Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.എം.സി.സി ബഹ്റൈന്‍-മലപ്പുറം ജില്ലാ കമ്മറ്റി വിജയാഘോഷ സംഗമം

malapuram-kmcc-bah ബഹ്റൈന്‍ കെ.എം.സി.സി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന  മലപ്പുറം ജില്ലാ കമ്മറ്റിയുടെ വിജയാഘോഷ സംഗമത്തില്‍ നിന്ന്

മനാമ: മലപ്പുറം പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലികുട്ടിയുടെ ഉജ്ജ്വല വിജയം രാജ്യത്തിന്‍റെ മതേതര-ജനാധിപത്യ പാരമ്പര്യം അരക്കിട്ടുറപ്പിക്കുന്നതും വര്‍ഗീയ-ഫാസിസ്റ്റ് ശക്തികള്‍ക്ക് ശക്തമായ താക്കീത് നല്‍കുന്നതാണെന്നും കെ.എം.സി.സി ബഹ്റൈന്‍-മലപ്പുറം ജില്ലാ കമ്മറ്റി വിജയാഘോഷ സംഗമം അഭിപ്രായപ്പെട്ടു.

മനാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ആഘോഷ ചടങ്ങ് ബഹ്റൈനിലെ വിവിധ യുഡിഎഫ് സംഘടനകളുടെ സംഗമമായി മാറി.  വിജയാഘോഷത്തിന് കൊഴുപ്പ് കൂട്ടാന്‍ വിവിധ പലഹാരങ്ങളും പച്ച നിറത്തിലുള്ള ലഡുവും പച്ച പായസവും ഒരുക്കിയിരുന്നു. വീട്ടമ്മമാർ ഉണ്ടാക്കിയ മധുര പലഹാരങ്ങളും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം വിതരണം ചെയ്തു. ചടങ്ങ് ഒ െഎസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. 

malapuram-kmcc-bah1

കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീൽ, സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഒ െഎസിസി നേതാക്കളായ വി.കെ സൈതാലി, ഗഫൂർ ഉണ്ണികുളം, ബിനു കുന്നംതാനം, വക്കം സവാദ്, സൽമാനുൽ ഫാരിസ്, നിസാർ, ചെമ്പൻ ജലാൽ, ജനത കൾച്ചർ സെന്ററിന്റെ പ്രതിനിധികളായ സിയാദ് ഏലംകുളം, നജീബ് കടലായി, െഎവൈസിസി നേതാക്കളായ ഈപ്പൻ ജേക്കബ്, ഫാസിൽ വട്ടോളി, ദിലീപ് ബാലകൃഷ്ണൻ, ഗാന്ധി കൾച്ചറൽ സെന്റർ പ്രതിനിധികളായ ജേക്കബ് തെക്കുംതോട്, അനിൽ പത്തനാപുരം, തുടങ്ങിയ നേതാക്കളും ചടങ്ങില്‍ സംസാരിച്ചു. 

വിജയാഘോഷ പരിപാടികള്‍ക്ക് ബഹ്റൈനിലെ കെ.എം.സി.സി മലപ്പുറം ജില്ലാ ഭാരവാഹികളായ ഷംസുദീൻ വളാഞ്ചേരി, ഇഖ്ബാൽ താനൂർ, മുഹമ്മദലി ഇരിമ്പ്ളിയം, മുസ്തഫ പുറത്തൂർ, ഷാഫി കോട്ടക്കൽ, ഉമ്മർ മലപ്പുറം, മൗസൽ മൂപ്പൻ തിരൂര്‍, ഷംസുദീൻ വെന്നിയൂർ, ആബിദ് ചെട്ടിപ്പടി സീനിയർ  നേതാക്കളായ അബൂബക്കർ വെളിയംകോട്, വി.എച്ച് അബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി. 

മലപ്പുറം ജില്ലാ പ്രഡിഡന്റ് സലാംമമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഗഫൂർ അഞ്ചച്ചവടി സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി റിയാസ് വെള്ളച്ചാൽ നന്ദിയും പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.