Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം 12, 13 തിയതികളിൽ

onam-sadhya

മനാമ ∙ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം വിപുലമായ പരിപാടികളോടെ ഒക്ടോബർ12,13 തിയതികളിൽ ബഹ്റൈൻ കേരളീയ സമാജാം ഡയമണ്ട്‌ ജൂബിലി ഹാളിൽ നടക്കു അസോസിയേഷൻ പ്രസിഡന്റ്‌ പമ്പാവാസൻ നായർ , ജനറൽ സെക്രട്ടറി മനോജ്‌ കുമാർ എന്നിവർ അറിയിച്ചു.

 ഒക്ടോബർ12 വ്യാഴാഴ്ച വൈകിട്ട്‌ 8 മണിക്ക്‌ പ്രശസ്ത സംഗീതഞ്ജനും ചലചിത്ര പിന്നണി ഗായകനുമായ അനു.വി. കടമ്മനിട്ട അവതരിപ്പിക്കുന്ന ‘ദേവരാഗം’ സംഗീത പരിപാടിയും അതോടൊപ്പം കാഞ്ചി കാമകോടി ആസ്ഥാന മൃദംഗ വിദ്വാൻ പട്ടം നേടിയ കടമ്മനിട്ട മനു.വി. സുദേവ്‌ നയിക്കുന്ന ‘വാദ്യസമന്വയവും’ അരങ്ങേറും. 

‘ദേവരാഗ’ ത്തിലൂടെ ക്ലാസിക്കുകൾ, സിനിമ നാടക, ഫോക്‌ സംഗീത ഫ്യൂഷൻ‌ അനു. വി. കടമ്മനിട്ട അവതരിപ്പിക്കുമ്പോൾ‌ സഹോദരൻ കടമ്മനിട്ട മനു.വി.സുദേവിന്റെ നേതൃത്വത്തിൽ ക്ലാസിക്കൽ വാദ്യങ്ങളേയും നാട്ടുവാദ്യങ്ങളേയും ഉൾപ്പെടുത്തി ‘വാദ്യസമന്വയവും’ അരങ്ങേറും. പ്രശസ്ത പടയണി ആചാര്യനും എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ:കടമ്മനിട്ട വാസുദേവൻ പിള്ളയുടെ മക്കളായ അനു.വി.കടമ്മനിട്ടയും കടമ്മനിട്ട മനു. വി. സുദേവും ഇന്ത്യക്കകത്തും പുറത്തും നിരവധി വേദികളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്‌.

ഒക്ടോബർ 13 വെള്ളിയാഴ്ച രാവിലെ 10.30 മുതൽ ഓണസദ്യയും നടക്കും. പ്രശസ്ത പാചക വിദഗ്ദ്ധൻ ശ്രീഭദ്ര ജയന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ്‌ ഓണസദ്യ ഒരുക്കുന്നത്‌. സദ്യകൂപ്പണുകൾക്കും കൂടുതൽ വിവരങ്ങൾക്കും 33470200, 36441548, 39134421, 39164732, എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്‌. കൂപ്പണുകൾ ബഹ്റൈൻ കേരളസമാജത്തിലെ പ്രത്യേക കൗണ്ടറിലും, KSCA ഓഫീസിലും ലഭ്യമാണ്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.