Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിംസ്-ഫുഡ് വേൾഡ് വടം വലി മത്സരം: ടീം കടത്തനാടൻ ഒന്നാമത്

SYRO-MALABAR--SOCIETY

മനാമ∙ സിംസ്-ബിഫ്സി ഓണം മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ സിംസ് - ഹോട്ട്സ്പോട്ട് ഫുഡ് വേൾഡ് - ഇന്റർക്ലബ്‌ വടംവലി മത്സരത്തിൽ ടീം കടത്തനാടൻ ഒന്നാം സ്ഥാനവും ടീം ഫുഡ്‌സിറ്റി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സൽമാനിയ അൽ ഖാദേസിയ ഗ്രൗണ്ടിൽ നടന്ന വടംവലി മത്സരം സിംസ് പ്രസിഡന്റ് ബെന്നി വർഗീസ് ഉദ്ഘാടനം ചെയ്തു. 

എട്ടു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ബിഫ്സി ജനറൽ മാനേജർ പാൻസിലി വർക്കി, ഫുഡ് വേൾഡ് ഡയറക്ടർ അസീസ്, കോർ ഗ്രൂപ്പ് ചെയർമാൻ പി.പി. ചാക്കുണ്ണി തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ജെയിൻ, അരുൺ, വിനോദ് തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു. 

സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡന്റ് പി.ടി. ജോസഫ്, ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത്ത്, കൺവീനർ ജോമി ജോസഫ്, സ്പോർട്സ് സെക്രട്ടറി ജിമ്മി ജോസഫ് ബോർഡ് അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, അമൽ ജോ ആൻറ്റണി, ജോസ് ചാലിശ്ശേരി കോർ ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ വടംവലി മത്സരത്തിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.