Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎംസിസി ജീവസ്പർശം പദ്ധതിയിൽ രക്തദാനം

kmccc

മനാമ ∙ കെഎംസിസി ബഹ്റൈൻ സംഘടിപ്പിച്ച 22-ാമതു ജീവസ്പർശം പദ്ധതിയിൽ രക്തദാനം നടത്തിയത് ഇരുനൂറിലധികം പേർ‍. ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണത്തിന്റെയും ഭാഗമായിട്ടാണു ക്യാംപ് സംഘടിപ്പിച്ചത്.

മൻസൂർ ബാഖവിയുടെ പ്രാർഥനയോടെ തുടങ്ങിയ ക്യാംപിൽ‍ സ്വദേശിയായ ആദിൽ ആദ്യ രക്തദാതാവായി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവാസികളും പാക്കിസ്ഥാൻ, നേപ്പാൾ‍, ബംഗ്ലദേശ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യക്കാരും രക്തദാതാക്കളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.