകുളത്തിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം കൊച്ചി മേയർ സൗമിനി ജെയിൻ നിർവഹിച്ചു. പ്രസിഡന്റ് പി.വി. രമേശിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കേരള ലൈബ്രറി കൗൺസിൽ അംഗം സി.എ. ഷക്കീർ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്തു. 

ചടങ്ങിൽ ബഹ്റൈനിലെ ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തികളായ കെ.എസ്. മേനോന് ബിസിനസ് എക്കെൺ അവാർഡും, വിനോദ് ദാസ്, എം.എ. ജലീൽ എന്നിവർക്ക് ബിസിനസ് എക്സലൻസ് അവാഡുകളും നൽകി ആദരിച്ചു. തുടന്നു പ്രവാസി ഭാരതിയ സമ്മാൻ ജേതാവ് രാജശേഖരൻ നായർ, സാമുഹിക പ്രവർത്തകരായ ചന്ദ്രൻ തിക്കോടി, സുബൈർ കണ്ണൂർ, സിറാജുദ്ദീൻ, ഇന്ത്യൻ സ്കൂൾ ബാലകലോത്സവത്തിൽ കലാകിരീടം ലഭിച്ച കാർത്തിക് മേനോൻ, കൃഷ്ണ നായർ എന്നീ വിദ്യാർഥികളേയും, വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന കലാമത്സരങ്ങളിലെ വിജയികൾക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു.

സംഘടനയുടെ ജീവികാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം കലൂരിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് കാൻസർ സെന്ററിലേക്കുള്ള 50001 രൂപയുടെ ചെക്ക് പ്രസിഡന്റ് മേയർക്ക് കൈമാറി. തുടർന്ന് അനിത, വിപിൻ സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.