Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റകൃത്യങ്ങൾ തടയാൻ നടപടി പൊതുസ്ഥലങ്ങളിൽ സിസിടിവി

camera

മനാമ∙ കുറ്റകൃത്യങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ അധികൃതരുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാഅധികൃതർ വിവിധ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു. ആഭ്യന്തര മന്ത്രാലയമാണ് പ്രതിനിധിസഭയിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തെ സുപ്രധാന വീഥികൾ, പ്രദേശങ്ങൾ, സാമ്പത്തികപരമായി പ്രാധാന്യം നൽകുന്ന പ്രദേശങ്ങൾ, കുറ്റകൃത്യങ്ങളും കലാപങ്ങളും പതിവായി റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്.

രാജ്യം മുഴുവനും സിസിടിവി നിരീക്ഷണത്തിലാക്കണമെന്ന് ഒരു കൂട്ടം എംപിമാർ മുൻപ് മന്ത്രാലയത്തിന് നിവേദനം നൽകിയിരുന്നു. ഇതിനു മറുപടിയായാണ് മന്ത്രാലയത്തിന്റെ ഇപ്പോഴുള്ള തീരുമാനം. ആഭ്യന്തരമന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പുറപ്പെടുവിച്ച റെസലൂഷൻ 51 2016ന്റെ അടിസ്ഥാനത്തിലാകും പുതിയ നീക്കം. ഇതനുസരിച്ചു പൊതുമേഖലകളിൽ ഇത്തരം ക്യാമറകൾ സ്ഥാപിക്കുന്നത് കൂടുതൽ സുരക്ഷിതമാകും. ഈ റെസലൂഷൻ അനുസരിച്ചു പൊതുമേഖലകളിലെ ക്യാമറകൾ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടുത്തുന്നതായിരിക്കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചാരിറ്റി സൊസൈറ്റികൾ, പൊതു സ്ഥലങ്ങൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ, റസിഡൻഷ്യൽ പ്രദേശങ്ങൾ, പ്രത്യേക സംരക്ഷണം ആവശ്യമുള്ള മറ്റ് റിയൽ-എസ്റ്റേറ്റ് പ്രദേശങ്ങൾ എന്നിവയും റെസലൂഷൻ 51ന്റെ പരിധിയിൽ ഉൾപ്പെടും.

ഡിസംബറിൽ ആണ് ഇത് പ്രാബല്യത്തിൽ വന്നത്. അതേ സമയം കിടപ്പുമുറികൾ, ഫിസിയോ തെറാപ്പി റൂമുകൾ, ശൗചാലയങ്ങൾ, ട്രയൽ റൂംസ്, സ്ത്രീകൾക്ക് അനുവദിച്ചിട്ടുള്ള സ്വകാര്യ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനെതിരെ കർശന നിർദേശവും റെസലൂഷൻ 51 പറയുന്നുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.