Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. ടോമിന്റെ മോചനത്തിന് വഴി തേടി സിംസ് ചർച്ചാ സദസ്സ്

syro-malabar-churcha സിംസ് ചർച്ചാ സദസ്സിൽ നിന്ന്.

മനാമ ∙ യെമനിൽനിന്നു കഴിഞ്ഞവർഷം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന്റെ സാധ്യതകൾ ആരായുന്നതിനു സിറോ മലബാർ സൊസൈറ്റി (സിംസ്) സംഘടിപ്പിച്ച ചർച്ചാ സദസ്സ് ശ്രദ്ധേയമായി. ബഹ്‌റൈനിലെ വിവിധ സംഘടനകളുടെ നേതാക്കളും സാമൂഹിക പ്രവർത്തകരും മതനേതാക്കളും പങ്കെടുത്തു. മോചന പ്രവർത്തനങ്ങളിൽ കൂട്ടായി പ്രവർത്തിക്കാൻ തീരുമാനമായി.

സിംസ് പ്രസിഡന്റ് ബെന്നി വർഗീസ്‌ വിഷയാവതരണം നടത്തി. കേരള സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഡെയ്‌ലി ട്രിബ്യൂൺ മാനേജിങ് എഡിറ്റർ സോമൻ ബേബി, അമ്പിളിക്കുട്ടൻ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ ഏബ്രഹാം ജോൺ, കെഎംസിസി ഭാരവാഹികളായ എസ്.വി. ജലീൽ, ഗഫൂർ കൈപ്പമംഗലം, ഷംസുദ്ദീൻ, ഫ്രണ്ട്സ് ബഹ്‌റൈൻ പ്രസിഡന്റ് ജമാൽ നദ്‌വി തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.