Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്‌റൈനിൽ മൊബൈൽ കണക്ഷന് ഇനി വിരലടയാളം നിർബന്ധം

finger

മനാമ ∙ ബഹ്റൈനിൽ മൊബൈ‍ൽ ഫോൺ കണക്‌ഷനുകൾക്ക് വിരലടയാളം നിർബന്ധമാക്കി. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശപ്രകാരം വിവിധ കമ്പനികൾ ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജ കണക്‌ഷനുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

പാസ്പോർട്ട്, സിപിആർ എന്നിവയുടെ പകർപ്പ് മാത്രം സ്വീകരിച്ചായിരുന്നു ഇതുവരെ മൊബൈൽ കണക്‌ഷൻ നൽകിയിരുന്നത്. 

ഫോട്ടോ മാറ്റിയും കളഞ്ഞുകിട്ടുന്ന സിപിആർ ഉപയോഗിച്ചുമൊക്കെ വ്യാജ കണക്‌ഷനെടുക്കുന്നവർ ഏറെ. ദുരുപയോഗം വർധിച്ചതോടെ നിരപരാധികളുടെ പേരിൽ മൊബൈൽ കമ്പനികളുടേതായി ഒട്ടേറെ കേസുകളുമുണ്ടായി. 

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളിൽ ചിലരും ഇങ്ങനെ കുടുങ്ങിയിട്ടുണ്ട്.

 ഉപയോക്താക്കളിൽനിന്ന് പരാതികൾ പതിവായതോടെയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി വിരലടയാളം നിർബന്ധമാക്കാൻ നിർദേശം നൽകിയത്.

നിലവിലെ ഉപയോക്താക്കൾ 18 മാസത്തിനകം വിരലടയാളം സമർപ്പിക്കണമെന്ന് ടെലികോം കമ്പനിയായ വിവ വെബ്സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഒരാളുടെ പേരിൽ പത്തിൽ കൂടുതൽ കണക്‌ഷൻ നൽകാൻ പാടില്ലെന്നും കമ്പനി നിഷ്കർഷിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.