Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകവ്യാപാര സംഘടന നടത്തുന്നത് നവകോളനീകരണം: വന്ദന ശിവ

bks-book-fair-vandana കേരളീയ സമാജം പുസ്തകോത്സവത്തിൽ പെങ്കടുക്കാനെത്തിയ പരിസ്ഥിതി പ്രവർത്തക ഡോ. വന്ദന ശിവയ്ക്ക് പ്രസിഡൻറ് പി.വി.രാധാകൃഷ്ണ പിള്ള മെമന്റോ സമ്മാനിക്കുന്നു. ജന.സെക്രട്ടറി എൻ.കെ.വീരമണി, രവി ഡി.സി എന്നിവർ സമീപം

മനാമ∙ ബഹ്റൈൻ കേരളീയ സമാജം ഡി.സി ബുക്സുമായി ചേർന്ന് നടത്തുന്ന പുസ്തകോത്സവത്തിെൻറ രണ്ടാം ദിവസ  പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. വന്ദന ശിവ മുഖ്യാതിഥിയായി പങ്കെടുത്തു. സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ജന.സെക്രട്ടറി എൻ.കെ.വീരമണി, രവി ഡി.സി. തുടങ്ങിയവർ സംബന്ധിച്ചു. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങൾ ഉപയോഗിച്ചുള്ള കൃഷിയുടെ അപകടങ്ങൾ വിവരിച്ചാണ് അവർ പ്രസംഗം തുടങ്ങിയത്. കൊളോണിയലിസം സമ്മാനിച്ച ദുരിതങ്ങളും അവർ പരമാർശിച്ചു.ലോകവ്യാപാര സംഘടനയും ‘ഗാട്ട് കരാറും’ പുതിയ രീതിയിലുള്ള കോളനീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് വന്ദന ശിവ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നിരവധി പേർ മേള സന്ദർശിച്ചു. കുട്ടികളുടെ പുസ്തകങ്ങൾക്ക് ഡിമാൻറ് വർധിച്ചിട്ടുണ്ട്. ശശി തരൂരിെൻറ ‘ആൻ ഇറ ഒാഫ് ഡാർക്നസ്’,  ‘എം. മുകുന്ദന്റെ കഥകൾ’, സോണിയ റഫീഖിന്റെ ‘ഹെർബേറിയ’, ദീപ നിശാന്തിെൻറ ‘നനഞ്ഞ് തീർത്ത മഴകൾ’, മനു എസ്. പിള്ളയുടെ ‘ദ െഎവറി ത്രോൺ’ എന്നീ പുസ്തകങ്ങളാണ് കൂടുതലായി വിറ്റഴിഞ്ഞതെന്ന് ഡി.സി സെയിൽസ് ഹെഡ് രാജ്മോഹൻ പറഞ്ഞു. 

80 രൂപ വിലയുള്ള പുസ്തകത്തിന് ഒരു ദിനാർ 160 ഫിൽസും 110 രൂപയുള്ളതിന് ഒരു ദിനാർ 650 ഫിൽസും, 200 രൂപയുള്ളതിന് രണ്ടു ദിനാർ 810 ഫിൽസും എന്ന നിരക്കിലാണ് വിലനിലവാരം. മൂന്ന് പുസ്തക മേളകളുടെ വിജയത്തിെൻറ ആത്മവിശ്വാസവുമായാണ് ഇത്തവണത്തെ പരിപാടികൾ നടത്തുന്നതെന്നും  അന്തർദേശീയ എഴുത്തുകാരുടെ സാന്നിധ്യവും പ്രസംഗവും ഇൗ വർഷത്തെ പ്രത്യേകതയാണെന്നും ജനറൽ കൺവീനർ ഡി. സലീം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.