Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി വിഷയങ്ങല്‍ ചൂണ്ടിക്കാട്ടി സ്പീക്കർക്ക് മൈത്രി സോഷ്യല്‍ അസോസിയേഷന്റെ നിവേദനം

Sreeramakrishnan മൈത്രി സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ പൊന്നാട അണിയിക്കുന്നു.

മനാമ ∙ പ്രവാസി ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ബഹ്റൈനിലെത്തിയ സ്പീക്കര്‍ക്ക് വിവിധ പ്രവാസി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മൈത്രി സോഷ്യല്‍ അസോസിയേഷന്‍ നല്‍കിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച കിഫ്ബി പദ്ധതി വഴി കേരളത്തിലെ ചെറുകിട പദ്ധതികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനകള്‍ മുഖേന പ്രവാസികളിലെത്തിക്കുകയും അവരില്‍ ചെറുനിക്ഷേപങ്ങള്‍ സര്‍ക്കാര്‍ ഗ്യാരന്‍റിയോടെ സ്വീകരിക്കുകയും ചെയ്യുക. പ്രവാസി മലയാളികള്‍ക്കായി കെഎസ്എഫ്ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് പ്രവാസികള്‍ക്ക് നേരിട്ട് വിദേശത്ത് നിന്നുകൊണ്ട് അടയ്ക്കാന്‍ കഴിയുന്ന സമ്പാദ്യപദ്ധതി ആരംഭിക്കുക, ഗള്‍ഫ് രാജ്യങ്ങളില്‍ ബിരുദ പഠനങ്ങള്‍ക്കായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുറക്കുക, മുഖ്യമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശന വേളയില്‍ ധാരണയായിട്ടുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രം ബഹ്റൈനില്‍ ആരംഭിക്കുന്നതിന് വേണ്ട തുടര്‍നടപടി സ്വീകരിക്കുക.

കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയുടെ കീഴില്‍ പ്രവാസി വിഷയങ്ങളെ സംബന്ധിച്ചുള്ള പഠന ഗവേഷണങ്ങള്‍ക്കായി വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു ചെയര്‍ ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുക, പ്രവാസി പുനരധിവാസം കൂടുതല്‍ കാര്യക്ഷമമാക്കുക, വിവിധ സര്‍ക്കാര്‍-അർധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ഒഴിവു വരുന്ന തൊഴില്‍ അവസരങ്ങളില്‍ എക്സ് സര്‍വീസുകാര്‍ക്ക് നല്‍കുന്ന പരിഗണന പ്രവാസികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും നല്‍കുക, അവധിക്കായി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് വിവിധ ഗവണ്‍മെന്‍റ് സേവനങ്ങള്‍ക്കായി സര്‍ക്കാര്‍  ഓഫിസുകളില്‍ അനുഭവപ്പെടുന്ന കാലതാമസം ഒഴിവാക്കുവാന്‍ പ്രവാസികള്‍ക്കായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുക, നോര്‍ക്കയുടെ സേവനങ്ങള്‍ക്ക് ബഹ്റൈനില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുക, നോര്‍ക്കയുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് അറിയുവാന്‍ കൂടുതല്‍ ബോധവത്കരണ സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയത്. 

മൈത്രി സോഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികളായ സിയാദ് ഏഴംകുളം, തേവലക്കര ബാദുഷ, നിസാര്‍ കൊല്ലം, സബീര്‍ ക്ലാപ്പന, റിയാസ് മുഹമ്മദ്, നവാസ് കുണ്ടറ, അന്‍സര്‍ കുരീപ്പുഴ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മൈത്രി സോഷ്യല്‍ അസോസിയേഷന് വേണ്ടി സ്പീക്കറെ ഭാരവാഹികള്‍ പൊന്നാട അണിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.