Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് യുദ്ധവിമാനം ബഹ്റൈനിൽ ഇടിച്ചിറക്കി

us-jet

മനാമ∙ യുഎസ് യുദ്ധവിമാനം ബഹ്റൈനിലെ മനാമ രാജ്യാന്തര വിമാനത്താവളത്തിൽ ഇടിച്ചിറക്കി. അപായമില്ല. അപകടകാരണം വ്യക്തമല്ല. തടസ്സപ്പെട്ട വിമാന സർവീസുകൾ മണിക്കൂറുകൾക്കകം പുനഃസ്ഥാപിച്ചതായി ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മധ്യപൂർവദേശത്തെ യുഎസ് നാവികതാവളം ബഹ്റൈനിലാണ്.

പേര്‍ഷ്യന്‍ ഉള്‍ക്കടലിലുള്ള യുഎസ്എസ് നിമിത്സില്‍നിന്നു പറന്നുയര്‍ന്ന എഫ്-18 വിമാനമാണ് ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയത്. പൈലറ്റ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഷെയ്ഖ് ഈസാ വ്യോമതാവളത്തില്‍ ഇറക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണു രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കിയത്. സംഭവത്തെ തുടര്‍ന്നു വ്യോമഗതാഗതം തടസപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.