Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്‌റൈൻ ഒഐസിസി ഈദ്-ഓണാഘോഷം സംഘടിപ്പിച്ചു

bahrain-oicc

മനാമ ∙ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ്-ഓണം ആഘോഷം സംഘടിപ്പിച്ചു. കെസിഎ ഹാളിൽ വെച്ച് നടന്ന ആഘോഷ പരിപാടികൾക്ക് ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണിക്കുളം സ്വാഗതം പറഞ്ഞു. കെപിസിസി സെക്രട്ടറി അഡ്വ: കെ.പി. ശ്രീകുമാർ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ത്യാഗത്തിന്റെയും സമത്വത്തിന്റെയും സന്ദേശം നൽകുന്ന ആഘോഷങ്ങളാണ് ഈദും ഓണവുമെന്ന് അദ്ദേഹം പറഞ്ഞു . 

ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്‌ബാൽ, കേരള സമാജം ജനറൽ സെക്രട്ടറി എൻ.കെ. വീരമണി, ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, കെസിഎ പ്രസിഡന്റ് ജോസ് കൈതാരത്ത്‌, കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്ങൽ, ഫാദർ ടിനോ, ഫാദർ സാം മാത്യു, തുടങ്ങിയവർ സംസാരിച്ചു.

ഒഐസിസി ഗ്ലോബൽ വക്താവും എഴുത്തുകാരനുമായ മൻസൂർ പള്ളൂർ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജ്, ഫ്രാൻസിസ് കൈതാരത്ത്‌ ഗഫൂർ കൈപ്പമംഗലം, ജമാൽ നദ്‌വി, റമദാൻ നദ്‌വി, ജ്യോതി മേനോൻ, ജയഫർ മൈദാനി, സിറാജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആഘോഷത്തോടനുബന്ധിച്ചു നിരവധി കലാ പരിപാടികളും അരങ്ങേറി. തുടർന്ന് വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.