Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരുണ്യത്തിന്റെ സ്നേഹ സ്പർശമായി "കൊയ്നോണിയ" പത്താം വർഷത്തിലേക്ക്

ST-MARYS--CATHIDRAL ബഹ്റൈന്‍ സെന്റ് തോമസ് ഓർത്തഡോക്സ് ക്രിസ്ത്യന്‍ യുവജന പ്രസ്ഥാനം നടത്തുന്ന "കൊയ്നോണിയ" ഹൃദയ ശസ്ത്രക്രിയ ധന സഹായ പദ്ധതിയുടെ ഉദ്ഘാടനം എ. ഒ. ജോണിയുടെ കൈയിൽ നിന്നും തുക സ്വീകരിച്ച് കൊണ്ട് കത്തീഡ്രൽ വികാരി റവ. ഫാദർ‍ എം. ബി. ജോർജ് നിർവ്വഹിക്കുന്നു. ഇടവകയുടെയും പ്രസ്ഥാനത്തിന്റെയും ഭാരവാഹികള്‍ സമീപം 

മനാമ∙ ഓർത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റ് (ഒ.സി. വൈ. എം) അതിന്റെ ഒരു യൂണിറ്റ്‌ ആയ സെന്റ് തോമസ് ഓർത്തഡോക്സ് ക്രിസ്ത്യന്‍ യുവജന പ്രസ്ഥാനം അര ന്യൂറ്റാണ്ടിലധികമായി ബഹ്റൈനില്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓർത്തഡോക്സ് കത്തീഡ്രലില്‍ സേവനം ചെയ്ത് വരുന്നു. ഇടവകയിലും ബഹ്റൈനിലും നാട്ടിലും അർഹരായവർക്ക് പലവിധത്തിലുള്ള സഹായങ്ങള്‍ ചെയ്യുവാന്‍ ഈ പ്രസ്ഥാനത്തിന്‌ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും മികച്ച യൂണിറ്റ് എന്ന അവാർഡ് രണ്ട് പ്രാവിശ്യം കരസ്ഥമാക്കിയ ഈ പ്രസ്ഥാനത്തിന്റെ അഭിമാനകരമായ ഒരു പ്രോജക്ട് ആണ്‌ "കൊയ്നോണിയ"

 21 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ ഹൃദയ ശാസ്ത്രക്രിയക്കുള്ള ധന സഹായ പദ്ധതിയാണ് കൊയ്‌നോണിയ. കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ 255 കുട്ടികൾക്ക് സഹായ ധനം കൈമാറുവാൻ പദ്ധതിയിലൂടെ സാധിച്ചു. പരുമല സെൻറ് ഗ്രീഗോറിയോസ് കാർഡിയോ വാസ്കുലാർ സെൻറ്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ പത്താം വാർഷികമായ ഈ വർഷം കത്തീഡ്രലിന്റെ മുതിർന്ന അംഗം എ. ഒ. ജോണിയുടെ കൈയിൽ നിന്നും ഒരു കുട്ടിയുടെ ശസ്ത്രക്രിയയ്ക്കുള്ള സഹായ ധനം സ്വീകരിച്ചുകൊണ്ട് കത്തീഡ്രൽ വികാരി റവ. ഫാദർ‍ എം. ബി. ജോർജ് ഉദ്‌ഘാടനം ചെയ്തു. നാഗ്പൂർ സെമിനാരി പി.ആർ.ഓ. റവ.ഫാ.ജോബിൻ വർഗീസ്, കത്തീഡ്രൽ ആക്ടിങ് ട്രസ്റ്റീ .ബിജു വർഗീസ്, കത്തീഡ്രൽ സെക്രട്ടറി റെഞ്ചി മാത്യു, പ്രസ്ഥാനം വൈസ് പ്രസിഡന്റ് .ക്രിസ്ടി പി വർഗീസ്, സെക്രട്ടറി ശ്രീ. അജി ചാക്കോ പാറയിൽ, ട്രെഷറർ പ്രമോദ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.