Activate your premium subscription today
Friday, Jul 4, 2025
അബുദാബി ∙ ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ 2.5 കോടി ദിർഹം (ഏകദേശം 56 കോടി ഇന്ത്യൻ രൂപ) സമ്മാനം നേടി ബംഗ്ലാദേശ് പ്രവാസി. വ്യാഴാഴ്ച നടന്ന ബിഗ് ടിക്കറ്റിന്റെ 276-ാമത് നറുക്കെടുപ്പിലാണ് 061080 എന്ന ടിക്കറ്റ് നമ്പറിന് ഇലക്ട്രീഷ്യനായ മുഹമ്മദ് നാസർ ബലാൽ( 43) ഈ തുക നേടിയത്.
പ്രവാസികൾക്കായി നോർക്ക നൽകുന്ന വിവിധ കാർഡുകളെ പരിചയപ്പെടാം. ഇന്ന് പ്രവാസിരക്ഷാ ഇൻഷുറൻസ് പോളിസി വിദേശത്തോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ 6 മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന പ്രവാസികൾക്ക് നോർക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ പാസ്പോർട്ടിൻ്റെ ഫോട്ടോ
യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇസ്രയേൽ പ്രതിപക്ഷ നേതാവ് യായർ ലാപിഡുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ വികാസങ്ങൾ ചർച്ചയായി.
കുട്ടികൾക്ക് വേനൽക്കാല പഠനത്തിൽ നിന്ന് ആശ്വാസമായി അബുദാബി, ഷാർജ, അജ്മാൻ, വടക്കൻ എമിറേറ്റുകളിലെ സ്കൂളുകൾ ഇന്ന്(വെള്ളി) അടച്ചു. നാളെ മുതൽ എല്ലാ സ്കൂളുകൾക്കും വേനലവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കടുത്ത വേനൽച്ചൂട് കണക്കിലെടുത്തും അധ്യയന വർഷം പൂർത്തിയായതിനാലുമാണ് ഈ തീരുമാനം. ദുബായിലെ സ്കൂളുകളിൽ ഈ മാസം ആദ്യം തന്നെ അധ്യയനം അവസാനിപ്പിച്ചിരുന്നു.
ദുബായ്∙ യുഎഇ അടക്കം ഗൾഫിൽ യഥാർഥ ചൂട് വരുന്നതേയുള്ളൂ; അറേബ്യൻ പെനിൻസുലയിൽ കൊടും വേനൽക്കാലമായ 'ജംറത്ത് അൽ ഖായിദ്' ആരംഭിച്ചു. ഈ കാലയളവിൽ അതിശക്തമായ താപനിലയും വരണ്ട കാറ്റും വരൾച്ചയും അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നലെ (വ്യാഴം) പുലർച്ചെ കിഴക്കൻ ചക്രവാളത്തിൽ ആദ്യത്തെ ജെമിനി നക്ഷത്രം
ദുബായ്∙ റാസൽഖോർ വന്യജീവി സങ്കേതം വികസന പ്രവർത്തനങ്ങൾക്കായി താൽക്കാലികമായി അടച്ചിട്ടു. 650 ദശലക്ഷം ദിർഹം ചെലവ് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. വികസനത്തിന്റെ ആദ്യഘട്ടത്തിനായുള്ള കരാർ നൽകിക്കഴിഞ്ഞു. ഇത് അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകും. പ്രകൃതിയെ അടുത്തറിയാനും പക്ഷികളെ നിരീക്ഷിക്കാനും
നവീകരണവും ശാസ്ത്രീയ ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് ഇമിഗ്രേഷനും ട്രെൻഡ്സ് റിസർച്ച് ആൻഡ് അഡ്വൈസറിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. അറിവ് കൈമാറുന്നതിനും ഭാവിയിലെ വികസനങ്ങൾക്ക് സഹായകമാകുന്ന അറിവ് അധിഷ്ഠിത പദ്ധതികൾക്കും വേണ്ടിയുള്ള സഹകരണമാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.
യൂണിയൻ സ്ഥാപക നേതാക്കളായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പങ്കിനെ അനുസ്മരിക്കുന്ന 'സായദ് ആൻഡ് റാഷിദ്' ക്യാംപെയിനിനെ ആദരിക്കുന്നതിനായി യുഎഇ സെൻട്രൽ ബാങ്ക്(സിബിയുഎഇ) സ്വർണ, വെള്ളി നാണയങ്ങൾ പുറത്തിറക്കി.
