Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈൻ കെഎംസിസി സഹായ പദ്ധതികളുടെ ഫണ്ട് കൈമാറി

kmcc-manama ബഹ്റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിവിധ സഹായ പദ്ധതികളുടെ ഫണ്ട് കൈമാറ്റം പി.കെ.ബഷീർ എംഎൽഎ നിർവഹിക്കുന്നു.

മനാമ ∙ ബഹ്റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കുള്ള ഫണ്ട് കൈമാറ്റം നടന്നു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ നടന്നുവരുന്ന സ്നേഹ-സാന്ത്വനം പദ്ധതി, മുൻ കെഎംസിസി മലപ്പുറം ജില്ലാ ട്രഷററായിരുന്ന അബ്ദുൽ ഹമീദിന്റെ കുടുംബത്തിനുള്ള സഹായധനം എന്നിവയ്ക്കുള്ള ഫണ്ട് കൈമാറ്റമാണു നടന്നത്.

മനാമയിലെ ഇന്ത്യൻ ക്ലബിൽ നടന്ന ചടങ്ങിൽ പി.കെ.ബഷീർ എംഎൽഎയാണു ഫണ്ട് കൈമാറ്റം നിർവഹിച്ചത്. വളാഞ്ചേരി മുനിസിപ്പാലിറ്റി കെഎംസിസി, ജിസിസി കമ്മിറ്റി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്നേഹ-സാന്ത്വനം പദ്ധതിയിലിപ്പോൾ 105 കാൻസർ‍-കിഡ്നി രോഗികളാണുള്ളത്. ഇതിലേക്കുള്ള ജില്ലാ കമ്മിറ്റിയുടെ ഫണ്ട് വളാഞ്ചേരി ഗ്ലോബൽ കെഎംസിസി ട്രഷറർ‍ ശംസുദ്ദീൻ ‍വളാഞ്ചേരിക്കാണു കൈമാറിയത്. അബ്ദുൽ ഹമീദിന്റെ കുടുംബത്തിനുള്ള ഫണ്ട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാഫി കോട്ടയ്ക്കലിൽനിന്നു വി.എച്ച്.അബ്ദുല്ല ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.