Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്കെഎസ്എസ്എഫ് ഗ്ലോബല്‍ മീറ്റ് ബഹ്റൈനില്‍

global-meet-poster

മനാമ ∙ എസ്കെഎസ്എസ്എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ച് നടക്കുന്ന രണ്ടാമത് ഗ്ലോബല്‍ മീറ്റ് ഒക്ടോബര്‍ 6 ന് ബഹ്‌റൈനിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് വെച്ച് നടക്കുമെന്ന് ബഹ്റൈന്‍ എസ്കെഎസ്എസ്എഫ് ഭാരവാഹികള്‍ അറിയിച്ചു. 

2016ല്‍ അബുദബിയിലാണ് എസ്കെഎസ്എസ്എഫിന്റെ പ്രഥമ ഗ്ലോബല്‍ മീറ്റ് നടന്നത്. ഇതിന്‍റെ തുടര്‍ച്ചയായാണ് വിവിധ പദ്ധതികളുമായി ബഹ്റൈനിലും ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യക്ക് പുറമെ സൗദി, യുഎഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ബഹ്റൈനിലെ ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കുക.

പ്രഥമ ഗ്ലോബല്‍ മീറ്റില്‍ അംഗീകരിച്ച മൂന്നു പദ്ധതികള്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് സിവില്‍ സര്‍വിസ് പരിശീലനത്തിനുള്ള സ്മാര്‍ട്ട് പദ്ധതി, സംസ്ഥാനത്തെ മതകലാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദ വിദ്യാര്‍ഥികള്‍ക്ക് യുപിഎസ്‌സി‌, സിവില്‍ സര്‍വിസ് പരിശീലനം, നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതി എന്നിവയാണവ.

ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാനും കര്‍മ പരിപാടികള്‍ ഫലപ്രദമാക്കുവാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഗള്‍ഫ് സത്യധാര വിവിധ രാജ്യങ്ങളിലെ വായനക്കാരിലേക്ക്കൂടി എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് സത്യധാരയുടെ അഞ്ചാം വാര്‍ഷികം ഒക്‌ടോബര്‍ 20ന് അബുദബിയില്‍ നടക്കും.

ബഹ്‌റൈനില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ വിവിധ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളും, പ്രവാസികളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. ഗ്ലോബല്‍ മീറ്റിനായി വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിച്ചേരുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിനായി സമസ്ത ബഹ്റൈന്‍ ഘടകവും എസ്കെഎസ്എസ്എഫും ഒരുക്കങ്ങളാരംഭിച്ചു. കാലത്ത് 9.30 മുതല്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റിനു ശേഷം രാത്രി 8.30ന് സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്, +973-39533273.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.