കരകൗശല വിദ്യയിൽ തത്പരയായ വല്യുമ്മ, ആർകിടെക്ടായ ഉമ്മ ഇതു രണ്ടുമാണ് ഈ വിദ്യാർഥിനിയെ ചിത്രകാരിയാക്കിയത്. അജ്മാൻ അൽ അമീർ ഇംഗ്ലിഷ് സ്കൂൾ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി സാറ ഹയാൻ ഇന്ന് കലാരംഗത്ത് ശ്രദ്ധേയ മുദ്രകൾ പതിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് ഓരോ യാത്രകളും നല്കുന്നത് പുതിയ കാഴ്ചകളും പുതിയ ഊർജ്ജവുമാണ്. ദുബായില് ജോലി ചെയ്യുന്ന അഞ്ച് പേർ വ്യത്യസ്തമായ യാത്രക്കൊരുങ്ങുകയാണ്. യൂനസ് ഖസല്, പാലക്കാട്ടുകാരനായ ഷിബിലി, വയനാട്ടുകാരനായ ഷാഹിദ് മാണിക്കോത്ത്, മലപ്പുറം സ്വദേശികളായ മുഫീദ്, ആബിദ് എന്നിവരാണ് ദുബായില് നിന്ന് 'മലയാളീസ്' എന്ന് പേരുനല്കിയ ടയോട്ട ടുണ്ട്രയില് ലോകസഞ്ചാരത്തിനൊരുങ്ങുന്നത്.
ദുബായ് ∙ കൊല്ലം ത്വയ്ബ സെന്റർ സംഘടിപ്പിക്കുന്ന സീറത്തുന്നബി ഇന്റർനാഷണൽ കോഫറൻസിന്റെ ഭാഗമായി ദുബായിൽ നടന്ന ഹിജ്റ എക്സ്പെഡിഷൻ ശ്രദ്ധേയമായി. മുഹ്യുദ്ദീൻ കുട്ടി സഖാഫി പുകയൂരിന്റെ അധ്യക്ഷതയിൽ ഐ സി എഫ് ഐ സി പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫി ഉദ്ഘാടനം ചെയ്തു. പ്രവാചകന്റെ ജീവിതത്തിലെ സുവർണ ചരിതമായ ഹിജ്റയുടെ
അബുദാബി∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അബുദാബിയിലെ വസതിയിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ബന്ധത്തെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തെയും കൂടാതെ, നിലവിലുള്ള സഹകരണവും പൊതുവായ താൽപര്യങ്ങൾക്കും പുരോഗതി, വികസനം,
ദുബായ്/ കുവൈത്ത് സിറ്റി ∙ വൻ ലഹരിമരുന്ന് വേട്ടയുമായി യുഎഇയും കുവൈത്തും. കടൽമാർഗം കടത്താൻ ശ്രമിച്ച 100 കിലോയിലധികം ക്രിസ്റ്റൽ മെത്തും (ഷാബു) 10 കിലോ ഹെറോയിനും ഇരു രാജ്യങ്ങളിലെയും സുരക്ഷാ സേനകൾ ചേർന്ന് പിടികൂടി.
മലപ്പുറം ∙ പ്രവാസികൾക്കായുളള നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഇഎം) സംരംഭക വായ്പാ പദ്ധതിയുടെ ഭാഗമായി നോർക്ക റൂട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) തമ്മിൽ കരാർ പുതുക്കി. തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്സിനു വേണ്ടി ചീഫ്
ദുബായ് അൽ റാസിലെ നാല് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 30,000 ദിർഹം മോഷ്ടിച്ച കേസിൽ അഞ്ച് ഇത്യോപ്യൻ പൗരന്മാരടങ്ങുന്ന സംഘം ദുബായിൽ അറസ്റ്റിൽ. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതികൾ ഓഫിസുകളിലേക്ക് അതിക്രമിച്ച് കടന്ന് സേഫുകൾ തകർത്ത് പണം മോഷ്ടിക്കുകയായിരുന്നു.
ദുബായ് ∙ അൽ സഫാ സ്ട്രീറ്റിൽ വൻ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അൽ സഫ സ്ട്രീറ്റ് പുനരുദ്ധാരണ പദ്ധതിയിൽ ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സ്ട്രീറ്റ് ജംക്ഷൻ മുതൽ അൽ വാസൽ സ്ട്രീറ്റ് ജംക്ഷൻ വരെ നീളുന്ന 1.5 കിലോമീറ്ററാണ് ഉൾപ്പെടുന്നത്. പദ്ധതിയുടെ ഭാഗമായി പുതിയ
എരമംഗലം ( മലപ്പുറം) ∙ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണവും മോശം പരാമർശവും നടത്തിയ സംഭവത്തിൽ പ്രവാസിക്കെതിരെ കേസ്. ഖത്തറിൽ ജോലി ചെയ്യുന്ന അയിരൂർ സ്വദേശി ആസഫലിക്കെതിരെയാണു പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്. അയിരൂർ
