Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിൽ സിംസ് ആഹ്ലാദം രേഖപ്പെടുത്തി

Syms-

മനാമ ∙ യെമനിൽ വച്ച് തീവ്രവാദികൾ എന്ന് സംശയിക്കുന്നവർ തട്ടികൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിന്റെ സന്തോഷത്തിൽ സീറോ മലബാർ സൊസൈറ്റിയും പങ്കുചേർന്നു. സിംസ് ഗുഡ് വിൻ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ബെന്നി വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ.ടോമിന്റെ മോചനത്തിനായി ഉചിതമായ ഇടപെടലുകൾ നടത്തണമെന്ന് ഉന്നത തലങ്ങളിലുള്ളവരോട് അഭ്യർഥിച്ചുകൊണ്ട് കഴിഞ്ഞ ജൂൺ മാസം മുതൽ സിംസ് ക്യാംപയിനിങ്ങ് ആരംഭിച്ചിരുന്നു. 

ജൂണിൽ ഫാടോമിന്റെ മോചനത്തിനായി എന്ത് ചെയ്യാനാകും എന്ന് ചിന്തിക്കുന്നതിനായി ബഹ്‌റൈനിലെ എല്ലാ സംഘടന നേതാക്കളെയും, സാമൂഹിക പ്രവർത്തകരെയും ഉൾപ്പെടുത്തി ഒരു ചർച്ചാ സദസ് നടത്തിയിരുന്നു. അതിന്റെ അടുത്തപടിയായി ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽ‌കുന്നതിനായുള്ള ഒപ്പ് ശേഖരണം നടക്കുമ്പോൾ ആണ് ആഹ്ലാദകരമായ ഈ വാർത്ത വന്നെതെന്ന് പ്രസിഡന്റ് ബെന്നി വർഗ്ഗീസ് പറഞ്ഞു.

ഫാ ടോമിന്റെ മോചനത്തിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തിയ ഒമാൻ ഭരണാധികാരിയോടുള്ള നന്ദിയും സ്നേഹവും യോഗം രേഖപ്പെടുത്തി. സിംസ് ആരംഭിച്ച ഫാ ടോമിറ്റെ മോചനത്തിനായുള്ള ശ്രമങ്ങളിൽ പങ്കാളികളായ എല്ലാ സംഘനകൾക്കും, നേതൃസ്ഥാനീയർക്കും, മാധ്യമ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നതായി സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് പറഞ്ഞു.

വിവിധ സംഘടനാ പ്രതിനിധികളായ സേവി മാത്തുണ്ണി, ബിജു കല്ലറ, ഗഫൂർ കൈപ്പമംഗലം, സിംസ് വൈസ് പ്രസിഡന്റ് ജോസഫ് പി.ടി, കോർ ഗ്രൂപ് വൈസ് ചെയർമാൻ റാഫി സി ആൻറ്റണി, കോർ ഗ്രൂപ് അംഗങ്ങളായ തോമസ് ചിറമേൽ, ജീവൻ ചാക്കോ, ചാൾസ് ആലൂക്ക തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.