Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്കെഎസ്എസ്എഫ് ഫ്രീഡം സ്ക്വയർ ഓഗസ്റ്റ് 15ന്

bha

മനാമ ∙ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ബഹ്റൈൻ എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയർ ഓഗസ്റ്റ് 15നു മനാമയിൽ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. "ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം" എന്ന പ്രമേയത്തിൽ ഇന്ത്യയ്ക്കകത്തും പുറത്തും ഗൾഫ് രാഷ്ട്രങ്ങളിലുമായി എസ്കെഎസ്എസ്എഫ് കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയോദ്ഗ്രഥന - സ്വാതന്ത്ര്യദിന സംഗമങ്ങളുടെ ഭാഗമായാണു ബഹ്റൈനിലും ഫ്രീഡം സ്ക്വയർ നടക്കുന്നത്.

അഷ്റഫ് അൻവരി ചേലക്കര ചെയർമാനും നവാസ് കൊല്ലം ജന.കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. ഓഗസ്റ്റ് 15നു രാത്രി 8.30നു മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഖലീൽ റഹ്മാൻ അൽ കാഷിഫി അബുദാബി മുഖ്യപ്രഭാഷണം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.