ജിദ്ദ ∙ സൗദിയുടെ അതിർത്തി കാക്കാൻ ഇനി താദ് മിസൈലും. തെർമൽ ഹൈ ആൾട്ടിട്യൂഡ് ഏരിയ ഡിഫൻസ് (താദ്) മിസൈലുകൾ സൗദി റോയൽ എയർ ഫോഴ്സിന്റെ ഭാഗമായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജിദ്ദയിലെ എയർ ഡിഫൻസ് ഫോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. നേരത്തെ തന്നെ മിസൈലുകളുടെ പരീക്ഷണം
ദുബായ് ∙ അടിയന്തര ഘട്ടങ്ങളിൽ നാഷനൽ ആംബുലൻസ് വഴി രക്ഷിച്ചത് 47,000 ജീവനുകൾ. ദേശീയ സുരക്ഷാ വകുപ്പിനു കീഴിലുള്ള നാഷനൽ ആംബുലൻസ് ഈ വർഷം ഇതുവരെ 47,000 രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായി അധികൃതർ അറിയിച്ചു. വടക്കൻ എമിറേറ്റുകളിലാണ് നാഷനൽ ആംബുലൻസ് സേവനം നടത്തുന്നത്. വാഹനാപകടങ്ങളിൽ പരുക്കേറ്റവർ, രോഗികൾ ഉൾപ്പെടെ
ദുബായ് ∙ മ്മടെ തൃശൂർ അസോസിയേഷന്റെ നേതൃത്വത്തിൽ ബാഡ്മിന്റൻ ടൂർണമെന്റും, ആരോഗ്യ ബോധവൽക്കരണ ക്യാംപും സംഘടിപ്പിച്ചു. ‘കായിക വിനോദത്തിലൂടെ ആരോഗ്യം സംരക്ഷിക്കുക’ എന്ന സന്ദേശവുമായി അഹല്യ ആശുപത്രി ഗ്രൂപ്പിന്റെയും ബാഡ്മിന്റൻ സ്പോർട്സ് അക്കാദമിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ദുബായ് ∙ അങ്കമാലി എൻആർഐ അസോസിയേഷൻ ബാഡ്മിന്റൻ ടൂർണമെന്റ് നടത്തി. ചാലക്കുടി എംഎൽഎ സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോയ് കാച്ചപ്പിള്ളി അധ്യക്ഷനായി. സെക്രട്ടറി ഷാമിൽ മുഹമ്മദലി, ട്രഷറർ ജസ്റ്റിൻ ആന്റോ, സ്പോർട്സ് സെൽ കൺവീനർ ഡെൽവിൻ തോമസ് എന്നിവർ പ്രസംഗിച്ചു. 75 ടീമുകൾ മത്സരത്തിൽ
ദുബായ് ∙ അംഗീകൃത കെട്ടിട നിർമാണ, തൊഴിൽ മാനദണ്ഡങ്ങൾ ലംഘിച്ച രണ്ട് എൻജിനീയറിങ് കൺസൽറ്റന്റ് ഓഫിസുകളുടെ ലൈസൻസ് ദുബായ് നഗരസഭ മരവിപ്പിച്ചു. ഈ സ്ഥാപനങ്ങൾക്ക് അടുത്ത ആറു മാസത്തേക്ക് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിനും മുനിസിപ്പാലിറ്റി വിലക്കി. എൻജിനീയറിങ് കൺസൽട്ടിങ് രംഗം മെച്ചപ്പെടുത്തുന്നതിനും കെട്ടിട
ഇരിട്ടി (കണ്ണൂർ) ∙ ഹജ് കർമം കഴിഞ്ഞ് മദീന സന്ദർശനത്തിനിടെ തില്ലങ്കേരി കാവുംപടി അജ്മൽ മൻസിലിൽ കെ.വി.അബ്ദുൽ അസീസ് ഹാജി (68) അന്തരിച്ചു. കബറടക്കം മദീനയിൽ നടത്തി. ഇന്നലെ ഭാര്യയോടൊപ്പം നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് മരണം. ഭാര്യ റാബിയ പഴശ്ശി. മക്കൾ: അജ്മൽ (സൗദി), ആജിസ (ഖത്തർ), ഫാത്തിമ, നജ, നസ്റിൻ.
കൂറ്റനാട് ( പാലക്കാട്) ∙ ചാലിശ്ശേരി സ്വദേശി ദുബായിൽ ഷോക്കേറ്റ് മരിച്ചു. ചാലിശ്ശേരി ദുബായ് റോഡ് കൊളവർണിയിൽ വീട്ടിൽ അജ്മൽ (24) ആണു മരിച്ചത്. ഇലക്ട്രിഷ്യനായിരുന്നു. കപ്പലിലെ വർക്ഷോപ്പിൽ ജോലിചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നുവെന്നാണു വിവരം. ബുധനാഴ്ചയാണു സംഭവം. സഹോദരിയുടെ വിവാഹത്തിൽ
അബുദാബി ∙ അബുദാബിയിലെ താമസക്കാർക്ക് പൊടിക്കാറ്റ് മുന്നറിയിപ്പ്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) ഇന്ന് ഉച്ചയ്ക്ക് ശേഷം അബുദാബിയുടെ ചില ഭാഗങ്ങളിൽയെലോ അലർട്ട് പുറപ്പെടുവിച്ചു. പുറത്ത് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇന്ന്(വ്യാഴം) രാവിലെ
Results 1-25 of 10002
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.