Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറോ മലബാർ സൊസൈറ്റി പ്രസംഗമത്സരം സംഘടിപ്പിച്ചു

sims ബഹ്‌റൈനിലെ സീറോ മലബാർ സൊസൈറ്റി പ്രസംഗവേദി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ വിജയികൾ സമ്മാനങ്ങളുമായി സംഘാടകർക്കൊപ്പം.

മനാമ∙ സിറോ മലബാർ സൊസൈറ്റിയുടെ സിംസ് പ്രസംഗവേദി 50 യോഗങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പ്രസംഗമത്സരം സംഘടിപ്പിച്ചു. സാനി പോൾ, ഷിനോയ് പുളിക്കൽ, പി.ടി. ജോസഫ് തുടങ്ങിയവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സിംസ് കോർ ഗ്രൂപ്പ് ചെയർമാൻ പി.പി. ചാക്കുണ്ണി സമ്മാനങ്ങൾ വിതരണം ചെയ്തു.

സിംസ് പ്രസംഗവേദി പ്രസിഡന്റ് ജയിംസ് ജോസഫ് അധ്യക്ഷത വഹിച്ചു. സിംസ് പ്രസിഡന്റ് ബെന്നി വർഗീസ്‌, ജീവൻ ചാക്കോ, പ്രസംഗവേദി സെക്രട്ടറി തോമസ് തോമസ്, പ്രോഗ്രാം കൺവീനർ പോൾ കെ. ആന്റണി എന്നിവർ പ്രസംഗിച്ചു. സിംസ് പ്രസംഗവേദിയിൽ ചേരാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക. ഫോൺ: 39813741.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.