Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിക്കുള്ള അറബ് ലീഗ് പുരസ്‌കാരം ഉപപ്രധാനമന്ത്രി ഏറ്റുവാങ്ങി

arab-honour-pm

മനാമ∙ വികസന മേഖലയിൽ‍ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് പ്രധാനമന്ത്രിക്കുള്ള അറബ് ലീഗ് പുരസ്‌കാരം അദ്ദേഹത്തിന് പകരം ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആൽ ഖലീഫ ഏറ്റുവാങ്ങി. 

കഴിഞ്ഞ ദിവസം കെയ്റോവിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ‍ വിവിധ അറബ് രാജ്യങ്ങളിൽ‍ നിന്നുള്ള നേതാക്കളും മന്ത്രിമാരും നയതന്ത്രജ്ഞരും സംബന്ധിച്ചു. അറബ് ലീഗ് സെക്രട്ടറി ജനറൽ‍ അഹ്മദ് അബുൽ‍ ഗൈതിൽ‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ഉപപ്രധാനമന്ത്രി ഇത് ബഹ്‌റൈന് ആകെ ലഭിക്കുന്ന അംഗീകാരമാണെന്ന് പറഞ്ഞു. 

ബഹ്‌റൈെന്റ പുരോഗതിക്കായി പ്രിൻസ് ഖലീഫ ബിന്‍ സൽമാന്‍ ആൽ ഖലീഫ നടത്തിയ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ‍ ഇതിനകം ശ്രദ്ധനേടിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അറബ് രാജ്യങ്ങളെ ഏകീകരിക്കുന്നതിനും മേഖലക്ക് നേരെയുള്ള ഭീഷണികള്‍ പ്രതിരോധിക്കുന്നതിനും അറബ് ലീഗിെൻറ പ്രവർത്തനം ശ്ലാഘനീയമാണ്.

 വിവിധ അറബ് രാജ്യങ്ങൾക്കിടയിൽ സഹവർത്തിത്വവും സഹകരണവും വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ‍ കൂടുതൽ‍ മുന്നേറാന്‍ അറബ് ലീഗിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.