Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് മേരീസ് കത്തീഡ്രല്‍ പെരുന്നാള്‍ 9, 10 തിയതികളില്‍

orthodox

മനാമ∙ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 59-മത് പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ വാർഷിക കൻവെൻഷൻ സമാപിച്ചു. മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രമുഖ വാഗ്മിയും കൺവെൻഷന്‍ പ്രാസംഗികനും ആയ ഫാദര്‍ മോഹന്‍ ജോസഫ്‌ നേത്യത്വം നൽകി. 

9,10 തിയതികളില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകൾക്ക്, മലങ്കര ഓർത്തഡോക്സ് സഭയിലെ ബോബെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവർഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനി നേത്യത്വം നൽകും.

ഒൻപതിന്‌ വൈകിട്ട് 7.00 മണിക്ക് സന്ധ്യനമസ്ക്കാരവും വചന ശുശ്രൂഷയും പ്രദക്ഷിണവും തുടർന്ന് ശ്ലൈഹീക വാഴ്‍വും നടക്കും. 10 ചൊവ്വാഴ്ച്ച വൈകിട്ട് 6:15 ന്‌ സന്ധ്യനമസ്ക്കാരം.7.00 ന്‌ അഭിവന്ദ്യ ഗീവർഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തില്‍ ‘വിശുദ്ധ മൂന്നിന്മേല്‍ കുർബ്ബാന’, ശ്ലൈഹീക വാഴ്‍വ് തുടങ്ങിയവ നടക്കും.

25 വർഷം ഇടവകാഗത്വം പൂർത്തിയാക്കിയ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ്, പത്തിലും പന്ത്രണ്ടിലും ഉന്നത വിജയം കരസ്തമാക്കിയ വിജയികളെ ആദരിക്കുന്ന ചടങ്ങ്, നേർച്ച വിളമ്പ്, കൊടിയിറക്ക്‌ എന്നിവയും തുടർന്ന് നടക്കുമെന്ന്‌ കത്തീഡ്രല്‍ വികാരി ഫാദര്‍ എം. ബി. ജോർജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോർജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.