Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്‌റൈൻ കേരളീയ സമാജം സോഫ്‌റ്റ് ബോൾ ക്രിക്കറ്റ്: അവാൻ ക്രിക്കറ്റ് ക്ലബ് ജേതാക്കൾ

bharain-cup

മനാമ∙ ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച സോഫ്‌റ്റ് ബോൾ ക്രിക്കറ്റ് മത്സരത്തിൽ ശ്രീലങ്ക, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി ക്രിക്കറ്റ് കളിക്കാരുൾപ്പെടെ നാൽപത് ക്രിക്കറ്റ് ക്ലബുകൾ പങ്കെടുത്തു. 

ഒന്നര മാസമായി നടന്നുവന്ന മത്സരത്തിന്റെ വാശിയേറിയ ഫൈനലിൽ കർണാടക റോയൽസിനെ തോൽപിച്ച് അവാൻ ക്രിക്കറ്റ് ക്ലബ് പ്രഥമ ബി.കെ.എസ്.ക്രിക്കറ്റ് ട്രോഫി നേടി. ഫൈനലിലെ മികച്ച കളിക്കാരനായി അവാൻ ക്രിക്കറ്റ് ക്ലബിന്റെ മജീദ് ഷബീറിനെ തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി കർണാടക റോയൽസിന്റെ വസന്ത് സാലിയനെയും  മികച്ച ബൗളറായി ടാർഗറ്റ് ക്രിക്കറ്റ് ക്ലബിന്റെ ലാൽ കൃഷ്ണയെയും ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി അവാൻ ക്രിക്കറ്റ് ക്ലബിന്റെ അഷ്റഫ് ബെയ്ഗിനെയും തിരഞ്ഞെടുത്തു.

ഒന്നാം സെമി ഫൈനലിലെ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അഷ്റഫ് ബെയ്ഗും,  രണ്ടാം സെമി ഫൈനലിലെ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് വസന്ത് സാലിയനും അർഹരായി.

 സമാജം ജനറൽ സെക്രട്ടറി എൻ.കെ.വീരമണി, ഇൻഡോർ ഗെയിം സെക്രട്ടറി എം.ടി. നൗഷാദ് , ഇന്റേണൽ ഓഡിറ്റർ കൃഷ്ണ കുമാർ, ലൈബ്രേറിയൻ വിനയചന്ദ്രൻ, മെംബർഷിപ്‌ സെക്രട്ടറി ജഗദീഷ് ശിവൻ, ക്രിക്കറ്റ്‌ ടൂർണമെന്റ് കമ്മിറ്റി കൺവീനർമാരായ പോൾസൺ, നിഷാന്ത്, ടൂർണമെന്റ് അമ്പയർ രാജേഷ് കോടോത്ത് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.